24 February 2025

കെനിയയിൽ 5ജി വിന്യാസം വേഗത്തിൽ; സേവനദാതാക്കളായി സഫാരികോം

കെനിയക്ക് പുറത്തേക്ക് ബിസിനസ് സ്വപ്നങ്ങള്‍ വ്യാപിപ്പിക്കാനാണ് ഇപ്പോള്‍ കമ്പനിയുടെ ശ്രമം. 2030ഓടെ ആഫ്രിക്കയിലെ ഏറ്റവും വലിയ പര്‍പ്പസ്-ലെഡ് ടെക്‌നോളജി കമ്പനിയായി മാറാന്‍ സഫാരികോം ലക്ഷ്യമിടുന്നു.

ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍ സഫാരികോമിന്‍റെ 5ജി വിന്യാസം പുരോഗമിക്കുന്നു. കെനിയയിലെ 47 കൗണ്ടിയിലും 5ജി നെറ്റ്‌വര്‍ക്ക് ലഭ്യമാക്കിയതായി രാജ്യത്തെ പ്രധാന ടെലികോം സേവനദാതാക്കളായ സഫാരികോം അറിയിച്ചതായി ടെലികോംടോക് റിപ്പോര്‍ട്ട് ചെയ്തു.

കെനിയയിലെ ഏറ്റവും വലിയ 5ജി സേവനദാതാക്കളാണ് സഫാരികോം. കെനിയ സര്‍ക്കാരിന് 35 ശതമാനം ഓഹരിയുള്ള കമ്പനിയാണ് സഫാരികോം. കെനിയയില്‍ ഇതിനകം 1,114 ഫൈവ്ജി സൈറ്റുകള്‍ ലഭ്യമാക്കിയിട്ടുണ്ട് എന്നാണ് സഫാരികോമിന്‍റെ അവകാശവാദം. കെനിയയില്‍ ആദ്യമായി 5ജി നെറ്റ്‌വര്‍ക്ക് 2022 ഒക്ടോബറില്‍ അവതരിപ്പിച്ച കമ്പനിയാണ് സഫാരികോം.

5ജി വ്യാപനം കെനിയയിലെ വ്യവസായത്തിനും ഡിജിറ്റല്‍ ഇക്കോണമിക്കും ഗുണകരമാകും എന്ന് സഫാരികോം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. കെനിയക്ക് പുറത്തേക്ക് ബിസിനസ് സ്വപ്നങ്ങള്‍ വ്യാപിപ്പിക്കാനാണ് ഇപ്പോള്‍ കമ്പനിയുടെ ശ്രമം. 2030ഓടെ ആഫ്രിക്കയിലെ ഏറ്റവും വലിയ പര്‍പ്പസ്-ലെഡ് ടെക്‌നോളജി കമ്പനിയായി മാറാന്‍ സഫാരികോം ലക്ഷ്യമിടുന്നു.

5ജി വ്യാപനം ഗെയിമിംഗ്, സ്‌മാര്‍ട്ട് വെയര്‍ഹൗസിംഗ്, ടെലിമെഡിസിന്‍ തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ അവസരം തുറക്കും എന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. നെയ്‌റോബി ആസ്ഥാനമായിട്ടുള്ള സഫാരികോം കെനിയയിലെ ഏറ്റവും വലിയ ടെലികമ്മ്യൂണിക്കേഷന്‍ സേവനദാതാവാണ്.

മൊബൈല്‍ നെറ്റ്‌വര്‍ക്ക്, ഫൈബര്‍ കണക്ഷന് പുറമെ മൊബൈല്‍ മണി ട്രാന്‍സ്ഫര്‍ (M-Pesa), ഇ-കൊമേഴ്‌സ്, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ഡാറ്റ, മ്യൂസിക് സ്ട്രീമിംഗ്, എസ്എംഎസ് തുടങ്ങിയ മേഖലകളിലും സഫാരികോം സജീവമാണ്.

