15 March 2025

മുസ്ലിങ്ങള്‍ നെയ്യുന്ന വസ്ത്രം കൃഷ്‌ണനെ അണിയിക്കുന്നത് നിരോധിക്കണമെന്ന ആവശ്യം വൃന്ദാവനിലെ ക്ഷേത്ര കമ്മറ്റി തള്ളി

ശ്രീകൃഷ്‌ണ ജന്മഭൂമി സംഘര്‍ഷ് ന്യാസിൻ്റെ അധ്യക്ഷനും മഥുരയിലെ ഷാഹി ഈദ്ഗാഹ് തര്‍ക്കത്തിലുള്‍പ്പെട്ട നേതാവുമായ ദിനേഷ് ഫലഹരിയാണ് നിര്‍ദേശം സമര്‍പ്പിച്ചത്

മുസ്ലിങ്ങള്‍ നെയ്യുന്ന വസ്ത്രം ശ്രീകൃഷ്‌ണനെ അണിയിക്കുന്നത് നിരോധിക്കണമെന്ന നിര്‍ദേശം തള്ളി. വൃന്ദാവനത്തിലെ പ്രശസ്‌തമായ ബങ്കെ ബിഹാരി ക്ഷേത്രം. ക്ഷേത്ര അധികൃതര്‍ തന്നെയാണ് ഈ ആവശ്യം തള്ളിയത്. വിഗ്രഹത്തിൻ്റെ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്ന പ്രക്രിയയില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്ന് ക്ഷേത്ര അധികാരികള്‍ വ്യക്തമാക്കി.

ശ്രീകൃഷ്‌ണ ജന്മഭൂമി സംഘര്‍ഷ് ന്യാസിൻ്റെ അധ്യക്ഷനും മഥുരയിലെ ഷാഹി ഈദ്ഗാഹ് തര്‍ക്കത്തിലുള്‍പ്പെട്ട നേതാവുമായ ദിനേഷ് ഫലഹരിയാണ് ഈ നിര്‍ദേശം അടങ്ങിയ അപേക്ഷ ക്ഷേത്ര കമ്മിറ്റിക്ക് സമര്‍പ്പിച്ചത്. ‘‘നമ്മുടെ ആചാരങ്ങളും മതവും പിന്തുടരാത്ത എതെങ്കിലും മതഭ്രാന്തന്‍ സ്വന്തം കൈകൊണ്ട് നെയ്‌ത എന്തെങ്കിലും ഭഗവാന്‍ ശ്രീകൃഷ്‌ണന് സമര്‍പ്പിച്ചാല്‍ അത് സ്വീകരിക്കാന്‍ കഴിയില്ല. അങ്ങനെ ചെയ്യുന്നത് പാപമാണ്,’’ എന്നാണ് ഇദ്ദേഹം തൻ്റെ അപേക്ഷയില്‍ ആരോപിച്ചത്.

മുസ്ലിങ്ങള്‍ നെയ്യുന്ന വസ്ത്രങ്ങള്‍ വിഗ്രഹത്തിന് ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന ഒരു നിര്‍ദേശം തങ്ങള്‍ക്ക് ലഭിച്ചുവെന്ന് ക്ഷേത്ര ഭരണസമിതി അംഗമായ ഗ്യാനേന്ദ്ര കിഷോര്‍ ഗോസ്വാമി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

’’ ഭഗവാന് സമര്‍പ്പിക്കുന്ന വസ്ത്രങ്ങളുടെ പരിശുദ്ധിയും പവിത്രതയും ഉറപ്പാക്കുക എന്നതിനാണ് ഞങ്ങള്‍ പ്രാധാന്യം നല്‍കുന്നത്. ഭഗവാനില്‍ വിശ്വാസമുള്ള മുസ്ലീം സമുദായത്തിലെ അംഗങ്ങളില്‍ നിന്ന് വസ്ത്രങ്ങള്‍ സ്വീകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പില്ല. നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്,’’ -അദ്ദേഹം പറഞ്ഞു.

164 വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രത്തില്‍ വിവിധ മതങ്ങളില്‍പ്പെട്ടവര്‍ ദര്‍ശനത്തിന് എത്താറുണ്ട്. പ്രതിദിനം 30000 മുതല്‍ 40000 വരെ ഭക്തരാണ് ക്ഷേത്രത്തിലേക്ക് എത്തുന്നത്. വാരാന്ത്യങ്ങളിലും ഉത്സവ സമയങ്ങളിലും ഒരു ലക്ഷത്തിലധികം ഭക്തര്‍ ക്ഷേത്രത്തിലേക്ക് എത്തുന്നത് പതിവാണെന്നും ഗോസ്വാമി പറഞ്ഞു.

