6 March 2026

ടെലികമ്മ്യൂണിക്കേഷൻ നിയമം കുരുക്കാകുമോ?; ആശങ്ക പ്രകടിപ്പിച്ച് ഉപഭോക്താക്കൾ

ടെലിഫോണ്‍ സേവനങ്ങള്‍ക്കും മെസേജിങ് സേവനങ്ങള്‍ക്കുമെന്ന പോലെ ഒടിടി ആപ്പുകള്‍ക്കും 'ഒരേ സേവനം, ഒരേ നിയമം' എന്ന നയം വേണമെന്ന് ടെലികോം കമ്പനികള്‍ ആവശ്യപ്പെടുന്നുണ്ട്.

കഴിഞ്ഞ മാസം 26നാണ് 2023ലെ ടെലികമ്യൂണിക്കേഷന്‍സ് നിയമം പ്രാബല്യത്തില്‍ വരുന്നത്. ഡിസംബറില്‍ പാസാക്കിയ നിയമം കൊണ്ടുവന്ന പുതിയ വ്യവസ്ഥകള്‍ നിരവധി ആശങ്കകള്‍ക്ക് വഴിയൊരുക്കുന്നുണ്ട്. കൊളോണിയല്‍ കാലഘട്ടം മുതല്‍ ഉപയോഗിക്കുന്ന മൂന്ന് നിയമങ്ങള്‍ മാറ്റിയാണ് പുതിയ നിയമം പാസാക്കിയത്. ഇന്ത്യന്‍ ടെലഗ്രാഫ് നിയമം 1885, ഇന്ത്യന്‍ വയര്‍ലെസ് ടെലഗ്രഫി നിയമം, 1933, ടെലഗ്രാഫ് വയേര്‍സ് പൊസഷന്‍ നിയമം 1951 എന്നിവയാണ് മാറ്റിയ നിയമങ്ങള്‍.

സാങ്കേതികതയിലും ടെലിഫോണ്‍ സര്‍വീസിലുമുള്ള മാറ്റങ്ങളെ മുന്‍നിര്‍ത്തി നിയമങ്ങളും പുതുക്കണമെങ്കിലും ഇവ എങ്ങനെ ഉപയോക്താക്കളെ ബാധിക്കുമെന്നത് പ്രധാന പ്രശ്നമാണ്. പഴയ നിയമങ്ങളില്‍ ലാന്‍ഡ്‌ലൈന്‍ വഴിയുള്ള ആശയവിനിമയത്തിലും കോളുകള്‍, എസ്എംഎസ് തുടങ്ങിയവയിലും ഉപഭോക്താക്കള്‍ നേരിടുന്ന പ്രശ്‌നങ്ങളെയായിരുന്നു അഭിമുഖീകരിച്ചതെങ്കിലും പുതിയ നിയമം ഒടിടിയെയും വാട്‌സ്ആപ്പ്, ടെലഗ്രാം, മെസഞ്ചര്‍ തുടങ്ങിയ ആപ്പുകളില്‍ നേരിടുന്ന പ്രശ്‌നങ്ങളെയും അഭിമുഖീകരിക്കുന്നു.

ഒരു മൊബൈല്‍ നമ്പറിനുവേണ്ടി അപേക്ഷിക്കുമ്പോള്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ യൂണിവേഴ്‌സിറ്റി ആക്‌സസ് സര്‍വിസ് ലൈസന്‍സിന് (യുഎസിഎല്‍) കീഴിലുള്ള കെവൈസി (നോ യുവര്‍ കസ്റ്റമര്‍) മാനദണ്ഡങ്ങള്‍ പാലിക്കണം. ഇതില്‍ നമ്മുടെ വ്യക്തിഗത വിവരങ്ങളും മേല്‍വിലാസം തെളിയിക്കുന്ന രേഖയും സമര്‍പ്പിക്കേണ്ടതുണ്ട്. ഇതേ രീതി വാട്‌സ്ആപ്പ്, സൂം, ജിമെയില്‍ മുതലായ ഒടിടി കമ്മ്യൂണിക്കേഷന്‍ ആപ്പുകളില്‍ പ്രയോഗിക്കുകയാണെങ്കില്‍ ഉപയോക്താക്കള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും.

ഡേറ്റിങ് ആപ്പുകള്‍, വീഡിയോ ആപ്പുകള്‍, ഗെയിമിങ് ആപ്പുകള്‍ തുടങ്ങിയ ആപ്പുകളിലും ഈ രീതികള്‍ അവലംബിക്കാൻ സാധ്യതയുണ്ട്. അങ്ങനെയുണ്ടായാൽ ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ നല്‍കേണ്ടി വരുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ടെലിഫോണ്‍ സേവനങ്ങള്‍ക്കും മെസേജിങ് സേവനങ്ങള്‍ക്കുമെന്ന പോലെ ഒടിടി ആപ്പുകള്‍ക്കും ‘ഒരേ സേവനം, ഒരേ നിയമം’ എന്ന നയം വേണമെന്ന് ടെലികോം കമ്പനികള്‍ ആവശ്യപ്പെടുന്നുണ്ട്.

പൊതുവെ വാട്‌സ്ആപ്പ്, ഫേസ്ബുക്ക് മുതലായ ആപ്പുകളില്‍ സ്വന്തം പേരിന് പകരം തങ്ങൾ അറിയപ്പെടാൻ ആഗ്രഹിക്കുന്ന പേരുകളോ രണ്ടാമത്തെ പേരുകളോ ഉപയോക്താക്കള്‍ ഉപയോഗിക്കാം. ഈ വകുപ്പ് പ്രകാരം ഒടിടി കമ്മ്യൂണിക്കേഷന്‍ ആപ്പുകളുടെ ഒരു ഉപയോക്താവിന് അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്ക് ഓമനപ്പേരുകള്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്നാണോ അര്‍ത്ഥമാക്കുന്നതെന്ന ആശങ്കയും നിലനില്‍ക്കുന്നു.

