6 March 2026

‘തോട്ടി’ മനസിൻ്റെ മാലിന്യം കഴുകുന്ന ചുള്ളിക്കാടിൻ്റെ പുതിയ കവിത; ചർച്ചയും വിവാദങ്ങളും

തോട്ടിയെ സംഘടിപ്പിക്കാന്‍ കൊച്ചിയുടെ പിത്തം പിടിച്ച മണ്ണ് ലോറന്‍സിനെ പെറ്റു എന്നും പൊക്കിളില്‍ നിന്ന് ചെങ്കൊടി ഉയര്‍ത്തിപ്പിടിച്ച് ലോറന്‍സ് ചേട്ടന്‍ സഖാവേ, എന്നു വിളിച്ചു

ബാലചന്ദ്രന്‍ ചുള്ളിക്കാടിൻ്റെ ‘തോട്ടി’ എന്ന പുതിയ കവിതയില്‍ ശ്രീനാരായണഗുരുവും മഹാത്മാഹാന്ധിയും തോട്ടികളെ കുറിച്ച് പറഞ്ഞ വാചകങ്ങള്‍ ഉണ്ട്. തോട്ടിയെ സംഘടിപ്പിക്കാന്‍ കൊച്ചിയുടെ പിത്തം പിടിച്ച മണ്ണ് ലോറന്‍സിനെ പെറ്റു എന്നും പൊക്കിളില്‍ നിന്ന് ചെങ്കൊടി ഉയര്‍ത്തിപ്പിടിച്ച് ലോറന്‍സ് ചേട്ടന്‍ സഖാവേ, എന്നു വിളിച്ചു എന്നുമൊക്കെ കവിതയില്‍ പറയുന്നു. ആദ്യമായി തോട്ടിപ്പണിക്കാരെ സംഘടിപ്പിച്ചത് സിപിഎം നേതാവ് എംഎം ലോറന്‍സ് ആണെന്ന് അവകാശപ്പെട്ട് എഴുതിയ കവിതയാണ് വിമർശനങ്ങൾക്കും വിവാദങ്ങൾക്കും ഇടയായതെന്ന് ‘ജന്മഭൂമി ഓൺലൈൻ’ വാർത്തയിൽ പറയുന്നു.

കവിതയുടെ കാമ്പല്ല പ്രശ്‌നമായത്. ആമുഖമായി ‘ഇന്ത്യയില്‍ ആദ്യമായി തോട്ടിപ്പണിക്കാരുടെ യൂണിയന്‍ സംഘടിപ്പിച്ച സഖാവ് എംഎം ലോറന്‍സിന്‘ എന്ന് എഴുതിയതാണ് വിവാദത്തിന് കാരണം. തോട്ടിപ്പണിക്കാരുടെ യൂണിയന്‍ ആദ്യമായി സംഘടിപ്പിച്ചത് ലോറന്‍സ് അല്ല എന്നാണ് ചിലരുടെ വാദമെന്നും വാർത്തയിലുണ്ട്.

1929 ജൂണ്‍ പതിനഞ്ചിനാണ് ലോറന്‍സിൻ്റെ ജനനം. അതിനും ഒരു കൊല്ലം മുമ്പേ 1928ല്‍ കൊല്‍ക്കത്തയില്‍ സോഷ്യലിസ്റ്റ് നേതാവ് പ്രഭാവതി ഭാസ് ഗുപ്‌തയുടെ നേതൃത്വത്തില്‍ തോട്ടിപ്പണിക്കാരുടെ സമരം നടന്നിരുന്നു. തോട്ടി തൊഴിലാളികളുടെ മാതാവ് (ധന്‍ഗര്‍ മാ) എന്നാണ് പ്രഭാവതി ദാസ് ഗുപ്‌ത അറിയപ്പെട്ടിരുന്നതെന്നാണ് ജന്മഭൂമിയുടെ അവകാശവാദം.