ദിനേഷ് ഫലഹരി സമര്‍പ്പിച്ച അപേക്ഷയെപ്പറ്റി തനിക്ക് അറിവില്ലെന്ന് സിറ്റി മജിസ്‌ട്രേറ്റായ രാകേഷ് കുമാര്‍ ടൈംസ് ഇന്ത്യയോട് പ്രതികരിച്ചു. ഈ വിഷയം അന്വേഷിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

Share

More Stories

‘ക്യാംപസിൽ കഞ്ചാവ് സ്റ്റാർട്ടപ്പോ’ എന്ന് സംശയമുള്ള മാതൃഭൂമി ന്യൂസ് ടൈറ്റിൽ മാറ്റേണ്ട ആവശ്യമില്ല

0
| ശ്രീകാന്ത് പികെ 'ക്യാംപസിൽ കഞ്ചാവ് സ്റ്റാർട്ടപ്പോ' എന്ന് മാതൃഭൂമി ന്യൂസ് ചാനൽ ടൈറ്റിൽ കൊടുത്ത് പ്രൈം ടൈം ചർച്ച നടത്താൻ പോകുന്ന കാർഡ് കണ്ടു. ടൈറ്റിൽ പിന്നീട് മാറ്റിയത്രേ. സ്റ്റാർട് അപ്പ് എന്ന...

ചരിത്രപ്രസിദ്ധമായ പുഷ്പബന്ത പാലസിൽ ആഡംബര ഹോട്ടൽ നിർമ്മിക്കുന്നു; ത്രിപുര സർക്കാർ ടാറ്റ ഗ്രൂപ്പുമായി ധാരണയിൽ

0
ആദിവാസി യുവജന സംഘടനകളുടെയും പ്രതിപക്ഷ പാർട്ടികളുടെയും ബിജെപിയുടെ സഖ്യകക്ഷിയായ തിപ്ര മോത്തയുടെ തലവൻ പ്രദ്യോത് കിഷോർ ദേബ്ബർമയുടെയും എതിർപ്പുകൾ അവഗണിച്ച്, ചരിത്രപ്രസിദ്ധമായ പുഷ്പബന്ത പാലസിൽ ഒരു ആഡംബര ഹോട്ടൽ നിർമ്മിക്കുന്നതിനായി ത്രിപുര സർക്കാർ...

ഹൃദയാഘാത പ്രതിരോധ വാക്സിൻ: ചൈനീസ് ശാസ്ത്രജ്ഞർ മുന്നേറ്റം കൈവരിച്ചു

0
രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടഞ്ഞ് ഹൃദയാഘാതം തടയാൻ സാധ്യതയുള്ള ഒരു വാക്സിൻ ചൈനീസ് ഗവേഷകർ വികസിപ്പിച്ചെടുത്തു . നാൻജിംഗ് ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ശാസ്ത്രജ്ഞർ എലികളിൽ നടത്തിയ പരീക്ഷണങ്ങൾ നല്ല ഫലങ്ങൾ നൽകി....

കേരളത്തിന് 5990 കോടി കടമെടുക്കാന്‍ കേന്ദ്ര അനുമതി

0
കേരളത്തിന് അടിയന്തിരമായി 5990 കോടി രൂപ കടമെടുക്കാന്‍ അനുമതി നല്‍കി കേന്ദ്രസർക്കാർ . അടുത്ത ചൊവ്വാഴ്ചയോടെ കടമെടുക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. മുഖ്യമന്ത്രി തന്നെ നേരിട്ടെത്തി ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് കടമെടുപ്പിന് അനുമതി...

‘ലോക ഉറക്ക ദിനം’; സുഖമായി ഉറങ്ങിക്കോളൂ, എന്നാൽ ഇവയൊക്കെ ശ്രദ്ധിക്കണം

0
മാർച്ച് 14 ലോക ഉറക്ക ദിനമായി ആചരിക്കുന്നു. ഉറക്കത്തിൻ്റെ പ്രാധാന്യത്തെ കുറിച്ചുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിനം. നല്ല ഉറക്കം ആഗ്രഹിക്കാത്തവർ ആരാണ്? ആരോഗ്യമുള്ള ഭക്ഷണം കഴിക്കുന്നത് പോലെ പ്രധാനമാണ് മെച്ചപ്പെട്ട...

കേരളത്തിൽ ഉയർന്ന തോതിൽ അൾട്രാവയലറ്റ് വികിരണം; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

0
അൾട്രാവയലറ്റ് വികിരണങ്ങൾ ഉയർന്ന തോതിൽ രേഖപ്പെടുത്തിയ പശ്ചാത്തലത്തിൽ കേരളത്തിലെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്. പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളിലാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി റെഡ് അലർട്ട് പ്രഖ്യാപിച്ചത്. പാലക്കാട് ജില്ലയിലെ...

Featured

More News