24 February 2025

ലോകത്തെ ആദ്യ ട്രൈ-ഫോള്‍ഡ് സ്‌മാര്‍ട്ട്ഫോണ്‍ ആഗോള വിപണിയിലേക്ക്

ലോകത്തെ ആദ്യ ട്രൈ-ഫോള്‍ഡ് ഫോള്‍ഡബിള്‍ എന്ന നിലയില്‍ വാവെ അവതരിപ്പിച്ച സ്‌മാര്‍ട്ട്ഫോണാണ് മേറ്റ് എക്‌സ്‌ടി അള്‍ട്ടിമേറ്റ്. ചൈനയില്‍ മാത്രം ഇതിനകം ലഭ്യമായ ഈ ഫോണ്‍ 2025ന്‍റെ ആദ്യം ആഗോള വിപണിയിലേക്ക് വാവെയ് വ്യാപിപ്പിക്കും.

വാവെയ് സെപ്റ്റംബര്‍ ആദ്യം പുറത്തിറക്കിയ ചരിത്രത്തിലെ ആദ്യ ട്രൈ-ഫോള്‍ഡ് ഫോള്‍ഡബിള്‍ സ്‌മാര്‍ട്ട്ഫോണ്‍ ചൈനയ്ക്ക് പുറത്തേക്കും എന്ന് റിപ്പോര്‍ട്ട്. മേറ്റ് എക്‌സ്‌ടി അള്‍ട്ടിമേറ്റിന്‍റെ ആഗോള ലോഞ്ചിനായി തയ്യാറെടുക്കുകയാണ് വാവെയ് എന്ന് ജിഎസ്‌എം അരീന റിപ്പോര്‍ട്ട് ചെയ്തു.

ലോകത്തെ ആദ്യ ട്രൈ-ഫോള്‍ഡ് ഫോള്‍ഡബിള്‍ എന്ന നിലയില്‍ വാവെ അവതരിപ്പിച്ച സ്‌മാര്‍ട്ട്ഫോണാണ് മേറ്റ് എക്‌സ്‌ടി അള്‍ട്ടിമേറ്റ്. ചൈനയില്‍ മാത്രം ഇതിനകം ലഭ്യമായ ഈ ഫോണ്‍ 2025ന്‍റെ ആദ്യം ആഗോള വിപണിയിലേക്ക് വാവെയ് വ്യാപിപ്പിക്കും. ചൈനയില്‍ 19,999 യുവാനാണ് (2,35,109.78 ഇന്ത്യന്‍ രൂപ) ഈ ഫോണിന്‍റെ വില.

വന്‍ വിലയ്ക്കിടയിലും ഫോണിന് ഭീമമായ പ്രീ-ബുക്കിംഗ് ലഭിച്ചത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. എന്നാല്‍ ഉപഭോക്താക്കളുടെ കയ്യിലെത്തും മുമ്പേ ലഭിച്ച സ്വീകാര്യതയോട് നീതി പുലര്‍ത്താന്‍ വാവെയ്‌ക്ക് കഴിയാതെപോയത് വിമര്‍ശനങ്ങള്‍ക്ക് കാരണമായി. ഫോണ്‍ വാങ്ങാന്‍ ഔട്ട്‌ലറ്റുകളില്‍ നേരിട്ടെത്തിയവര്‍ക്ക് നിരാശരായി മടങ്ങേണ്ടിവന്നിരുന്നു. എന്നാല്‍ പ്രീ-ഓര്‍ഡര്‍ നല്‍കിയവര്‍ക്ക് മേറ്റ് എക്‌സ്‌ടി അള്‍ട്ടിമേറ്റ് കമ്പനി നല്‍കി.

