| പ്രസീത ആർ രജനീഷ്
എമ്പുരാൻ കണ്ടിരുന്നു. ഹേറ്റ് ക്യാമ്പയിൻ കണ്ടു ദയവായി ആരും ഈ സിനിമ കാണാതിരിക്കരുത്. മലയാള സിനിമയിൽ ഇന്നോളം കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു മികച്ച പരീക്ഷണമാണ് എമ്പുരാൻ എന്ന മൾട്ടി നാഷണൽ സിനിമ. മലയാളം പോലൊരു ഇൻഡസ്ട്രിയൽ നിന്ന് ഇങ്ങനെ ഒരു സിനിമയെ കുറിച്ച് ചിന്തിക്കാനും അത് യാഥാർത്ഥ്യമാക്കാനും ശ്രമിച്ച അണിയറ പ്രവർത്തകർക്ക് എല്ലാവർക്കും അഭിനന്ദനങ്ങൾ നേരുന്നു.
മികച്ച ദൃശ്യാനുഭവവും, സൗണ്ട് എഫക്ടുകളും, ലൊക്കേഷനുകളും ഈ സിനിമയെ വ്യത്യസ്തമാക്കുന്നു. ലൂസിഫറോളം തന്നെ മൂന്നു മണിക്കൂർ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന മികച്ച സിനിമയാണിത്. എമ്പുരാന്റെ സ്ക്രിപ്റ്റ് റൈറ്റർക്കും സംവിധായകനും പ്രൊഡ്യൂസർക്കും അഭിനേതാക്കൾക്കും അതിന്റെ ഓരോരോ അണിയറ പ്രവർത്തകർക്കും ഒരു സല്യൂട്ട് കൂടി നൽകുകയാണ്.
2002 ഗുജറാത്ത് കലാപത്തെ, അതിന്റെ ഏറ്റവും തീക്ഷണമായ ക്രൂര ആക്രമണത്തെ ഇത്ര കൃത്യമായി മറ്റൊരു ഇന്ത്യൻ സിനിമയും അടുത്തകാലത്തൊന്നും ചിത്രീകരിച്ചിട്ടില്ല. അതും പ്രത്യേകിച്ച് 2014 ന് ശേഷം. സംഘപരിവാർ തന്നെയാണ് ഗുജറാത്തിൽ കലാപം നടത്തിയത് എന്നും അവർ തന്നെയാണ് ഈ രാജ്യം ഭരിക്കുന്നതെന്നും സധൈര്യം ഈ സിനിമ പറഞ്ഞു വയ്ക്കുന്നു.
അതുകൊണ്ടുതന്നെ ഇനി വരാനിരിക്കുന്ന ദിനങ്ങൾ ഇതിന്റെ അണിയറ പ്രവർത്തകർക്ക് ചിലപ്പോൾ വെല്ലുവിളികളുടേത് ആയിരിക്കും. ഇപ്പോൾ തന്നെ മോഹൻലാലിന്റെ കേണൽ പദവി തിരിച്ചെടുക്കുമെന്നും, ഗോകുലം ഗോപാലന്റെയും പൃഥ്വിരാജിന്റെയും വീട്ടിൽ റെയ്ഡ് നടക്കുമെന്നും, മുരളി ഗോപിയെ ഈഡി ചോദ്യം ചെയ്യും എന്നും ഒക്കെ സൈബർ സംഘപരിവാറുകാർ ഭീഷണി തുടങ്ങിയിട്ടുണ്ട്. പക്ഷേ ഇതിന്റെയൊക്കെ ഇടയിലും കേരളം എന്ന തുരുത്ത് വ്യത്യസ്തമാണ്. അത് സിനിമയിലാണെങ്കിലും രാഷ്ട്രീയത്തിലാണെങ്കിലും ജീവിതത്തിലാണെങ്കിലും