6 March 2026

കാർഷിക കുടുംബങ്ങളുടെ ജീവിത നിലവാരം താഴുന്നു; ജീവിക്കാൻ ചിലവിടുന്നത് ചെറിയ തുക

കര്‍ഷകരെ പോലെ കര്‍ഷക മേഖലയില്‍ മറ്റുപണികള്‍ ചെയ്യുന്നവരുടെ പ്രതിമാസ ഉപഭോഗ ചെലവും ഗ്രാമീണ മേഖലയിലെ കുടുംബങ്ങളെക്കാള്‍ കുറവാണ്.

രാജ്യത്തെ ഗ്രാമങ്ങളിലെ സാധാരണ കുടുംബങ്ങളെ അപേക്ഷിച്ച് ജീവിക്കാന്‍ കുറഞ്ഞ പണം ചെലവിടുന്നവരാണ് കര്‍ഷരെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് ആദ്യമായി കാര്‍ഷിക കുടുംബങ്ങളുടെ പ്രതിശീര്‍ഷ ഉപഭോഗ ചെലവ് (എംപിസിഇ) ഗ്രാമീണ കുടുംബങ്ങളേക്കാള്‍ താഴെയെത്തി. മനുഷ്യന്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും നേരിട്ട് പൂര്‍ത്തീകരിക്കുന്നതിനുള്ള ചെലവിനെയാണ് പ്രതിശീര്‍ഷ ഉപഭോഗ ചെലവ് എന്ന് കണക്കാക്കുന്നത്. പ്രതിമാസം ഒരു കുടുംബം ഭക്ഷ്യ-ഭക്ഷ്യേതര വസ്തുക്കള്‍, സേവനങ്ങള്‍ എന്നിവയ്ക്കായി ചെലവാക്കുന്ന ശരാശരി തുക. ഇക്കാര്യം അടിസ്ഥാനമാക്കി ദേശീയ സാമ്പിള്‍ സര്‍വേ ഓഫീസില്‍ പുറത്തിറക്കിയ പുതിയ സര്‍വേയിലാണ് കര്‍ഷക കുടുംബങ്ങളുടെ ജീവിതങ്ങളിലേക്ക് വെളിച്ചം വീശുന്നത്.

കൃഷി വരുമാനമാര്‍ഗമാക്കിയ കുടുംബങ്ങളുടെ ശരാശരി എംപിസിഇ നിലവില്‍ 3,702 രൂപയാണ്. അതേസമയം ഗ്രാമീണ മേഖലയിലെ മറ്റുകുടുംബങ്ങളുടേത് 3773 രൂപയുമാണ്. വ്യത്യാസം നേരിയതെങ്കിലും മുന്‍ റിപ്പോര്‍ട്ടുകളെ അപേക്ഷിച്ച് കര്‍ഷകരുടെ ജീവിത നിലവാരത്തിലെ പിന്നോട്ട് പോക്കാണ് കണക്ക് ചൂണ്ടിക്കാട്ടുന്നത്. കാര്‍ഷിക വിളകള്‍ക്ക് മിനിമം താങ്ങുവില ആവശ്യപ്പെട്ട് കര്‍ഷകര്‍ പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ ദിവസങ്ങളായി സമരം നടത്തുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് പുതിയ കണക്കുകള്‍ പുറത്തുവരുന്നത്. രാജ്യത്തെ ദാരിദ്ര്യത്തിന്റെ തോത് കണക്കാക്കാന്‍ ഉപയോഗിക്കുന്ന ഒരു പ്രധാന സൂചകമാണ് എംപിസിഇ. 1990-2000 കാലഘട്ടത്തില്‍ പുറത്തുവിട്ട കണക്കനുസരിച്ച് കര്‍ഷക കുടുംബങ്ങളുടെ എംപിസിഇ 520 രൂപയും ഗ്രാമീണ കുടുംബങ്ങളുടേത് 486 രൂപയുമായിരുന്നു. പിന്നീട് വര്‍ഷാവര്‍ഷം ഇരുവിഭാഗങ്ങളും തമ്മിലുള്ള അന്തരം നേര്‍ത്ത് വരികയായിരുന്നു.

കര്‍ഷകരെ പോലെ കര്‍ഷക മേഖലയില്‍ മറ്റുപണികള്‍ ചെയ്യുന്നവരുടെ പ്രതിമാസ ഉപഭോഗ ചെലവും ഗ്രാമീണ മേഖലയിലെ കുടുംബങ്ങളെക്കാള്‍ കുറവാണ്. കാര്‍ഷികേതര പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം ലഭിക്കുന്നതാകാം ഇതിന് കാരണമാകുന്നതെന്നാണ് സാമ്പത്തിക വിദഗ്ദര്‍ വിലയിരുത്തുന്നത്. 2020-21ൽ റദ്ദാക്കിയ കാർഷിക നിയമങ്ങൾ, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കർഷക പ്രക്ഷോഭം എന്നിവയെല്ലാം കണക്കിലെടുക്കുമ്പോൾ കാർഷിക കുടുംബങ്ങളുടെ എംപിസിഇയിലെ ഇടിവ് കൂടുതൽ പ്രാധാന്യം അർഹിക്കുന്നുണ്ട്. ഓരോ അഞ്ചുവർഷവും പുറത്തുവിടേണ്ട കണക്ക്, മോദി സർക്കാർ അധികാരത്തിലേറിയ ശേഷം പ്രസിദ്ധീകരിച്ചിരുന്നില്ല. 2016-17ൽ സർവേ നടന്ന് റിപ്പോർട്ട് തയ്യാറാക്കിയിരുന്നെങ്കിലും കണക്കിൽ പിശകുണ്ടെന്ന് ചൂണ്ടിക്കാട്ടി തടഞ്ഞുവയ്ക്കുകയായിരുന്നു. ഏറ്റവും പുതിയ സർവേ റിപ്പോർട്ട് പ്രകാരം ഗ്രാമപ്രദേശങ്ങളിൽ കഴിയുന്ന പട്ടികവർഗ (എസ്ടി) വിഭാഗങ്ങളുടെ എംപിസിഇ 3,016 രൂപയാണ്. ഏറ്റവും കുറവുള്ളത് ഈ വിഭാഗങ്ങള്‍ക്കാണ്. പട്ടികജാതി (എസ്‌സി) വിഭാഗങ്ങൾക്ക് 3,474 രൂപയും മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് (ഒബിസി) 3,848 രൂപയുമാണ് എംപിസിഇ.

