റമദാൻ മാസത്തോടനുബന്ധിച്ച്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിരവധി തടവുകാർക്ക് മാപ്പ് നൽകി. ഈ പൊതുമാപ്പിന്റെ ഭാഗമായി, യുഎഇയിലുടനീളമുള്ള വിവിധ ജയിലുകളിൽ നിന്ന് 1,295 തടവുകാരെ മോചിപ്പിച്ചു.
കൂടാതെ, ആകെ 1,518 വ്യക്തികൾക്ക് മാപ്പ് നൽകാനും തീരുമാനിച്ചു. മോചിതരായവരിൽ 500-ലധികം പേർ ഇന്ത്യക്കാരാണെന്ന് റിപ്പോർട്ട്.