15 February 2025

വീണ്ടും ട്രംപിൻ്റെ നാടുകടത്തൽ മോദിയെ കണ്ടതിന് പിന്നാലെ; ഇത്തവണ രണ്ട് വിമാനങ്ങൾ, 119 കുടിയേറ്റക്കാർ

ഫെബ്രുവരി 15 ശനിയാഴ്‌ച ഒരു വിമാനവും ഞായറാഴ്‌ച 16ന് മറ്റൊരു വിമാനവും അമൃത്സറിലെ ഗുരു റാം ദാസ് ഇൻ്റെൻഷണൽ വിമാന താവളത്തിൽ എത്തും

ദില്ലി: അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയ 119 ഇന്ത്യക്കാരെക്കൂടി ഈ വാരാന്ത്യത്തിൽ തിരിച്ചെത്തിക്കുമെന്ന് റിപ്പോർട്ട്. രണ്ട് വിമാനങ്ങളിലായി അമൃത്‍സർ അന്താരാഷ്ട്ര വിമാന താവളത്തിൽ എത്തുമെന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തിനിടെ ആണ് ഇക്കാര്യം പുറത്തുവന്നത്. ഫെബ്രുവരി 15 ശനിയാഴ്‌ച ഒരു വിമാനവും ഞായറാഴ്‌ച 16ന് മറ്റൊരു വിമാനവും അമൃത്സറിലെ ഗുരു റാം ദാസ് ഇൻ്റെൻഷണൽ വിമാന താവളത്തിൽ എത്തും.

നാടുകടത്തപ്പെട്ടവരിൽ 67 പേർ പഞ്ചാബിൽ നിന്നുള്ളവരും, 33 പേർ ഹരിയാനയിൽ നിന്നുള്ളവരും, എട്ട് പേർ ഗുജറാത്തിൽ നിന്നുള്ളവരും, മൂന്ന് പേർ ഉത്തർപ്രദേശിൽ നിന്നുള്ളവരും, രണ്ട് പേർ രാജസ്ഥാൻ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ളവരുമാണ്. ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ നിന്നും ഓരോ പേരും എത്തുന്നു.

മെക്‌സിക്കോ അതിർത്തിയിലൂടെയും മറ്റ് വഴികളിലൂടെയും അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറിയ ഇവർ പിന്നീട് പാസ്‌പോർട്ടുകൾ നശിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഡൊണാൾഡ് ട്രംപ് യുഎസ് പ്രസിഡന്റായി അധികാരമേറ്റതിന് ശേഷം യുഎസിൽ നിന്ന് നാടുകടത്തപ്പെടുന്ന രണ്ടാമത്തെ ഇന്ത്യൻ സംഘമാണ് എത്തുന്നത്. ഫെബ്രുവരി അഞ്ചിന് അമൃത്സറിൽ എത്തിയ ആദ്യ സംഘത്തിൽ 104 ഇന്ത്യക്കാർ ഉണ്ടായിരുന്നു. കൈകൾ ബന്ധിച്ച് കാലുകൾ ചങ്ങലയിട്ട് ബന്ധിക്കപ്പെട്ട നിലയിലായിരുന്നു എത്തിയതെന്ന് അവർ പറഞ്ഞിരുന്നു.

യുഎസ് സന്ദർശനത്തിനിടെ മനുഷ്യക്കടത്തിനെതിരെ പോരാടേണ്ടതിൻ്റെ ആവശ്യകത പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞു. നിയമവിരുദ്ധമായി യുഎസിൽ കഴിഞ്ഞ എല്ലാ ഇന്ത്യക്കാരെയും തിരിച്ചെടുക്കാൻ ഇന്ത്യ പൂർണ്ണമായും തയ്യാറാണെന്നും മോദി പറഞ്ഞു. യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (യുഎസ്സിബിപി) കണക്കു പ്രകാരം, 2022നും 2024 നവംബറിനും ഇടയിൽ ഏകദേശം 1,700 ഇന്ത്യക്കാരെ പിടികൂടിയിട്ടുണ്ട്.

