10 March 2026

മധ്യപ്രദേശില്‍ 5.2 കിലോഗ്രാം ഭാരമുള്ള കുഞ്ഞിന് ജന്മം നൽകി യുവതി

വളരെ അപൂർവമായ സംഭവമാണെന്ന് സർക്കാർ റാണി ദുർഗാവതി ആശുപത്രിയിലെ ഡോക്ടർമാർ

മധ്യപ്രദേശ് ജബൽപൂരില്‍ 5.2 കിലോഗ്രാം ഭാരമുള്ള കുഞ്ഞിന് ജന്മം നൽകി യുവതി. റാഞ്ചി സ്വദേശി ആനന്ദ് ചോക്സെയുടെ ഭാര്യ ശുഭാംഗിയാണ് സിസേറിയൻ വഴി 5.2 കിലോഗ്രാം ഭാരമുള്ള കുഞ്ഞിന് ജന്മം നൽകിയത്. ഇത് വളരെ അപൂർവമായ സംഭവമാണെന്ന് സർക്കാർ റാണി ദുർഗാവതി ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു.

തങ്ങള്‍ ആദ്യമായാണ് ഇങ്ങനെയൊരു സംഭവത്തിന് സാക്ഷ്യം വഹിക്കുന്നതെന്ന് ഗൈനക്കോളജിസ്റ്റും യൂണിറ്റ് മേധാവിയുമായ ഡോ. ഭാവന മിശ്ര പറഞ്ഞു. “സാധാരണയായി ഇങ്ങനെ ജനിക്കുന്ന കുഞ്ഞുങ്ങളില്‍ പഞ്ചസാരയുടെ അളവിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ 24 മണിക്കൂറും നിരീക്ഷിക്കാറുണ്ട്.

നവജാതശിശുവിനെ എസ്.എൻ.സിയുവിൽ പ്രവേശിപ്പിച്ചു. കുഞ്ഞ് ആരോഗ്യവാനാണ്. ജന്മനാ ഉണ്ടാകുന്ന രോഗങ്ങൾ വരാനുള്ള സാധ്യതയുള്ളത് കൊണ്ട് കുഞ്ഞിനെ നിരീക്ഷിക്കേണ്ടത് ആവശ്യമാണെന്ന് ഡോ. മിശ്ര കൂട്ടിച്ചേർത്തു.

സാധാരണയായി ഒരു നവജാതശിശുവിൻ്റെ ഭാരം 2.7 മുതൽ 3.1 കിലോഗ്രാം വരെയാണ്. എന്നാൽ ഇവിടെ ജനിച്ച കുഞ്ഞിൻ്റെ ഭാരം സാധാരണ ഭാരത്തേക്കാൾ 2 കിലോഗ്രാം കൂടുതലാണ്. അതുകൊണ്ടാണ് ഇത് അപൂർവമായി മാറുന്നത്. ഡോ. മിശ്ര പറഞ്ഞു.

രണ്ട് മാസം മുമ്പ് ഇൻഡോറിൽ 5.4 കിലോഗ്രാം ഭാരമുള്ള ഒരു പെൺകുഞ്ഞ് ജനിച്ചിരുന്നു. അതുപോലെ, 2021ൽ മാണ്ഡ്‌ല ജില്ലയിൽ 5.1 കിലോഗ്രാം ഭാരമുള്ള മറ്റൊരു കുഞ്ഞ് ജനിച്ചിരുന്നു. മാതാപിതാക്കളിലെ പ്രമേഹവും അമിതവണ്ണവും ഇത്തരം പ്രസവങ്ങൾക്ക് കാരണമാകാമെന്ന് ഡോക്ടർമാർ പറയുന്നു. ഇത്രയും ഭാരത്തോടെ ജനിക്കുന്ന കുട്ടികൾക്ക് നല്ല ജീവിതശൈലി, പോഷകാഹാരം, മികച്ച വൈദ്യ പരിചരണം എന്നിവ നല്‍കിയാല്‍ ആരോഗ്യം മെച്ചപ്പെടും.

Share

More Stories

ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നു; രൂപയുടെ മൂല്യം കൂപ്പുകുത്തി, ആശങ്കയിൽ വിപണി

0
ഇറാൻ യുദ്ധത്തെത്തുടർന്ന് ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നത് ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വൻ ഇടിവുണ്ടാക്കി. തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ ഡോളറിനെതിരേ രൂപയുടെ മൂല്യം 47 പൈസ ഇടിഞ്ഞ് 92.21 രൂപയിലെത്തി. കഴിഞ്ഞയാഴ്ച...

