18 May 2024

കൂടുതൽ പരസ്യം ഉൾപ്പെടുത്താനുള്ള പരീക്ഷണങ്ങൾക്ക് യൂട്യൂബ്

വീഡിയോ കാണിക്കുന്നതിനിടെ ഇടയ്ക്ക് ഒന്നു പോസ് ചെയ്താലും പരസ്യങ്ങൾ കാണേണ്ടി വരും. പോസ് ചെയ്ത വീഡിയോകളിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കാനുള്ള പരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണ് യൂട്യൂബ്.

കാര്യമായ എന്തെങ്കിലും വീഡിയോ കാണുമ്പോൾ ഇടയ്ക്ക് പരസ്യം കയറി വരുന്നത് വലിയ ബുദ്ധിമുട്ടാണ്. യൂട്യൂബിലാണ് ഇതിന്റെ ബുദ്ധിമുട്ടുകൾ ഏറെയുമുള്ളത്. പരസ്യങ്ങൾ കാരണം മനസമാധാനമായി വീഡിയോ കാണാൻ പറ്റില്ലല്ലോ എന്ന് ചിന്തിക്കുന്നവരാണോ ചിന്തിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാൽ ഇതിന് ഒരു മാറ്റവും ഉണ്ടാകില്ല എന്ന സൂചനകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഗൂഗിളിന്റെ ജനപ്രിയ വിഡിയോ ഷെയറിങ് പ്ലാറ്റ്‌ഫോമായി യൂട്യൂബ് കൂടുതൽ പരസ്യങ്ങൾ കാണിക്കാനുള്ള പരിപാടിയിലാണ് എന്നതാണ് ശ്രദ്ധേയം.

വീഡിയോ കാണിക്കുന്നതിനിടെ ഇടയ്ക്ക് ഒന്നു പോസ് ചെയ്താലും പരസ്യങ്ങൾ കാണേണ്ടി വരും. പോസ് ചെയ്ത വീഡിയോകളിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കാനുള്ള പരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണ് യൂട്യൂബ്. വരും ആഴ്ചകളിൽ തന്നെ ‘പോസ് ആഡ്സ്’ അപ്ഡേറ്റ് യൂട്യൂബിൽ കണ്ട് തുടങ്ങിയേക്കും. കഴിഞ്ഞ വർഷം യൂട്യൂബിന്‍റെ ബ്രാൻഡ്‌കാസ്റ്റ് ഇവൻ്റിൽ പ്രഖ്യാപിച്ചത് പ്രകാരം സ്മാർട്ട് ടിവികളിലെ യൂട്യൂബ് ആപ്പിൽ പോസ് പരസ്യങ്ങൾ പൈലറ്റ് ടെസ്റ്റിങ്ങിലാണ്.

ഈ പരസ്യങ്ങളുടെ ടെസ്റ്റിങ് വിജയകരമാണെന്നും കമ്പനിക്ക് ഏറെ ഗുണം ചെയ്തതായും റിപ്പോർട്ടുകളുണ്ട്. കണ്ടുകൊണ്ടിരിക്കുന്ന വീഡിയോ ഇടയ്ക്ക് നിർത്തുമ്പോഴാണ് ഈ പരസ്യങ്ങൾ കാണിക്കുക. വിഡിയോ പോസ് ചെയ്യുമ്പോൾ വീഡിയോ ചുരുങ്ങി പരസ്യങ്ങൾ പ്ലെയറിൽ നിറയും. വീഡിയോ വീണ്ടും കണ്ടു തുടങ്ങാനായി ‘പോസ് പരസ്യം’ നിങ്ങൾ സ്കിപ് ചെയ്യേണ്ടതായി വരും. നിലവിൽ പരസ്യം ഇല്ലാതെ യൂട്യൂബ് വീഡിയോകൾ കാണണമെങ്കിൽ പ്രീമിയം തന്നെ എടുക്കേണ്ടി വരും.

അടുത്തിടയ്ക്കാണ് എഐ ഫീച്ചറുകൾ പരീക്ഷിക്കാനുള്ള നീക്കവുമായി യൂട്യൂബ് രംഗത്തെത്തിയത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി എഐയെ പ്രയോജനപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് യൂട്യൂബും രംഗത്ത് വന്നിരിക്കുന്നത്. ദൈർഘ്യമേറിയ വീഡിയോകൾ സൗകര്യപ്രദമായി കാണുക, വീഡിയോയ്ക്ക് കീഴിലെ കമന്റ് സെക്ഷൻ കൂടുതൽ സജീവമാക്കുക, വിദ്യാഭ്യാസ അധിഷ്ടിത ഉള്ളടക്കത്തിൽ നിന്ന് എളുപ്പം പഠനം സാധ്യമാക്കുക എന്നീ ലക്ഷ്യങ്ങൾക്കായാണ് എഐയെ കമ്പനി കൂട്ട് പിടിക്കുന്നത്.

പുതിയ അപ്ഡേഷൻ വരുന്നതോടെ ദൈർഘ്യമേറിയ വീഡിയോ മുഴുവനും കണ്ടിരിക്കുന്ന പരിപാടിക്ക് വിരാമമാകും. വീഡിയോയിലെ രസകരമായ രംഗങ്ങൾ മാത്രം എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഫീച്ചർ സഹായിക്കുമെന്നാണ് നിഗമനം.

Share

Share your thoughts on this news with us. We value and appreciate your feedback.

Featured

More News