ഇന്ത്യ, യുകെ, യുഎസ് എന്നിവയുൾപ്പെടെ 35 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് ആറ് മാസത്തേക്ക് രാഷ്ട്രത്തിലേക്ക് വിസ രഹിത പ്രവേശനം ശ്രീലങ്കൻ സർക്കാർ പ്രഖ്യാപിച്ചതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2024 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന തീരുമാനമാണ് ക്യാബിനറ്റ് എടുത്തതെന്ന് ടൂറിസം മന്ത്രാലയത്തിൻ്റെ ഉപദേഷ്ടാവ് ഹരിൻ ഫെർണാണ്ടോയെ ഉദ്ധരിച്ച് ഡെയ്ലി മിറർ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു .
ആറ് മാസത്തേക്കാണ് പോളിസി, ഫെർണാണ്ടോ പറഞ്ഞു. ഇന്ത്യ, യുകെ, ചൈന, യുഎസ്, ജർമ്മനി, നെതർലാൻഡ്സ്, ബെൽജിയം, സ്പെയിൻ, ഓസ്ട്രേലിയ, ഡെൻമാർക്ക്, പോളണ്ട്, കസാക്കിസ്ഥാൻ, സൗദി അറേബ്യ, യുഎഇ, നേപ്പാൾ, ഇന്തോനേഷ്യ, റഷ്യ, തായ്ലൻഡ് എന്നിവയാണ് പട്ടികയിലുള്ള രാജ്യങ്ങൾ.
മലേഷ്യ, ജപ്പാൻ, ഫ്രാൻസ്, കാനഡ, ചെക്ക് റിപ്പബ്ലിക്, ഇറ്റലി, സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ, ഇസ്രായേൽ, ബെലാറസ്, ഇറാൻ, സ്വീഡൻ, ദക്ഷിണ കൊറിയ, ഖത്തർ, ഒമാൻ, ബഹ്റൈൻ, ന്യൂസിലാൻഡ് എന്നിവയാണ് മറ്റ് രാജ്യങ്ങൾ.
നേരത്തെ, വിദേശ കമ്പനി കൈകാര്യം ചെയ്യുന്ന ശ്രീലങ്കയിലെ ഓൺ അറൈവൽ വിസകളുടെ ഫീസ് വർദ്ധിപ്പിച്ചതിനെച്ചൊല്ലി വിവാദം ഉയർന്നിരുന്നു.