ചൈനീസ് വിപണി ആവശ്യപ്പെടുന്നയത്ര മേറ്റ് എക്‌സ്‌ടി അള്‍ട്ടിമേറ്റ് യൂണിറ്റുകള്‍ പുറത്തിറക്കാന്‍ കഴിയാതെ പോയ വാവെയ് കമ്പനിക്ക് ആഗോളതലത്തിലേക്കാവശ്യമായ എണ്ണം 2025ന്‍റെ തുടക്കത്തോടെ നിര്‍മിക്കാന്‍ കഴിയുമോ എന്ന സംശയമുണ്ട്. അമേരിക്ക അടക്കമുള്ള വിപണിയില്‍ വാവെയ് ഉല്‍പന്നങ്ങള്‍ക്ക് നിരോധനവുമുണ്ട്. ഇന്ത്യയില്‍ വാവെയ് മേറ്റ് എക്‌സ്‌ടി അള്‍ട്ടിമേറ്റ് ലഭ്യമാകുമോ എന്ന് ഇപ്പോള്‍ പറയാനാവില്ല.

ആപ്പിള്‍ കമ്പനി ഐഫോണ്‍ 16 സിരീസ് പുറത്തിറക്കിയ 2024 സെപ്റ്റംബര്‍ 9ന് തന്നെയാണ് ചൈനീസ് ബ്രാന്‍ഡായ വാവെയ്‌ ലോകത്തെ ആദ്യ ട്രിപ്പിള്‍ ഫോള്‍ഡും അവതരിപ്പിച്ചത്. ആരംഭിച്ച് വെറും മൂന്ന് ദിനം കൊണ്ട് 40 ലക്ഷത്തിലേറെ പ്രീ-ബുക്കിംഗ് ഫോണിന് ലഭിച്ചിരുന്നു. 50 എംപി പ്രധാന ക്യാമറ, 12 എംപി ആള്‍ട്രാ-വൈഡ്-ആംഗിള്‍ ലെന്‍സ്, 5.5x ഒപ്റ്റിക്കല്‍ സൂമോടെ 12 എംപി ടെലിഫോട്ടോ ലെന്‍സ്, 8 എംപി സെല്‍ഫി ക്യാമറ എന്നിവയാണ് വാവെയ് മേറ്റ് എക്‌സ്‌ടി അള്‍ട്ടിമേറ്റിന്‍റെ സവിശേഷതകള്‍.

5600 എംഎഎച്ചിന്‍റെതാണ് ബാറ്ററി . 66 വാട്ട്‌സ് ഫാസ്റ്റ് വയേര്‍ഡ് ചാര്‍ജറും 50 വാട്ട്‌സ് വയര്‍ലെസ് ചാര്‍ജറും ഫോണിനൊപ്പം വരുന്നു. യുഎസ് നിരോധനം ഉള്ളതിനാല്‍ സ്വന്തം ചിപ്‌സെറ്റിലാണ് മേറ്റ് എക്‌സ്‌ടിയെയും വാവെയ് അവതരിപ്പിച്ചിരിക്കുന്നത്.

Share

More Stories

റെയിൽവേ ട്രാക്കിൽ ടെലിഫോൺ പോസ്റ്റിട്ടത് അട്ടിമറി ശ്രമമെന്ന്; എൻഐഎ പ്രതികളുടെ മൊഴി രേഖപ്പെടുത്തി

0
കൊല്ലം കുണ്ടറയിൽ റെയിൽവേ ട്രാക്കിന് കുറുകി ടെലിഫോൺ പോസ്റ്റ് കൊണ്ടിട്ട സംഭവം അട്ടിമറി ശ്രമമാണെന്ന് എഫ്ഐആർ. കൊല്ലം- ചെങ്കോട്ട പാതയിൽ കുണ്ടറയ്ക്കും എഴുകോണിനും ഇടയിൽ പാളത്തിന് കുറുകെയാണ് ടെലിഫോൺ പോസ്റ്റ് കണ്ടെത്തിയത്. ജീവഹാനി...

