കാലിഫോര്‍ണിയ സ്റ്റേറ്റ് സെനറ്ററായ മേരി അല്‍വരാഡോ ഗില്‍ തന്നെ ലൈംഗിക അടിമയായി ഉപയോഗിച്ചുവെന്ന ആരോപണവുമായി മുഖ്യജീവനക്കാരന്‍. സെനറ്ററുടെ ചീഫ് ഓഫ് സ്റ്റാഫും വിവാഹിതനുമായ ചാഡ് കോണ്ടിറ്റ് ആണ് ഇതുസംബന്ധിച്ച പരാതി നല്‍കിയത്. സെനറ്റര്‍ തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്ന് ചാഡ് നല്‍കിയ പരാതിയില്‍ പറയുന്നു. ജോലി നഷ്‌ടപ്പെടാതിരിക്കാന്‍ പലപ്പോഴും സെനറ്ററുടെ നിര്‍ദേശങ്ങള്‍ക്ക് മുന്നില്‍ വഴങ്ങേണ്ടി വന്നെന്നും ചാഡ് പറഞ്ഞു.
മേരി അല്‍വാരാഡോയ്ക്ക് ഓറല്‍ സെക്‌സിനോടായിരുന്നു താല്‍പ്പര്യമെന്നും അതിനായി തന്നെ നിര്‍ബന്ധിക്കുമായിരുന്നു എന്നും ചാഡ് പറഞ്ഞു. താന്‍ അനുഭവിച്ച മാനസിക സംഘര്‍ഷങ്ങള്‍ക്ക് നഷ്‌ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ചാഡ് കോടതിയെ സമീപിച്ചത്. സാക്രാമെന്റോ കൗണ്ടി സുപ്പീരിയര്‍ കോടതിയിലാണ് ചാഡ് പരാതി നല്‍കിയത്. വാഹനത്തിലും ഓറല്‍ സെക്‌സ് ചെയ്യാന്‍ സെനറ്റര്‍ നിര്‍ബന്ധിക്കും ആയിരുന്നുവെന്നും ചാഡ് നല്‍കിയ പരാതിയില്‍ പറയുന്നു.
ഒരിക്കല്‍ കാറില്‍ വെച്ച് സെക്‌സിൽ ഏര്‍പ്പെടുന്നതിനിടെ തനിക്ക് നടുവിന് പരിക്ക് പറ്റിയെന്നും ചാഡ് പറഞ്ഞു. പിന്നീട് പരിക്കിൻ്റെ പേരില്‍ സെനറ്ററുടെ ലൈംഗിക ആവശ്യങ്ങളില്‍ നിന്ന് താന്‍ ഒഴിഞ്ഞുമാറാന്‍ തുടങ്ങിയെന്നും ചാഡ് പറഞ്ഞു. എന്നാല്‍ അതോടെ സെനറ്റര്‍ തനിക്ക് നേരെ പ്രതികാര നടപടിയെടുക്കാന്‍ തുടങ്ങി. അച്ചടക്ക ലംഘനം ആരോപിച്ച് തനിക്കെതിരെ സെനറ്റര്‍ നോട്ടീസ് അയച്ചെന്നും ചാഡ് പരാതിയില്‍ ചൂണ്ടിക്കാട്ടി.
2022ലാണ് മേരി അല്‍വാരാഡോ ഗില്‍ സെനറ്ററായി തെരഞ്ഞെടുക്കപ്പെട്ടത്. ആ സമയത്താണ് ഇവര്‍ ചാഡ് കോണ്ടിറ്റിനെ തൻ്റെ ചീഫ് ഓഫ് സ്റ്റാഫ് ആയി നിയമിച്ചത്. ജോലിയില്‍ പ്രവേശിച്ച അന്ന് മുതല്‍ മേരി തൻ്റെ വ്യക്തിപരവും സ്വകാര്യവുമായ എല്ലാ കാര്യങ്ങളും ചാഡിനോട് പറയാന്‍ തുടങ്ങി. വിവാഹം, പ്രണയം, ഡേറ്റിംഗ്, വിവാഹമോചനം, ദാമ്പത്യത്തിലെ പ്രശ്‌നങ്ങള്‍ എന്നിവയെപ്പറ്റിയെല്ലാം തന്നോട് സംസാരിക്കാന്‍ തുടങ്ങിയെന്ന് ചാഡ് പറഞ്ഞു.
2023 ഡിസംബറിലാണ് ചാഡിനെ ഇവര്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. സാന്റാ ക്ലോസിൻ്റെ വേഷം ധരിക്കാന്‍ വിസമ്മതിച്ചതിനാണ് തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതെന്ന് ചാഡ് പറഞ്ഞു. അതേസമയം ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കി മേരി അല്‍വരാഡോയുടെ അഭിഭാഷകന്‍ രംഗത്തെത്തി. പണം തട്ടിയെടുക്കാനാണ് പരാതിക്കാരൻ്റെ ശ്രമമെന്നും ഈ ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകളൊന്നും ഇല്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.























