കാത്തലിക് സിറോമലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ ലെസ്റ്റർ റീജിയണിന്റെ രണ്ടാമത് ബൈബിൾ കലോത്സവത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി. കെറ്ററിംഗ് യുണൈറ്റഡ് റിഫോമ്ഡ് ചർച്ചിൽ രാവിലെ 9മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും. തുടർന്ന് രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാബിക്കലിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ആരംഭിക്കുന്ന ദിവ്യബലിയിൽ റിജിയണിലെ മുഴുവൻ വൈദികരും സഹകാർമ്മികത്വം വഹിക്കും.
പ്രശസ്ത ദൈവശാസ്ത്ര പണ്ഡിതനും ധ്യാന ഗുരുവുമായ ഫാ. ടോം ഒലിക്കാരോട്ട് ആണ് കൺവെൻഷൻ നയിക്കുന്നത്. കുർബാനയെ കൂടാതെ,ജപമാല,കുരിശിൻറെ വഴി,കുമ്പസാരം എന്നിവ കൺവെൻഷൻറെ ഭാഗമായി നടക്കും.കെറ്ററിംഗ് ബോറോ കൗൺസിലിൻ്റെ പാർക്കിംഗിൽ സൈറ്റിൽ റജിസ്റ്റർചെയ്യുകയോ,കോയിൻ മുഖേന സ്പോട്ട് പേയ്‌മെന്റ് നടത്തിയോ (ലണ്ടൻ റോഡ് കാർ പാർക്കിംഗ് കെറ്ററിംഗ്)പാർക്കിംഗിനുള്ള സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്.
ലെസ്റ്റർ ,നോട്ടി ഹാം,കവന്റെറി,ഡെർബി,കെറ്ററിംഗ് എന്നിവിsങ്ങളിൽ നിന്നുള്ള മുഴുവൻ വിശ്വാസികളെയും പ്രതീക്ഷിക്കുന്ന ഈ കൺവെൻഷൻറെ ഇടവേളകളിൽ കോഫിയും ഉച്ചഭക്ഷണവും ഒരുക്കിയിട്ടുണ്ടെന്ന് ആതിഥേയരായ കെറ്ററിംഗ് സെന്റ് ഫോസ്റ്റിന പാരിഷ് വികാരി ഫാ. എൽവിഷ് കൊച്ചേരിയും കോഡിനേറ്റർ ഷിബു തോമസും അറിയിച്ചു.