കേരളത്തിലെ കാര്യത്തിൽ ലോറന്‍സ് അല്ല ആദ്യ ‘തോട്ടി’ സംഘാടകന്‍. സ്വാതന്ത്രസമര സേനാനി ജൂബാ രാമകൃഷ്‌ണപിള്ള കേരളത്തില്‍ ആദ്യമായി തോട്ടിത്തൊഴിലാളികളെ സംഘടിപ്പിച്ച് ഒരു സംഘടനയ്‌ക്ക് നേതൃത്വം നല്‍കിയത്. ഏറ്റവും വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യേണ്ടിയിരുന്ന മലം ചുമട്ടുകാരെ ആദ്യമായി സംഘടിപ്പിച്ച് തൊഴില്‍ സുരക്ഷിതത്വവും പുനരധിവാസവും നേടിക്കൊടുത്തത് തിരുവനന്തപുരത്തുകാരനായ ഈ ഗാന്ധിയനാണെന്നും വാർത്തയില്‍ വാദിക്കുന്നുണ്ട്.

തോട്ടി തൊഴിലാളികള്‍ക്ക് റേഷന്‍ കാര്‍ഡ് ഉള്‍പ്പടെ നേടിക്കൊടുത്തതും ജൂബാ രാമകൃഷ്‌ണപിള്ളയാണ്. സിപിഎം നേതാവായിരുന്ന എന്‍ അനിരുദ്ധന്‍ തോട്ടി തൊഴിലാളികളെ സംഘടിപ്പിക്കുന്നതിന് ജൂബാ രാമകൃഷ്‌ണപിള്ളയ്‌ക്ക് പിന്തുണ നല്‍കിയിട്ടുണ്ട്. ദിവാൻ്റെ ഭരണകാലത്ത് 1944ല്‍ ‘സിറ്റി സ്‌കാവെഞ്ചേഴ്‌സ് യൂണിയന്‍’ എന്ന സംഘടനയും രജിസ്റ്റര്‍ ചെയ്‌തു.

സേവനവ്യവസ്ഥ ശമ്പളവര്‍ദ്ധനവ് എന്നിവയ്ക്ക് വേണ്ടി രാമകൃഷ്‌ണപിള്ള നടത്തിയ ഉപവാസം വിജയിച്ചതോടെ തോട്ടി വിഭാഗത്തിൻ്റെ പ്രിയങ്കരനായ നേതാവായി അദ്ദേഹം മാറി. സിറ്റി സ്‌കാവെഞ്ചേഴ്‌സ് യൂണിയന്‍ ആണ് പിന്നീട് തിരുവനന്തപുരം സിറ്റി കോര്‍പ്പറേഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ആയി മാറിയതെന്നും ജന്മഭൂമി പറയുന്നു.

“കവിതകൾ സർഗ്ഗാത്‌മക സ്വാതന്ത്ര്യമാണ്. ചരിത്രം എന്താണെന്ന് ഇനിയും പരിശോധനകൾ വേണ്ടിവരും. കവിതയും കവിയുടെ ഉദ്ദേശ്യ ശുദ്ധിയുമല്ല വിവാദങ്ങൾക്ക് പിന്നിൽ എന്ന് തോന്നുന്നില്ല. സിപിഎം നേതാവായ എംഎം ലോറൻസ് കവിതയിലൂടെ പുനർജനിച്ചതാണ് വിവാദങ്ങൾക്ക് ആക്കം കൂട്ടിയത്,” -കവിത ഏറ്റെടുത്ത വായനക്കാർ പറയുന്നു.

Share

More Stories

1945 മുതൽ അമേരിക്ക ബോംബിട്ട 26 രാജ്യങ്ങൾ ഇവയാണ്

0
അമേരിക്ക നിരവധി രാജ്യങ്ങളിൽ 1945 മുതൽ വ്യോമാക്രമണം നടത്തിയിട്ടുണ്ട്. worldvisualized.com സമാഹരിച്ച പട്ടിക പ്രകാരം, ഈ രാജ്യങ്ങളിൽ 26 എണ്ണത്തിൽ വ്യോമാക്രമണങ്ങൾ നടത്തി. ഡ്രോൺ ആക്രമണങ്ങൾ, അല്ലെങ്കിൽ വിശാലമായ സൈനിക ഇടപെടലുകൾക്ക് ഇടയിൽ നൽകുന്ന...

