| അനീഷ് മാത്യു
ഉക്രൈൻ നാറ്റോ അംഗരാജ്യം ആക്കുക എന്നത് റഷ്യയുടെ സെക്യൂരിറ്റിക്ക് തടസം ആണ് – അത് പാടില്ല : അങ്ങനെ ഉള്ള ഉറപ്പിൽ ആണ് വെർസോ പാക്ട് പിരിച്ചു വിട്ടതും ജർമനി ഏകീകരിക്കപ്പെട്ടതും. അതിനാൽ നാറ്റോ യുടെ അടുത്ത കിഴക്കോട്ടുള്ള എക്സ്പാൻഷൻ റഷ്യൻ ഫെഡറേഷന് എതിരെയുള്ള നീക്കമായി കണക്കേണ്ടതുണ്ട് – പാശ്ചാത്യ ലോകം ഈ കുത്തിത്തിരിപ്പ് അവസാനിപ്പിക്കണം, റഷ്യൻ വംശജർ ആയ കിഴക്കൻ ഉക്രൈനിയൻ പ്രവിശ്യകളിലെ പൗരന്മാരെ രണ്ടാം തരം ആക്കുന്നതും അവരെ ഉപദ്രവിക്കുന്നതും കീവ് നിർത്തണം, ഉക്രൈൻ നാസിസത്തിനുമുള്ള പിന്തുണ അവസാനിപ്പിക്കണം ഇതൊക്കെ ആയിരുന്നു സ്‌പെഷ്യൽ മിലിറ്ററി ഓപ്പറേഷൻ ആരംഭിക്കാൻ കാരണം ആയി വ്ലാദിമിർ പുട്ടിൻ 2022 ഫെബ്രുവരിയിൽ പറഞ്ഞത്.
യൂറോപ്പും ബൈഡനും അപ്പോഴൊക്കെ പുട്ടിനെ വില്ലൻ ആക്കി ചിത്രീകരിക്കുകയായിരുന്നു. റഷ്യയെ സാമ്പത്തികമായി തകർക്കാനുള്ള – ആഗോള തലത്തിൽ ഒറ്റപ്പെടുത്താനുള്ള എല്ലാ പരിപാടികളും നടത്തി നോക്കി . ലോകത്തിൽ ഏറ്റവും അധികം ഉപരോധങ്ങൾ നേരിടുന്ന രാജ്യം ആക്കി . ഇപ്പോൾ മൂന്നു വർഷത്തിന് ശേഷം എന്താണ് ? ഉക്രൈൻ നാറ്റോ അംഗരാജ്യം ആകില്ല. ഉക്രൈനിൽ അമേരിക്കയോ അല്ലെങ്കിൽ നെറ്റോയോ മിലിറ്ററി വിന്യസിക്കില്ല . ഉക്രയിനിനു 2014 ബോർഡറുകൾ എന്ന അവസ്ഥയിലേക്ക് തിരിച്ചു പോകുക എന്നത് അസാധ്യമാണ് എന്ന് അമേരിക്ക കരുതുന്നു. അതായത് റഷ്യൻ ഭൂരിപക്ഷ പ്രദേശങ്ങൾ റഷ്യൻ ഫെഡറേഷന്റെ ഭാഗം ആക്കപ്പെട്ടു.
ഇതോടൊപ്പം ലോകം കൂടുതൽ മൾട്ടി പോളാർ ആയി,റഷ്യ ഒറ്റപ്പെട്ടില്ല. എന്നാൽ യൂറോപ്പ് വലിയ തോതിൽ ഉള്ള ഇൻഫ്‌ളേഷൻ അനുഭവിച്ചു. അതുമൂലം വലതുപക്ഷം അവിടെ ശക്തി പ്രാപിക്കുന്നു. ചുരുക്കത്തിൽ റഷ്യൻ വാദങ്ങൾ വിജയിക്കുന്നു -പൂർണമായും വിജയിക്കുന്നു ഉക്രൈൻ എന്നത് അടുത്ത രണ്ടു തലമുറ കഷ്ടപ്പെടുന്ന അവസ്ഥയായി. ഇവിടെ പക്ഷെ സെലിൻസ്‌കിക്ക് കുഴപ്പമില്ല. അദ്ദേഹത്തിന് അമേരിക്കൻ പൗരത്വം കൂടി ഉണ്ട്.. അവിടെ വലിയ ബംഗ്ലാവും പണവും ഉണ്ട്.