കേന്ദ്രത്തിൽ എൻ ഡി എ സർക്കാർ അധികാരത്തിൽ വന ശേഷം 2016-ൽ ഉറിയിൽ 19 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിനുശേഷം, ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള യഥാർത്ഥ അതിർത്തിയായ നിയന്ത്രണ രേഖയ്ക്ക് കുറുകെ ഇന്ത്യ “സർജിക്കൽ സ്‌ട്രൈക്കുകൾ” നടത്തി – തീവ്രവാദ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആയിരുന്നു ഈ ആക്രമണങ്ങൾ .
2019-ൽ, 40-ലധികം ഇന്ത്യൻ അർദ്ധസൈനികരുടെ മരണത്തിനിടയാക്കിയ പുൽവാമ ബോംബാക്രമണം നടന്നു . ഇതിനു മറുപടിയായി 1971-ന് ശേഷം പാകിസ്ഥാനുള്ളിൽ ആദ്യമായി ഇന്ത്യ വ്യോമാക്രമണം നടത്തി.തുടർന്ന് വർഷങ്ങളോളം ശാന്തമായിരുന്നെങ്കിലും 2025 ഏപ്രിലിൽ പഹൽഗാം എന്ന റിസോർട്ട് പട്ടണത്തിന് സമീപം വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതോടെ സംഘർഷം വീണ്ടും ഉയർന്നു. രണ്ട് പതിറ്റാണ്ടിനിടെ സാധാരണക്കാർക്ക് നേരെയുണ്ടായ ഏറ്റവും മാരകമായ ആക്രമണമായിരുന്നു അത്.
രണ്ടാഴ്ചയ്ക്ക് ശേഷം നിലവിൽ പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ലക്ഷ്യങ്ങളിൽ മിസൈൽ ആക്രമണങ്ങൾ നടത്തി ഇന്ത്യ പ്രതികരിക്കുകയാണ് , ഇത് വീണ്ടും സംഘർഷം രൂക്ഷമാകുമെന്ന ആശങ്കയും സംയമനം പാലിക്കാനുള്ള ആഹ്വാനവും ഉയർത്തുന്നുണ്ട് . ലോകത്തിലെ ഏറ്റവും സൈനികവൽക്കരിക്കപ്പെട്ട മേഖലകളിൽ ഒന്നായി കശ്മീർ ഇപ്പോഴും തുടരുകയാണ് .