കര ആക്രമണത്തിനായി അമേരിക്കയെ വെല്ലുവിളിച്ച് ഇറാൻ

0
ഇറാനെതിരായ ഇസ്രയേൽ- അമേരിക്ക സംയുക്താക്രമണം ഏഴാം ദിവസത്തിലേക്ക് കടന്നു. ഇറാൻ തക‍ർക്കപ്പെടുമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരായ ആക്രമണങ്ങളിൽ അമേരിക്കൻ സൈന്യം ഏറെ മുന്നിലാണെന്നും ഇറാൻ്റെ വ്യോമ, നാവിക...

‘സുഖോയ് വിമാനം തകര്‍ന്നു വീണു’; രണ്ട് പൈലറ്റുമാര്‍ക്ക് വീരമൃത്യു

0
അസമില്‍ വ്യോമസേനയുടെ സുഖോയ് വിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ടു പൈലറ്റുകള്‍ക്ക് വീരമൃത്യു. സ്‌ക്വാഡ്രണ്‍ ലീഡര്‍ അനുജ്, ഫ്‌ലൈറ്റ് ലഫ്റ്റനന്റ് പുര്‍വേഷ് ദുരഗ്കര്‍ എന്നിവരാണ് വീര മൃത്യുവരിച്ചത്. ഇരുവരുടെയും വിയോഗത്തില്‍ വ്യോമസേന അനുശോചനം രേഖപ്പെടുത്തി. അസമിലെ...

ജസ്‌ലിയയുടെ മരണത്തിൽ പ്രതിയെ സിറിയാക്കിനെ ഒളിവിൽ പോകാൻ സഹായിച്ചതിന് പിതാവ് അറസ്റ്റിൽ

0
അങ്കമാലിയിൽ വിദ്യാർഥിയുടെ മരണത്തിനിടയാക്കിയ കാറപടത്തിൽ പ്രതി സിറിയാക്കിൻ്റെ പിതാവ് ജോർജ് മാത്യു അറസ്റ്റിൽ. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിനെ തുടർന്നാണ് പിതാവിനെ അറസ്റ്റ് ചെയ്‌തത്. ഒളിവിൽ കഴിയുന്ന പ്രതി വിദേശത്തേക്ക് കടക്കാതിരിക്കാൻ പൊലീസ്...

അമേരിക്കയുടെ അടുത്ത ശ്രദ്ധ ക്യൂബയിൽ ആയിരിക്കും എന്ന് ട്രംപ്

0
ഇറാന്‍ യുദ്ധത്തിന് ശേഷം ക്യൂബയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയുമായി കരാറിലെത്താന്‍ ക്യൂബ ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ക്യൂബന്‍ അമേരിക്കക്കാര്‍ ക്യൂബയിലേക്ക് മടങ്ങുമെന്നും ഡോണള്‍ഡ് ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു. അവിടെ...

ഇറാൻ്റെ പ്രതിരോധ സംവിധാനങ്ങൾ തകർന്നു; നാശനഷ്‌ടങ്ങളുടെ ഉപഗ്രഹ ചിത്രങ്ങൾ

0
ഇറാനിയൻ കേന്ദ്രങ്ങളെ ലക്ഷ്യം വച്ചുള്ള യുഎസ്, ഇസ്രായേൽ സൈന്യങ്ങളുടെ തുടർച്ചയായ സൈനിക നീക്കത്തിൻ്റെ ഭൂമിശാസ്ത്രപരവുമായ വ്യാപ്‌തിയുടെ ഏറ്റവും വ്യക്തമായ ദൃശ്യ വിവരണങ്ങളിലൊന്ന് പുതുതായി പുറത്തിറങ്ങിയ ഉയർന്ന റെസല്യൂഷൻ ഉപഗ്രഹ ചിത്രങ്ങൾ നൽകുന്നു. വാൻ്റെറും പ്ലാനറ്റ്...

Featured

More News