4 March 2025

‘സുരേഷ് ഗോപി ആശാ വർക്കർമാർക്ക് മുത്തം കൊടുത്താലും തെറ്റില്ല’: കെ.സുരേന്ദ്രൻ

കേരളം ഒറ്റക്കെട്ടായി കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കേണ്ടവരാണ് ആശാ വര്‍ക്കര്‍മാര്‍

തിരുവനന്തപുരം: ആശാവര്‍ക്കര്‍മാര്‍ക്ക് പിന്തുണയുമായെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പരിഹസിച്ച സിഐടിയു നേതാവിന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ‘സുരേഷ് ഗോപി കുട കൊടുത്താല്‍ മാത്രമല്ല, ആശാ വര്‍ക്കര്‍മാര്‍ക്ക് മുത്തം കൊടുത്താലും തെറ്റില്ലെ’ന്ന് സുരേന്ദ്രന്‍ പറഞ്ഞു.

സുരേഷ് ഗോപി എല്ലാവര്‍ക്കും കുട കൊടുക്കുന്നു. ഇനി ഉമ്മയുംകൂടി കൊടുത്തോ എന്നറിയില്ലെന്ന സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എന്‍ ഗോപിനാഥിൻ്റെ പരാമര്‍ശത്തോട് പ്രതികരിക്കുക ആയിരുന്നു സുരേന്ദ്രന്‍.

‘കേരളം ഒറ്റക്കെട്ടായി കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കേണ്ടവരാണ് ആശാ വര്‍ക്കര്‍മാര്‍. എന്താ തെറ്റുള്ളത്? ഞങ്ങള്‍ അതില്‍ ഒരു അശ്ലീലവും കാണുന്നില്ല. സുരേഷ് ഗോപി കുട കൊടുത്താല്‍ മാത്രമല്ല. മുത്തം കൊടുത്താലും തെറ്റില്ല. മുത്തം കൊടുക്കാന്‍ യോഗ്യരായിട്ടുള്ളവരാണ് ആശാ വര്‍ക്കര്‍മാര്‍. നാടിൻ്റെ മണിമുത്തുകളാണവര്‍. അവരെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുത്താല്‍ ഒരു തെറ്റുമില്ല,’ -സുരേന്ദ്രന്‍ പറഞ്ഞു.

കേന്ദ്രം അനാവശ്യമായി ഒരു പൈസ പോലും പിടിച്ചുവെക്കില്ല. കേരള സര്‍ക്കാര്‍ ചെയ്യേണ്ട ഒരുകാര്യവും ചെയ്യാതെ കേന്ദ്രവിരുദ്ധ നിലപാട് സ്വീകരിച്ച് തടിതപ്പാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആശാ വര്‍ക്കര്‍മാര്‍ക്ക് അറിയാം എന്താണ് സംഭവിക്കുന്നതെന്ന്. 2014‌ന് മുമ്പ് ആശാ വര്‍ക്കര്‍മാര്‍ക്കും അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും ലഭിക്കുന്നതിൻ്റെ ഇരട്ടിയാണ് ഇപ്പോള്‍ ലഭിക്കുന്നത്.

എല്ലാ സംസ്ഥാന സര്‍ക്കാരുകളും ആശ വര്‍ക്കര്‍മാര്‍ക്ക് ഇവിടുത്തേക്കാള്‍ കൂടുതല്‍ കൊടുക്കുന്നു. പതിവ് പല്ലവി വിജയിക്കാന്‍ പോവുന്നില്ല. വീഴ്‌ച കേന്ദ്രത്തിൻ്റെത് അല്ല. സംസ്ഥാന സര്‍ക്കാരിൻ്റെതാണ്, -സുരേന്ദ്രന്‍ പറഞ്ഞു.

കെ.എൻ ഗോപിനാഥിൻ്റെ വാക്കുകള്‍

‘സമര നായകന്‍ സുരേഷ് ഗോപി സമര കേന്ദ്രത്തില്‍ എത്തുന്നു. എല്ലാവര്‍ക്കും കുട കൊടുക്കുന്നു. ഇനി ഉമ്മയും കൂടി കൊടുത്തോ എന്ന് അറിയാന്‍ പാടില്ല. നേരത്തെ അങ്ങനെ കൊടുക്കുന്ന പതിവുണ്ടായിരുന്നു. ആരോ രണ്ടുപേര്‍ പരാതിപ്പെട്ടതോട് കൂടി ഉമ്മകൊടുക്കല്‍ നിര്‍ത്തി എന്ന് തോന്നുന്നു. ഇപ്പോള്‍ കുട കൊടുക്കുകയാണ് കേന്ദ്രമന്ത്രി. കുട കൊടുക്കുന്നതിന് പകരം ഈ ഓണറേറിയത്തിൻ്റെ കാര്യത്തില്‍ പാര്‍ലമെന്റില്‍ പറഞ്ഞ് എന്തെങ്കിലും നേടിക്കൊടുക്കേണ്ടേ. ആ ഓഫറുമായിട്ട് വേണ്ടേ ആ സമരപ്പന്തലില്‍ വരാന്‍’.