Share

More Stories

പശ്ചിമേഷ്യയിൽ യുദ്ധം മുറുകുന്നു: എൽപിജി ഉത്പാദനം കൂട്ടാൻ ഇന്ത്യ; എട്ട് ആഴ്ചത്തേക്ക് ഇന്ധന ശേഖരം സുരക്ഷിതം

0
പശ്ചിമേഷ്യയിൽ ഇസ്രയേലും അമേരിക്കയും ഇറാനുമായി തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, രാജ്യത്തെ പാചകവാതക (എൽപിജി) ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ കർശന നടപടികൾ സ്വീകരിക്കുന്നു. ആഭ്യന്തര എൽപിജി ഉത്പാദനം വർദ്ധിപ്പിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങളോട് സർക്കാർ...

ഡഗ് ഔട്ടിലെ നിശബ്ദതയിൽനിന്ന് ചരിത്രത്തിന്റെ നെറുകയിലേക്ക്; സഞ്ജു സാംസൺ എന്ന വിസ്മയം

0
2026 ടി20 ലോകകപ്പിന്റെ ആവേശപ്പോരാട്ടങ്ങൾ ഫൈനലിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ, ക്രിക്കറ്റ് ലോകം ഒന്നടങ്കം ചർച്ച ചെയ്യുന്നത് മലയാളി താരം സഞ്ജു സാംസണിന്റെ പോരാട്ടവീര്യത്തെക്കുറിച്ചാണ്. കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യൻ ജേഴ്സിയണിഞ്ഞ് ഒരു മത്സരം പോലും...

1945 മുതൽ അമേരിക്ക ബോംബിട്ട 26 രാജ്യങ്ങൾ ഇവയാണ്

0
അമേരിക്ക നിരവധി രാജ്യങ്ങളിൽ 1945 മുതൽ വ്യോമാക്രമണം നടത്തിയിട്ടുണ്ട്. worldvisualized.com സമാഹരിച്ച പട്ടിക പ്രകാരം, ഈ രാജ്യങ്ങളിൽ 26 എണ്ണത്തിൽ വ്യോമാക്രമണങ്ങൾ നടത്തി. ഡ്രോൺ ആക്രമണങ്ങൾ, അല്ലെങ്കിൽ വിശാലമായ സൈനിക ഇടപെടലുകൾക്ക് ഇടയിൽ നൽകുന്ന...

കര ആക്രമണത്തിനായി അമേരിക്കയെ വെല്ലുവിളിച്ച് ഇറാൻ

0
ഇറാനെതിരായ ഇസ്രയേൽ- അമേരിക്ക സംയുക്താക്രമണം ഏഴാം ദിവസത്തിലേക്ക് കടന്നു. ഇറാൻ തക‍ർക്കപ്പെടുമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരായ ആക്രമണങ്ങളിൽ അമേരിക്കൻ സൈന്യം ഏറെ മുന്നിലാണെന്നും ഇറാൻ്റെ വ്യോമ, നാവിക...

‘സുഖോയ് വിമാനം തകര്‍ന്നു വീണു’; രണ്ട് പൈലറ്റുമാര്‍ക്ക് വീരമൃത്യു

0
അസമില്‍ വ്യോമസേനയുടെ സുഖോയ് വിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ടു പൈലറ്റുകള്‍ക്ക് വീരമൃത്യു. സ്‌ക്വാഡ്രണ്‍ ലീഡര്‍ അനുജ്, ഫ്‌ലൈറ്റ് ലഫ്റ്റനന്റ് പുര്‍വേഷ് ദുരഗ്കര്‍ എന്നിവരാണ് വീര മൃത്യുവരിച്ചത്. ഇരുവരുടെയും വിയോഗത്തില്‍ വ്യോമസേന അനുശോചനം രേഖപ്പെടുത്തി. അസമിലെ...

ജസ്‌ലിയയുടെ മരണത്തിൽ പ്രതിയെ സിറിയാക്കിനെ ഒളിവിൽ പോകാൻ സഹായിച്ചതിന് പിതാവ് അറസ്റ്റിൽ

0
അങ്കമാലിയിൽ വിദ്യാർഥിയുടെ മരണത്തിനിടയാക്കിയ കാറപടത്തിൽ പ്രതി സിറിയാക്കിൻ്റെ പിതാവ് ജോർജ് മാത്യു അറസ്റ്റിൽ. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിനെ തുടർന്നാണ് പിതാവിനെ അറസ്റ്റ് ചെയ്‌തത്. ഒളിവിൽ കഴിയുന്ന പ്രതി വിദേശത്തേക്ക് കടക്കാതിരിക്കാൻ പൊലീസ്...

Featured

More News