കാനഡയിലെ സ്‌കൂൾ ആക്രമണകാരിയെ ‘സഹായിച്ചതിന്’ ഓപ്പൺഎഐക്ക് എതിരെ കേസെടുത്തു

0
കാനഡയിലെ ഒരു സ്‌കൂളിലെ വെടിവെയ്‌പ്പിൽ ഗുരുതരമായി പരിക്കേറ്റ കൗമാരക്കാരിയുടെ കുടുംബം, ആർട്ടിഫിഷ്യൽ ഇൻ്റെലിജൻസ് കമ്പനിയായ ഓപ്പൺ എഐക്കെതിരെ സിവിൽ കേസ് ഫയൽ ചെയ്‌തു. ആക്രമണകാരി കൂട്ട വെടിവയ്പ്പ് പദ്ധതിയിടുന്നതായി അവരുടെ ചാറ്റ്ബോട്ട് ചാറ്റ്ജിപിടിക്ക്...

‘യുദ്ധം എപ്പോള്‍ തീര്‍ക്കണമെന്ന് ഇറാന്‍ തീരുമാനിക്കും, അമേരിക്കയല്ല’; ട്രംപിനെ വെല്ലുവിളിച്ച് ഐആര്‍ജിസി

0
യുദ്ധം അവസാനിപ്പിക്കണോ വേണ്ടയോ എന്ന തീരുമാനം ഇറാനെടുക്കുമെന്നും അമേരിക്കയല്ലയെന്ന പ്രതികരണവുമായി ഐആര്‍ജിസി. പശ്ചിമേഷ്യയില്‍ സംഘര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ യുദ്ധം അവസാനിപ്പിക്കുകയാണെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഈ തീരുമാനം അമേരിക്കക്ക് എടുക്കാന്‍ സാധിക്കില്ലെന്നും...

ഡിഎ സന്ദേശത്തില്‍ നിയമ വിരുദ്ധതയില്ലെന്ന് കേരളം ഹൈക്കോടതി

0
സര്‍ക്കാര്‍ ജീവനക്കാരുടെ ഫോണിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഡിഎ സന്ദേശം അയച്ചതില്‍ നിയമ വിരുദ്ധതയില്ലെന്ന് ഹൈക്കോടതി. ക്ഷേമ രാഷ്ട്രീയത്തില്‍ നല്ല ഭരണനിര്‍വ്വഹണത്തിൻ്റെ ഭാഗമാണ് ഇതെല്ലാം. ഭരണ നിര്‍വ്വഹണത്തിൻ്റെ ഭാഗമായി സന്ദേശങ്ങള്‍ അയക്കാം. ഡിഎ...

ലോൺ ആപ്പ് ഭീഷണി, മോർഫ് ചെയ്‌ത ചിത്രങ്ങൾ ബന്ധുക്കൾക്ക് അയച്ചു; ജീവനൊടുക്കി

0
ലോൺ ആപ്പ് വഴി പണം എടുത്ത 21 കാരൻ ജീവനൊടുക്കി. തിരുവനന്തപുരം ആര്യനാട് സ്വദേശി ആനന്ദ് ആണ് ആത്മഹത്യ ചെയ്‌തത്. പണം നൽകാത്തതിനെ തുടർന്ന് ആനന്ദിൻ്റെ മോർഫ് ചെയ്‌ത ചിത്രങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും...

കണ്ണൂരിലെ ക്ഷേത്രങ്ങൾ മുതൽ കശ്മീർ വരെ; ആകർഷകമായ വിനോദയാത്രാ പാക്കേജുകളുമായി ഐ.ആർ.സി.ടി.സി

0
ഇന്ത്യൻ റെയിൽവേയുടെ ടൂറിസം വിഭാഗമായ ഐ.ആർ.സി.ടി.സി (IRCTC) ട്രെയിനിലും വിമാനത്തിലുമായി പുതിയ വിനോദയാത്രാ പാക്കേജുകൾ പ്രഖ്യാപിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും വന്ദേ ഭാരത് ട്രെയിനിൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രമുഖ ക്ഷേത്രങ്ങൾ സന്ദർശിക്കാൻ അവസരമൊരുക്കുന്ന...

Featured

More News