10 March 2026

ഓപ്പറേഷന്‍ സിന്ദൂര്‍ വിവരിക്കാന്‍ പ്രധാനമന്ത്രി എപ്പോഴാണ് സര്‍വ്വകക്ഷി യോഗം വിളിക്കുക: കോണ്‍ഗ്രസ്

സിഡിഎസ് നടത്തിയ വെളിപ്പെടുത്തലിൻ്റെ പശ്ചാത്തലത്തില്‍ ഓപ്പറേഷന്‍ സിന്ദൂറിൻ്റെ അവലോകനം ഉണ്ടാകുമോ?

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യങ്ങള്‍ ആവര്‍ത്തിച്ച് കോണ്‍ഗ്രസ്. ഓപ്പറേഷന്‍ സിന്ദൂര്‍ വിവരിക്കാന്‍ എപ്പോഴാണ് പ്രധാനമന്ത്രി സര്‍വ്വകക്ഷി യോഗം വിളിക്കുകയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് ചോദിച്ചു. പഹല്‍ഗാം ആക്രമണം നടത്തിയ തീവ്രവാദികള്‍ ഇപ്പോഴും സ്വതന്ത്രരാണ്. എന്തുകൊണ്ടാണ് ഇപ്പോഴും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാത്തത്,? അദ്ദേഹം ചോദിച്ചു.

സിഡിഎസ് നടത്തിയ വെളിപ്പെടുത്തലിൻ്റെ പശ്ചാത്തലത്തില്‍ ഓപ്പറേഷന്‍ സിന്ദൂറിൻ്റെ അവലോകനം ഉണ്ടാകുമോ? പാര്‍ലമെന്റിൻ്റെ വര്‍ഷകാല സമ്മേളനത്തില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ രണ്ട് ദിവസം ചര്‍ച്ച ചെയ്യുമോ? -ജയ്‌റാം രമേശ് ചോദിച്ചു. ഓപ്പറേഷന്‍ സിന്ദൂര്‍ പ്രതിനിധി സംഘത്തെ പ്രധാനമന്ത്രി കണ്ടതില്‍ തെറ്റില്ലെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളെ എപ്പോഴാണ് മോദി കാണാന്‍ പോകുന്നതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എക്‌സിലൂടെ ആയിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

32 രാജ്യങ്ങളിലേക്ക് അയച്ച ഏഴ് പാര്‍ലമെന്റ് പ്രതിനിധി സംഘങ്ങളിലെ അംഗങ്ങളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തി. ഇനിയെങ്കിലും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കളുടെയും യോഗം ചേര്‍ന്ന് പാക്കിസ്ഥാനോടും ചൈനയോടുമുളള ഇന്ത്യയുടെ ഭാവി നിലപാടിനെ കുറിച്ചും സിംഗപ്പൂരില്‍ ഇന്ത്യയുടെ ചീഫ് ഡിഫന്‍സ് ഓഫീസര്‍ നടത്തിയ വെളിപ്പെടുത്തലിനെ കുറിച്ചും പ്രതികരിക്കുമോ? -ജയ്‌റാം രമേശ് ചോദിച്ചു.

പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷമുളള രാജ്യത്തിൻ്റെ സുരക്ഷയെ കുറിച്ചും വിദേശനയ വെല്ലുവിളികളെ കുറിച്ചും പാര്‍ലമെന്റിൻ്റെ വരാനിരിക്കുന്ന മണ്‍സൂണ്‍ സമ്മേളനത്തില്‍ പൂര്‍ണമായ ഒരു ചര്‍ച്ച നടത്താന്‍ തയ്യാറാണോ? പൂഞ്ചിലും ഗഗാംഗീറിലും ഗുല്‍മാര്‍ഗിലുമെല്ലാം ഉണ്ടായ ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട പഹല്‍ഗാം തീവ്രവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമോ? കാര്‍ഗില്‍ റിവ്യൂ കമ്മിറ്റി പോലെ വിദഗ്ദരുടെ ഒരു സംഘം രൂപീകരിച്ച് ഓപ്പറേഷന്‍ സിന്ദൂര്‍ വിശദമായി വിശകലനം ചെയ്യുമോ? -ജയ്‌റാം രമേശ് ചോദിച്ചു.