Share

More Stories

പുറത്താക്കിയത് തെറ്റ്; റഷ്യയെ ജി8ൽ തിരികെ കൊണ്ടുവരണമെന്ന് ട്രംപ്

0
2014 ൽ റഷ്യയെ സസ്‌പെൻഡ് ചെയ്ത സാമ്പത്തിക ശക്തികളുടെ ക്ലബ്ബിലേക്ക് റഷ്യയെ പുനഃസ്ഥാപിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. “അവരെ തിരികെ കൊണ്ടുവരാൻ ഞാൻ ആഗ്രഹിക്കുന്നു. അവരെ പുറത്താക്കിയത് ഒരു തെറ്റാണെന്ന്...

ജീവനക്കാരെ ബന്ദിയാക്കി തൃശൂരിൽ ബാങ്ക് കൊള്ള; മോഷണം ഫെഡറൽ ബാങ്ക് ശാഖയിൽ

0
തൃശൂർ പോട്ടയിൽ ജീവനക്കാരെ ബന്ദിയാക്കി ബാങ്ക് കൊള്ള. ഫെഡറൽ ബാങ്ക് ശാഖയിൽ ജീവനക്കാരെ ബന്ദിയാക്കിയാണ് മോഷണം നടന്നത്. വെള്ളിയാഴ്‌ച ഉച്ചയോടെയാണ് മോഷണം നടന്നത്. മാനേജറും മറ്റൊരു ജീവനക്കാരനും മാത്രമായിരുന്നു ബാങ്കിൽ ഉണ്ടായിരുന്നത്. ബാക്കി...

ചെർണോബിൽ ആണവ നിലയത്തിൽ ഡ്രോൺ ആക്രമണം; റേഡിയേഷൻ സാധ്യതാ മുന്നറിയിപ്പ്

0
റഷ്യയും ഉക്രെയ്‌നും തമ്മിൽ നടന്നു കൊണ്ടിരിക്കുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള ആഗോള ശ്രമങ്ങൾക്കിടയിൽ ചെർണോബിൽ ആണവ നിലയത്തിൽ റഷ്യൻ ഡ്രോൺ ആക്രമണം നടത്തിയെന്ന വിവാദപരമായ അവകാശവാദം ഉക്രെയ്‌ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി നടത്തി. എന്നിരുന്നാലും,...

ആക്ഷൻ രംഗങ്ങളിലെ തരംഗമായ ഈ സുന്ദരി ലൊക്കേഷനിൽ അദ്ഭുതകരമായ ഒരു കാര്യം ചെയ്‌തു

0
തപ്‌സി പന്നുവിൻ്റെ വരാനിരിക്കുന്ന ചിത്രം 'ഗാന്ധാരി' ആക്ഷനും സാഹസികതയും നിറഞ്ഞതായിരിക്കും. തപ്‌സി പന്നു ഈ ചിത്രത്തിൽ ഒരു ഗംഭീര ആക്ഷൻ അവതാരത്തിൽ പ്രത്യക്ഷപ്പെടുമെന്ന് ചലച്ചിത്ര സംവിധായികയും എഴുത്തുകാരിയുമായ കനിക ദില്ലൺ അടുത്തിടെ വെളിപ്പെടുത്തി....

ഏറ്റവും അപകടകരമായ യുദ്ധവിമാനം ഇന്ത്യക്ക് അമേരിക്ക നൽകും; ഡൊണാൾഡ് ട്രംപിൻ്റെ വലിയ പ്രസ്‌താവന

0
പ്രധാനമന്ത്രി മോദിയുടെ യുഎസ് സന്ദർശന വേളയിൽ ഒരു വലിയ പ്രഖ്യാപനം ഉണ്ടായി. അതിൽ ഇന്ത്യക്ക് എഫ് -35 യുദ്ധവിമാനങ്ങൾ നൽകുമെന്ന് അമേരിക്ക വാഗ്ദാനം ചെയ്‌തു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതൽ...

എഐയും സൈബർ സെക്യൂരിറ്റിയും; ICTAK ലോസ് ആൻഡെസ് ഇന്‍ഡസ്ട്രി റെഡിനസ് പ്രോഗ്രാമുകളിൽ അപേക്ഷിക്കാം

0
കൊച്ചി: ഐ ടി രംഗത്ത് ഒരു ജോലി നേടാൻ സഹായിക്കുന്ന സാങ്കേതിക വിദ്യകളില്‍ നൈപുണ്യം നൽകാനായി ഐസിടി അക്കാദമി ഓഫ് കേരളയും ലോസ് ആൻഡെസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജിയും സഹകരിച്ച്...

Featured

More News