13 February 2025

നാഷണല്‍ ബാങ്ക് ഒഫ് പാകിസ്ഥാന് 55 മില്യണ്‍ ഡോളർ പിഴ; ഇമ്രാന്‍ ഖാന്റെ റഷ്യന്‍ സന്ദര്‍ശനത്തിന് അമേരിക്കയുടെ മറുപടി

ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനാല്‍ ഇപ്പോള്‍ പാകിസ്ഥാന്‍ എഫ്എടിഎഫിന്റെ ഗ്രേ ലിസ്റ്റിലാണുള്ളത്. ഇത് ബ്ലാക്ക് ലിസ്റ്റിലാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതാണ് എന്‍ ബി പിക്കെതിരെയുള്ള നടപടി.

ഉക്രൈൻ ആക്രമണത്തിനിടെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ റഷ്യന്‍ സന്ദര്‍ശനത്തിന് അമേരിക്കയുടെ ശക്തമായ മറുപടി. കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ച കാരണത്താൽ നാഷണല്‍ ബാങ്ക് ഒഫ് പാകിസ്ഥാന് (എന്‍ബിപി) യുഎസ് 55 മില്യണ്‍ ഡോളറാണ് പിഴ ചുമത്തിയത്.

നിലവിലെ സാഹചര്യത്തിൽ പാക് സമ്പദ്വ്യവസ്ഥയ്ക്ക് താങ്ങാനാവാത്ത നടപടിയാണ് അമേരിക്കയുടെ ഭാഗത്ത് നിന്നുമുണ്ടായിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കലിലെ നിയമങ്ങള്‍ പാലിക്കാതിരുന്നതിനാലാണ് ന്യൂയോര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ബാങ്ക് ഒഫ് പാകിസ്ഥാന് യുഎസ് 55 മില്യണ്‍ യുഎസ് ഡോളര്‍ പിഴ ചുമത്തിയത്.

പാകിസ്ഥാൻ സെന്‍ട്രല്‍ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഒഫ് പാകിസ്ഥാന്റെ അനുബന്ധ സ്ഥാപനമാണ് എന്‍ബിപി. ബാങ്കിന്റെ ന്യൂയോര്‍ക്കിൽ പ്രവർത്തിക്കുന്ന ശാഖയില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക നിയന്ത്രണ മുന്നറിയിപ്പുകള്‍ അവഗണിച്ചുവെന്നും, കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയന്ത്രണങ്ങള്‍ നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടുവെന്നും അമേരിക്ക ആരോപിക്കുന്നു.

തുടർച്ചയായി നൽകിയ പല മുന്നറിയിപ്പുകളും അധികൃതര്‍ അവഗണിച്ചു. എന്തായാലും നാഷണല്‍ ബാങ്ക് ഓഫ് പാകിസ്ഥാന് പിഴ ചുമത്തിയ അമേരിക്കയുടെ നടപടി പാകിസ്ഥാന് എഫ്എടിഎഫിന്റെ (ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ്) അടുത്ത യോഗത്തില്‍ തിരിച്ചടിയാകും. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനാല്‍ ഇപ്പോള്‍ പാകിസ്ഥാന്‍ എഫ്എടിഎഫിന്റെ ഗ്രേ ലിസ്റ്റിലാണുള്ളത്. ഇത് ബ്ലാക്ക് ലിസ്റ്റിലാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതാണ് എന്‍ ബി പിക്കെതിരെയുള്ള നടപടി.

Share

More Stories

ജോലി ചെയ്‌തില്ലെങ്കിലും റേഷൻ, ‘ഈ സൗജന്യങ്ങളിലൂടെ പരാദ ജീവികളെ അല്ലേ സൃഷ്‌ടിക്കുന്നത്’: സുപ്രീം കോടതി

0
ദില്ലി: തെരഞ്ഞെടുപ്പ് സമയത്ത് ഉൾപ്പെടെ നൽകുന്ന സൗജന്യങ്ങൾക്ക് എതിരെ വിമർശനവുമായി സുപ്രീംകോടതി. സൗജന്യങ്ങളിലൂടെ പരാദ ജീവികളെയല്ലേ സൃഷ്‌ടിക്കുന്നതെന്ന് സുപ്രീം കോടതി ചോദിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരം സൗജന്യങ്ങൾ പ്രഖ്യാപിക്കുന്നത് കാരണം ആളുകൾ ജോലി...