അതേസമയം, തട്ടിപ്പുകളില്‍നിന്നു രക്ഷനേടാമെന്ന വലിയൊരു നേട്ടം നിയമത്തിനു പിന്നിലുണ്ട്. കഴിഞ്ഞ 12 മാസമായി ശരാശരി 60% ഇന്ത്യക്കാര്‍ക്കും പ്രതിദിനം മൂന്നോ അതിലധികമോ സ്പാം കോളുകള്‍ ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2023ല്‍ നടത്തിയ ഒരു സര്‍വേയില്‍ 47% ഇന്ത്യക്കാരും ഏതെങ്കിലും തരത്തിലുള്ള എഐ വോയ്സ് തട്ടിപ്പ് അനുഭവിച്ചിട്ടുണ്ടെന്നും സൂചിപ്പിക്കുന്നു. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഈ തട്ടിപ്പുകളില്‍നിന്ന് ഒരു പരിധിവരെ രക്ഷ നേടാം.

Share

More Stories

ഡഗ് ഔട്ടിലെ നിശബ്ദതയിൽനിന്ന് ചരിത്രത്തിന്റെ നെറുകയിലേക്ക്; സഞ്ജു സാംസൺ എന്ന വിസ്മയം

0
2026 ടി20 ലോകകപ്പിന്റെ ആവേശപ്പോരാട്ടങ്ങൾ ഫൈനലിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ, ക്രിക്കറ്റ് ലോകം ഒന്നടങ്കം ചർച്ച ചെയ്യുന്നത് മലയാളി താരം സഞ്ജു സാംസണിന്റെ പോരാട്ടവീര്യത്തെക്കുറിച്ചാണ്. കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യൻ ജേഴ്സിയണിഞ്ഞ് ഒരു മത്സരം പോലും...

1945 മുതൽ അമേരിക്ക ബോംബിട്ട 26 രാജ്യങ്ങൾ ഇവയാണ്

0
അമേരിക്ക നിരവധി രാജ്യങ്ങളിൽ 1945 മുതൽ വ്യോമാക്രമണം നടത്തിയിട്ടുണ്ട്. worldvisualized.com സമാഹരിച്ച പട്ടിക പ്രകാരം, ഈ രാജ്യങ്ങളിൽ 26 എണ്ണത്തിൽ വ്യോമാക്രമണങ്ങൾ നടത്തി. ഡ്രോൺ ആക്രമണങ്ങൾ, അല്ലെങ്കിൽ വിശാലമായ സൈനിക ഇടപെടലുകൾക്ക് ഇടയിൽ നൽകുന്ന...

കര ആക്രമണത്തിനായി അമേരിക്കയെ വെല്ലുവിളിച്ച് ഇറാൻ

0
ഇറാനെതിരായ ഇസ്രയേൽ- അമേരിക്ക സംയുക്താക്രമണം ഏഴാം ദിവസത്തിലേക്ക് കടന്നു. ഇറാൻ തക‍ർക്കപ്പെടുമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരായ ആക്രമണങ്ങളിൽ അമേരിക്കൻ സൈന്യം ഏറെ മുന്നിലാണെന്നും ഇറാൻ്റെ വ്യോമ, നാവിക...

‘സുഖോയ് വിമാനം തകര്‍ന്നു വീണു’; രണ്ട് പൈലറ്റുമാര്‍ക്ക് വീരമൃത്യു

0
അസമില്‍ വ്യോമസേനയുടെ സുഖോയ് വിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ടു പൈലറ്റുകള്‍ക്ക് വീരമൃത്യു. സ്‌ക്വാഡ്രണ്‍ ലീഡര്‍ അനുജ്, ഫ്‌ലൈറ്റ് ലഫ്റ്റനന്റ് പുര്‍വേഷ് ദുരഗ്കര്‍ എന്നിവരാണ് വീര മൃത്യുവരിച്ചത്. ഇരുവരുടെയും വിയോഗത്തില്‍ വ്യോമസേന അനുശോചനം രേഖപ്പെടുത്തി. അസമിലെ...

ജസ്‌ലിയയുടെ മരണത്തിൽ പ്രതിയെ സിറിയാക്കിനെ ഒളിവിൽ പോകാൻ സഹായിച്ചതിന് പിതാവ് അറസ്റ്റിൽ

0
അങ്കമാലിയിൽ വിദ്യാർഥിയുടെ മരണത്തിനിടയാക്കിയ കാറപടത്തിൽ പ്രതി സിറിയാക്കിൻ്റെ പിതാവ് ജോർജ് മാത്യു അറസ്റ്റിൽ. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിനെ തുടർന്നാണ് പിതാവിനെ അറസ്റ്റ് ചെയ്‌തത്. ഒളിവിൽ കഴിയുന്ന പ്രതി വിദേശത്തേക്ക് കടക്കാതിരിക്കാൻ പൊലീസ്...

അമേരിക്കയുടെ അടുത്ത ശ്രദ്ധ ക്യൂബയിൽ ആയിരിക്കും എന്ന് ട്രംപ്

0
ഇറാന്‍ യുദ്ധത്തിന് ശേഷം ക്യൂബയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയുമായി കരാറിലെത്താന്‍ ക്യൂബ ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ക്യൂബന്‍ അമേരിക്കക്കാര്‍ ക്യൂബയിലേക്ക് മടങ്ങുമെന്നും ഡോണള്‍ഡ് ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു. അവിടെ...

Featured

More News