വെള്ളാര്‍മല സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും നാട്ടുകാരും എസ്എസ്എല്‍സി ഫലപ്രഖ്യാപനം വന്നതോടെ ഇരട്ടി മധുരത്തിലാണ്. മഹാദുരന്തത്തെ അതിജീവിച്ച് തിരികെ പള്ളിക്കൂടങ്ങളിലേക്ക് മടങ്ങിയ കുട്ടികള്‍ അവിടെയും ജയിച്ചുകയറി. നൂറുമേനി ജയം. എസ്എസ്എല്‍സി പരീക്ഷയില്‍ നൂറ് ശതമാനം ജയം നേടിക്കൊണ്ട് അതിജീവനത്തിൻ്റെ മറ്റൊരു പാഠം കൂടി പഠിപ്പിക്കുകയാണ് വെള്ളാര്‍മല സ്‌കൂള്‍.
അതേസമയം സംസ്ഥാനത്തെ ഈ വർഷത്തെ എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചത്. 99.5 ആണ് ഇത്തവണത്തെ വിജയ ശതമാനം. 61,441 വിദ്യാർത്ഥികളാണ് ഇത്തവണ ഫുൾ എ പ്ലസ് നേടിയത്.
ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ് നേടിയ ജില്ല മലപ്പുറം. ഏറ്റവും കൂടുതൽ വിജയ ശതമാനം കണ്ണൂർ ജില്ലയിലാണ്. ഏറ്റവും കുറവ് വിജയശതമാനം തിരുവനന്തപുരം ജില്ലയിലാണ്. പരീക്ഷ എഴുതിയതിൽ 4,24,583 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹരായി. 2331 സ്‌കൂളുകളിൾക്ക് 100 ശതമാനം വിജയം.