റിഷഭ് പന്തിനെ കാർ അപകടം; രക്ഷിച്ചയാളും കാമുകിയും വിഷം കഴിച്ച് ഗുരുതര അവസ്ഥയിൽ, കാമുകി മരിച്ചു

0
ദില്ലി: ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്തിനെ കാര്‍ അപടകത്തില്‍ നിന്ന് രക്ഷപ്പെടുത്തിയയാള്‍ കാമുകിയുമൊത്ത് വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗര്‍ സ്വദേശിയായ രജത് കുമാര്‍ (25) ആണ് കാമുകി മനു...

രജത് പട്ടീദാർ ആർസിബിയുടെ പുതിയ ക്യാപ്റ്റൻ; കോഹ്‌ലി ക്യാപ്റ്റൻ ആകാത്തതിൻ്റെ കാരണം?

0
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർസിബി) ഐപിഎൽ 2025-നുള്ള പുതിയ ക്യാപ്റ്റൻ്റെ പേര് പ്രഖ്യാപിച്ചു. എല്ലാ ഊഹാപോഹങ്ങൾക്ക് ഇടയിലും, ടീമിൻ്റെ കമാൻഡർ വിരാട് കോഹ്‌ലിക്കല്ല, രജത് പട്ടീദാറിനാണ് കൈമാറിയതെന്ന് വ്യക്തമായി. ആർസിബിയുടെ എട്ടാമത്തെ ക്യാപ്റ്റനായി...

ഒമാനിൽ തുടര്‍ച്ചയായി 15 വര്‍ഷം താമസിക്കുന്ന വിദേശികള്‍ക്ക് പൗരത്വം; അറബി ഭാഷ അറിയണം

0
മസ്‌കറ്റ്: പൗരത്വ നിയമത്തില്‍ കര്‍ശന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി ഒമാന്‍. കഴിഞ്ഞയാഴ്‌ച പുറത്തിറക്കിയ ഒമാനി ദേശീയത നിയമത്തെ കുറിച്ചുള്ള രാജകീയ ഉത്തരവ് പ്രകാരമാണ് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചത്. ഈ ഉത്തരവ് പ്രകാരം പൗരത്വം നേടാനാഗ്രഹിക്കുന്ന...

‘ജൂതരായ രോഗികളെ കൊന്നു’; ഇനിയും കൊല്ലുമെന്ന് നഴ്‌സുമാരുടെ വീഡിയോ, പോലീസ് അന്വേഷണം തുടങ്ങി

0
“നിങ്ങള്‍ ഒരു ഇസ്രായേല്‍ വംശജനായതില്‍ ഖേദിക്കുന്നു. നിങ്ങളും ഉടനെ തന്നെ കൊല്ലപ്പെടുകയും നരകത്തിലേക്ക് പോകുകയും ചെയ്യും,” -ഡോക്ടര്‍ പറഞ്ഞു. എന്തിനാണ് തന്നെ കൊല്ലുന്നതെന്ന് ചോദിച്ചപ്പോള്‍ ഡോക്ടറുടെ കൂടെയുണ്ടായിരുന്ന നഴ്‌സ് മറുപടി നല്‍കി. പലസ്‌തീൻ...

ആംബുലന്‍സ് വാടക ഏകീകരിച്ചു; കാന്‍സര്‍ ബാധിതര്‍ക്കും കുട്ടികള്‍ക്കും ഇളവ് നൽകാൻ ഉത്തരവ്

0
കേരളത്തിൽ ആംബുലന്‍സ് വാടക നിരക്ക് ഏകീകരിച്ച് ഗതാഗത വകുപ്പ് ഉത്തരവിറക്കി. 600 മുതല്‍ 2500 രൂപവരയാക്കിയാണ് നിജപ്പെടുത്തിയത്. കാന്‍സര്‍ ബാധിതര്‍ക്കും, 12 വയസിന് താഴെയുള്ള കുട്ടികള്‍ക്കും കിലോമീറ്ററിന് രണ്ട് രൂപ ഇളവ് നല്‍കണം....

Featured

More News