ട്രംപിന്റെ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് റിപ്പോർട്ടർമാരെ വിലക്കി; അസോസിയേറ്റഡ് പ്രസ്സ് കേസ് ഫയൽ ചെയ്തു

0
ലോകത്തിലെ ഏറ്റവും പഴയ വാർത്താ ഏജൻസികളിൽ ഒന്നായ അസോസിയേറ്റഡ് പ്രസ്സ്, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് തങ്ങളുടെ റിപ്പോർട്ടർമാരെ വിലക്കുന്നതിലൂടെ പത്രസ്വാതന്ത്ര്യം ലംഘിച്ചുവെന്ന് ആരോപിച്ച് മൂന്ന് മുതിർന്ന വൈറ്റ്...

വവ്വാലിൽ നിന്ന് മനുഷ്യനിലേക്ക് പകരും; പുതിയ കൊറോണ വൈറസ് കണ്ടെത്തി ചൈനീസ് ഗവേഷകർ

0
കോവിഡ് -19 ന്റെ അതേ റിസപ്റ്റർ ഉപയോഗിച്ച് മനുഷ്യരെ ബാധിക്കുന്ന ഒരു പുതിയ വവ്വാൽ മുഖേന പകരുന്ന കൊറോണ വൈറസ് ചൈനീസ് ഗവേഷണ സംഘം കണ്ടെത്തി. രോഗം പടരുന്നത് തടയാൻ അത് നിരീക്ഷിക്കേണ്ടതിന്റെ...

റഷ്യയുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ കഴിയുമെങ്കിൽ രാജിവയ്ക്കാൻ തയ്യാറാണെന്ന് സെലെൻസ്‌കി

0
ഉക്രെയ്നിൽ സമാധാനം കൈവരിക്കണമെങ്കിൽ നാറ്റോ അംഗത്വത്തിനായുള്ള തന്റെ നിലപാട് കൈമാറാനും സ്ഥാനമൊഴിയാനും ഉക്രെയ്ൻ നേതാവ് വ്‌ളാഡിമിർ സെലെൻസ്‌കി സന്നദ്ധത പ്രകടിപ്പിച്ചു . ശനിയാഴ്ച കീവിൽ നടന്ന 'ഉക്രെയ്ൻ. 2025' ഫോറത്തിൽ സംസാരിക്കവെ, താൻ...

കോഹ്ലിക്ക് സെഞ്ച്വറി; സെമി കാണിക്കാതെ പാകിസ്ഥാനെ പുറത്താക്കി; ഇന്ത്യക്ക് 6 വിക്കറ്റ് ജയം

0
പാകിസ്ഥാനെ ചാമ്പ്യൻസ് ട്രോഫിയിൽ ഒപരാജയപ്പെടുത്തി ഇന്ത്യ. വിരാട് കോഹ്ലി സ്വന്തമാക്കിയ സെഞ്ച്വറിയോടെ ഇന്ത്യ പാകിസ്ഥാനെ തകർക്കുകയായിരുന്നു . രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. 15 പന്തില്‍ 20 റണ്‍സ് എടുത്ത...

ഭാരതപ്പുഴയിൽ ഉണ്ടായത് വൻ തീപിടുത്തം; അഞ്ച് ഏക്കർ പുൽക്കാട് പൂർണ്ണമായും കത്തി ചാമ്പലായി

0
പാലക്കാട് തൃത്താല കുമ്പിടി കാറ്റാടിക്കടവിൽ ഭാരതപ്പുഴയിൽ വൻ തീപിടുത്തം ഉണ്ടായതായി റിപ്പോർട്ട്. പുഴയിലെ അഞ്ച് ഏക്കർ പുൽക്കാട് പൂർണ്ണമായി കത്തി ചാമ്പലായി . ഇന്ന് ഉച്ചയ്ക്ക് മണിയോടെയായിരുന്നു സംഭവം നടന്നത്. കുമ്പിടി കാറ്റാടിക്കടവിന് സമീപമുള്ള...

Featured

More News