Share

More Stories

സാംബാൽ പള്ളിയെ ‘തർക്ക ഘടന’ എന്ന് പരാമർശിക്കാൻ അലഹബാദ് ഹൈക്കോടതി സമ്മതിച്ചു

0
മുഗൾ കാലഘട്ടത്തിലെ നിർമ്മിതിയായ സാംബാൽ ജുമാ മസ്‌ജിദിനെ വെള്ള പൂശാൻ അനുമതി തേടിയുള്ള പള്ളി മാനേജ്‌മെന്റ് കമ്മിറ്റിയുടെ ഹർജി പരിഗണിക്കുന്നതിനിടെ അലഹബാദ് ഹൈക്കോടതി ചൊവ്വാഴ്‌ച അതിനെ 'തർക്കസ്ഥലം' ആയി പരാമർശിക്കാൻ സമ്മതിച്ചു. ഹിന്ദു...

‘മീനാക്ഷി കൂട്ടുകാരി തന്നെ’, പക്ഷെ ദിലീപിൻ്റെ ഒപ്പം അഭിനയിക്കുന്ന ബുദ്ധിമുട്ടിനെ കുറിച്ച് നമിത പ്രമോദ്

0
നമിത പ്രമോദും ദിലീപിൻ്റെ മകൾ മീനാക്ഷി ദിലീപും തമ്മിൽ വളരെ അടുത്ത ബന്ധമാണുള്ളത്. ഇരുവരും ഉറ്റസുഹൃത്തുക്കളും ആണ്. രണ്ടുപേരുടെയും ഒന്നിച്ചുള്ള ചിത്രങ്ങൾ, യാത്രകൾ എന്നിവ പ്രേക്ഷകരും ആരാധകരും കണ്ടതുമാണ്. മീനാക്ഷിയാകട്ടെ നമി ചേച്ചി...

ഗാസയിലെ ‘നരക പദ്ധതി’; ഇസ്രായേൽ വെടിനിർത്തൽ കരാറിൽ ഹമാസിനെ സമ്മർദ്ദത്തിൽ ആക്കി

0
സൈന്യത്തെ പിൻവലിക്കാതെ കൂടുതൽ ബന്ദികളെ മോചിപ്പിക്കാൻ ഫലസ്‌തീൻ ഗ്രൂപ്പിനെ സമ്മർദ്ദം ചെലുത്താനുള്ള 'നരക പദ്ധതി'. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഹമാസിനെ 'സങ്കൽപ്പിക്കാനാവാത്ത പ്രത്യാഘാതങ്ങൾ' നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തി. ഗാസയിലെ വെടിനിർത്തലിൻ്റെ ആദ്യഘട്ടം...

ചൈനയുടെ ‘വ്യാപാര യുദ്ധ’ പ്രത്യാക്രമണം; യുഎസ് ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്തി

0
മാർച്ച് 10 മുതൽ പ്രാബല്യത്തിൽ വരുന്ന നിരവധി യുഎസ് ഉൽപ്പന്നങ്ങൾക്ക് ചൈന 10 മുതൽ 15 ശതമാനം വരെ അധിക താരിഫ് പ്രഖ്യാപിച്ചു. ചൈനീസ് ധനകാര്യ മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച് പ്രധാനമായും ചിക്കൻ, ഗോതമ്പ്,...

ഉക്രെയ്നിലേക്ക് സൈന്യത്തെ അയയ്ക്കാൻ യുകെ

0
സമാധാനം ഉറപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി യുകെ ഉക്രെയ്നിലേക്ക് സൈന്യത്തെ വിന്യസിക്കാൻ തയ്യാറാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ സ്ഥിരീകരിച്ചു. . ഉക്രെയ്നിലേക്കുള്ള സൈനിക സഹായം തുടർന്നും വിതരണം ചെയ്യാൻ പാശ്ചാത്യ സഖ്യകക്ഷികളോട് ആവശ്യപ്പെടുകയും...

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ തെലുങ്ക് ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക്

0
ഓസ്‌ട്രേലിയൻ സ്റ്റാർ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ തെലുങ്ക് ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു. നേരത്തെ, വാർണർ ഒരു സിനിമയിൽ അഭിനയിക്കുന്നതിനെക്കുറിച്ച് ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു, ഇപ്പോൾ ആ അഭ്യൂഹങ്ങൾ സ്ഥിരീകരിച്ചു. നിതിൻ അഭിനയിക്കുന്ന...

Featured

More News