Share

More Stories

ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നു; രൂപയുടെ മൂല്യം കൂപ്പുകുത്തി, ആശങ്കയിൽ വിപണി

0
ഇറാൻ യുദ്ധത്തെത്തുടർന്ന് ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നത് ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വൻ ഇടിവുണ്ടാക്കി. തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ ഡോളറിനെതിരേ രൂപയുടെ മൂല്യം 47 പൈസ ഇടിഞ്ഞ് 92.21 രൂപയിലെത്തി. കഴിഞ്ഞയാഴ്ച...

കാനഡയിലെ സ്‌കൂൾ ആക്രമണകാരിയെ ‘സഹായിച്ചതിന്’ ഓപ്പൺഎഐക്ക് എതിരെ കേസെടുത്തു

0
കാനഡയിലെ ഒരു സ്‌കൂളിലെ വെടിവെയ്‌പ്പിൽ ഗുരുതരമായി പരിക്കേറ്റ കൗമാരക്കാരിയുടെ കുടുംബം, ആർട്ടിഫിഷ്യൽ ഇൻ്റെലിജൻസ് കമ്പനിയായ ഓപ്പൺ എഐക്കെതിരെ സിവിൽ കേസ് ഫയൽ ചെയ്‌തു. ആക്രമണകാരി കൂട്ട വെടിവയ്പ്പ് പദ്ധതിയിടുന്നതായി അവരുടെ ചാറ്റ്ബോട്ട് ചാറ്റ്ജിപിടിക്ക്...

‘യുദ്ധം എപ്പോള്‍ തീര്‍ക്കണമെന്ന് ഇറാന്‍ തീരുമാനിക്കും, അമേരിക്കയല്ല’; ട്രംപിനെ വെല്ലുവിളിച്ച് ഐആര്‍ജിസി

0
യുദ്ധം അവസാനിപ്പിക്കണോ വേണ്ടയോ എന്ന തീരുമാനം ഇറാനെടുക്കുമെന്നും അമേരിക്കയല്ലയെന്ന പ്രതികരണവുമായി ഐആര്‍ജിസി. പശ്ചിമേഷ്യയില്‍ സംഘര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ യുദ്ധം അവസാനിപ്പിക്കുകയാണെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഈ തീരുമാനം അമേരിക്കക്ക് എടുക്കാന്‍ സാധിക്കില്ലെന്നും...

ഡിഎ സന്ദേശത്തില്‍ നിയമ വിരുദ്ധതയില്ലെന്ന് കേരളം ഹൈക്കോടതി

0
സര്‍ക്കാര്‍ ജീവനക്കാരുടെ ഫോണിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഡിഎ സന്ദേശം അയച്ചതില്‍ നിയമ വിരുദ്ധതയില്ലെന്ന് ഹൈക്കോടതി. ക്ഷേമ രാഷ്ട്രീയത്തില്‍ നല്ല ഭരണനിര്‍വ്വഹണത്തിൻ്റെ ഭാഗമാണ് ഇതെല്ലാം. ഭരണ നിര്‍വ്വഹണത്തിൻ്റെ ഭാഗമായി സന്ദേശങ്ങള്‍ അയക്കാം. ഡിഎ...

ലോൺ ആപ്പ് ഭീഷണി, മോർഫ് ചെയ്‌ത ചിത്രങ്ങൾ ബന്ധുക്കൾക്ക് അയച്ചു; ജീവനൊടുക്കി

0
ലോൺ ആപ്പ് വഴി പണം എടുത്ത 21 കാരൻ ജീവനൊടുക്കി. തിരുവനന്തപുരം ആര്യനാട് സ്വദേശി ആനന്ദ് ആണ് ആത്മഹത്യ ചെയ്‌തത്. പണം നൽകാത്തതിനെ തുടർന്ന് ആനന്ദിൻ്റെ മോർഫ് ചെയ്‌ത ചിത്രങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും...

കണ്ണൂരിലെ ക്ഷേത്രങ്ങൾ മുതൽ കശ്മീർ വരെ; ആകർഷകമായ വിനോദയാത്രാ പാക്കേജുകളുമായി ഐ.ആർ.സി.ടി.സി

0
ഇന്ത്യൻ റെയിൽവേയുടെ ടൂറിസം വിഭാഗമായ ഐ.ആർ.സി.ടി.സി (IRCTC) ട്രെയിനിലും വിമാനത്തിലുമായി പുതിയ വിനോദയാത്രാ പാക്കേജുകൾ പ്രഖ്യാപിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും വന്ദേ ഭാരത് ട്രെയിനിൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രമുഖ ക്ഷേത്രങ്ങൾ സന്ദർശിക്കാൻ അവസരമൊരുക്കുന്ന...

Featured

More News