പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ബുധനാഴ്ച വഖഫ് (ഭേദഗതി) നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചു . സംസ്ഥാന തലസ്ഥാനമായ കൊൽക്കത്തയിൽ ജൈന സമൂഹത്തിന്റെ ഒരു പരിപാടിയിൽ സംസാരിക്കവെ, ന്യൂനപക്ഷ ജനതയെയും അവരുടെ സ്വത്തുക്കളെയും സംരക്ഷിക്കുമെന്ന് മമതാ ബാനർജി പറഞ്ഞു.
“വഖഫ് നിയമം നടപ്പിലാക്കിയതിൽ നിങ്ങൾ അസ്വസ്ഥരാണെന്ന് എനിക്കറിയാം. വിശ്വസിക്കൂ, ഭിന്നിപ്പിച്ച് ഭരിക്കാൻ കഴിയുന്ന ഒന്നും ബംഗാളിൽ സംഭവിക്കില്ല, ബംഗ്ലാദേശിലെ സ്ഥിതി നോക്കൂ. ഈ (വഖഫ് ബിൽ) ഇപ്പോൾ പാസാക്കേണ്ടിയിരുന്നില്ല” അവർ പറഞ്ഞു.
അതേസമയം പാർലമെന്റിന്റെ ഇരുസഭകളിലും നടന്ന മാരത്തൺ ചർച്ചകൾക്ക് ശേഷം വ്യാഴാഴ്ച പുലർച്ചെയാണ് വഖഫ് (ഭേദഗതി) ബിൽ ലോക്‌സഭ പാസാക്കിയത്, അവിടെ ബിജെഡിക്ക് അംഗമില്ല, രാജ്യസഭയും തുടർന്ന് പാസാക്കി. പിന്നാലെ ശനിയാഴ്ച രാഷ്ട്രപതി ദ്രൗപതി മുർമു ബില്ലിന് അംഗീകാരം നൽകുകയായിരുന്നു .