വീഡിയോ ഷെയറിംഗ് പ്ലാറ്റ്‌ഫോമായ ടിക്‌ടോക്, ആഗോളതലത്തില്‍ നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്നു. മോഡറേഷന്‍ സംവിധാനം മെച്ചപ്പെടുത്തുന്നതിന് നിർമ്മിത ബുദ്ധി (എഐ) പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി ഇത് ടിക്‌ടോക്കിന്‍റെ സംഘടനാ ഘടനയില്‍ വരുത്തുന്ന വലിയ മാറ്റമാണ്. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് ആണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്.
മലേഷ്യയിലെ ടിക്‌ടോക് ജീവനക്കാരെയാണ് പ്രധാനമായും ഈ പിരിച്ചുവിടല്‍ ബാധിക്കുന്നത്. 700-ലധികം ജീവനക്കാരെ മലേഷ്യയില്‍ നിന്ന് പിരിച്ചുവിടുമെന്നാണു റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട്. എന്നാല്‍, 500ല്‍ താഴെ ജീവനക്കാരെയാണ് ഈ നടപടികള്‍ പ്രതികൂലമായി ബാധിക്കുമെന്ന് ടിക്‌ടോക്കിന്റെ ഉടമസ്ഥരായ ബൈറ്റ്‌ഡാന്‍സ് വ്യക്തമാക്കിയിട്ടുണ്ട്.
ടിക്‌ടോക് കണ്ടന്‍റ് മോഡറേഷന്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്നവരാണ് പ്രധാനമായും പിരിച്ചുവിടപ്പെടുക. ഇവര്‍ക്ക് ബുധനാഴ്ച ഇമെയില്‍ മുഖാന്തിരമായാണ് ജോലി നഷ്ടപ്പെടുന്ന കാര്യം അറിയിച്ചത്. ഇതിന്‍റെ ഭാഗമായിട്ടാണ് ടിക്‌ടോക് ഇനി കണ്ടന്‍റ് മോഡറേഷന്‍ ഓപ്പറേഷനുകളെ കൂടുതൽ എഐ സംവിധാനങ്ങളിലേക്ക് മാറ്റാൻ തീരുമാനിച്ചത്. കടുത്ത പരിശോധനയും നിരീക്ഷണവുമെല്ലാം ഇനി മുതല്‍ എഐ ടൂളുകൾ ആശ്രയിച്ച് നടത്തുമെന്ന് കമ്പനി വക്താവ് വ്യക്തമാക്കുന്നു.
ചൈനീസ് ടെക് ഭീമനായ ബൈറ്റ്‌ഡാന്‍സിന്‍റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണ് ടിക്‌ടോക്. 110,000-ത്തിലധികം ജീവനക്കാരോടു കൂടിയ ബൈറ്റ്‌ഡാന്‍സ് 200-ല്‍ അധികം നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കമ്പനി വെബ്സൈറ്റിലെ വിവരങ്ങൾ.ടിക്‌ടോക് നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്നു; എഐ അധിഷ്ഠിത കണ്ടന്‍റ് മോഡറേഷന്‍ എത്തുന്നു
വീഡിയോ ഷെയറിംഗ് പ്ലാറ്റ്‌ഫോമായ ടിക്‌ടോക്, ആഗോളതലത്തില്‍ നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്നു. മോഡറേഷന്‍ സംവിധാനം മെച്ചപ്പെടുത്തുന്നതിന് നിർമ്മിത ബുദ്ധി (എഐ) പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി ഇത് ടിക്‌ടോക്കിന്‍റെ സംഘടനാ ഘടനയില്‍ വരുത്തുന്ന വലിയ മാറ്റമാണ്. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് ആണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്.
മലേഷ്യയിലെ ടിക്‌ടോക് ജീവനക്കാരെയാണ് പ്രധാനമായും ഈ പിരിച്ചുവിടല്‍ ബാധിക്കുന്നത്. 700-ലധികം ജീവനക്കാരെ മലേഷ്യയില്‍ നിന്ന് പിരിച്ചുവിടുമെന്നാണു റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട്. എന്നാല്‍, 500ല്‍ താഴെ ജീവനക്കാരെയാണ് ഈ നടപടികള്‍ പ്രതികൂലമായി ബാധിക്കുമെന്ന് ടിക്‌ടോക്കിന്റെ ഉടമസ്ഥരായ ബൈറ്റ്‌ഡാന്‍സ് വ്യക്തമാക്കിയിട്ടുണ്ട്.
ടിക്‌ടോക് കണ്ടന്‍റ് മോഡറേഷന്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്നവരാണ് പ്രധാനമായും പിരിച്ചുവിടപ്പെടുക. ഇവര്‍ക്ക് ബുധനാഴ്ച ഇമെയില്‍ മുഖാന്തിരമായാണ് ജോലി നഷ്ടപ്പെടുന്ന കാര്യം അറിയിച്ചത്. ഇതിന്‍റെ ഭാഗമായിട്ടാണ് ടിക്‌ടോക് ഇനി കണ്ടന്‍റ് മോഡറേഷന്‍ ഓപ്പറേഷനുകളെ കൂടുതൽ എഐ സംവിധാനങ്ങളിലേക്ക് മാറ്റാൻ തീരുമാനിച്ചത്. കടുത്ത പരിശോധനയും നിരീക്ഷണവുമെല്ലാം ഇനി മുതല്‍ എഐ ടൂളുകൾ ആശ്രയിച്ച് നടത്തുമെന്ന് കമ്പനി വക്താവ് വ്യക്തമാക്കുന്നു.
ചൈനീസ് ടെക് ഭീമനായ ബൈറ്റ്‌ഡാന്‍സിന്‍റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണ് ടിക്‌ടോക്. 110,000-ത്തിലധികം ജീവനക്കാരോടു കൂടിയ ബൈറ്റ്‌ഡാന്‍സ് 200-ല്‍ അധികം നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കമ്പനി വെബ്സൈറ്റിലെ വിവരങ്ങൾ.