2ജി, 3ജി, 4ജി, 5ജി നെറ്റ്‌വര്‍ക്കിലൂടെ 97% കെനിയക്കാരിലും സഫാരികോം സാന്നിധ്യമറിയിച്ചിട്ടുണ്ട്. അഞ്ചരലക്ഷത്തിലേറെ കുടുംബങ്ങളും ബിസിനസ് സ്ഥാപനങ്ങളും സഫാരികോമിന്‍റെ അതിവേഗ ഇന്‍റര്‍നെറ്റ് ഫൈബര്‍ കണക്ഷന്‍ ഉപയോഗിക്കുന്നു. 780,000 ആക്‌ടീവ് 5ജി സ്‌മാര്‍ട്ട്ഫോണുകള്‍ കെനിയയിലുണ്ട് എന്നാണ് കണക്ക്.

Share

More Stories

അമിത വണ്ണത്തിനെതിരായ കേന്ദ്രത്തിന്റെ പ്രചരണ പരിപാടിയുടെ അംബാസഡറായി മോഹൻലാൽ; പേര് നിർദ്ദേശിച്ചത് പ്രധാനമന്ത്രി

0
കേന്ദ്രസർക്കാരിന്റെ പുതിയ പദ്ധതിയുടെ അംബാസഡറായി കേരളത്തിൽ നിന്നുള്ള നടൻ മോഹന്‍ലാലിന്റെ പേര് നിര്‍ദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമിത വണ്ണത്തിനെതിരായ പ്രചരണ പരിപാടിയുടെ അംബാസഡറായാണ് ലാല്‍ ഉള്‍പ്പെടെ പത്ത് പ്രമുഖരെ മോദി നിര്‍ദ്ദേശിച്ചത്. സിനിമ,...

‘ശക്തനായ പോലീസ് കഥാപാത്രമായി നാനി’; സൂപ്പർ ഹിറ്റടിക്കാന്‍ ‘ഹിറ്റ് 3’ വരുന്നു, ടീസർ പുറത്ത്

0
തെലുങ്കിലെ സൂപ്പർതാരം നാനിയുടെ 32-മത് ചിത്രം 'ഹിറ്റ് 3' ടീസർ പുറത്ത്. നാനിയുടെ ജന്മദിനം പ്രമാണിച്ചാണ് ഈ ടീസർ റിലീസ് ചെയ്‌തിരിക്കുന്നത്. നാനി അവതരിപ്പിക്കുന്ന അർജുൻ സർക്കാർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടീസറിന്...

പൂഞ്ഞാറിലെ പിസി ജോര്‍ജ് ജയിലിൽ; മത വിദ്വേഷ പരാമര്‍ശത്തില്‍ കോടതി റിമാന്‍ഡ് ചെയ്‌തു

0
ബിജെപി നേതാവും പൂഞ്ഞാര്‍ മുന്‍ എംഎല്‍എയുമായ പിസി ജോര്‍ജ് മത വിദ്വേഷ പരാമര്‍ശത്തില്‍ ജയിലിൽ. കോടതി 14 ദിവസത്തേക്ക് പിസി ജോര്‍ജിനെ റിമാന്‍ഡ് ചെയ്‌തു. നേരത്തെ ജോര്‍ജിനെ വൈകിട്ട് ആറുമണി വരെ പൊലീസ്...

സാംബാൽ പള്ളി കമ്മിറ്റി പൊതുഭൂമി കയ്യേറാൻ ശ്രമിക്കുന്നു; യുപി സുപ്രീം കോടതിയിൽ ബോധിപ്പിച്ചു

0
ന്യൂഡൽഹി: സാംബാൽ പള്ളി കമ്മറ്റി അധികൃതർ പൊതുഭൂമി കൈയേറാൻ ശ്രമിക്കുകയാണെന്ന് ഉത്തർപ്രദേശ് സർക്കാർ സുപ്രീം കോടതിയെ ബോധിപ്പിച്ചു. കഴിഞ്ഞ ഡിസംബറിൽ അക്രമത്തിന് സാക്ഷ്യം വഹിച്ച പതിനാറാം നൂറ്റാണ്ടിലെ തർക്ക പള്ളിയെക്കുറിച്ച് ഉത്തർപ്രദേശ് സർക്കാർ...

ഇസ്രായേൽ വലിയ ചുവടുവെപ്പ് നടത്തി യുദ്ധക്കളത്തിൽ; സൈനിക ടാങ്കുകൾ വെസ്റ്റ്ബാങ്കിൽ പ്രവേശിച്ചു

0
2002ന് ശേഷം ആദ്യമായി ഇസ്രായേലി ടാങ്കുകൾ അധിനിവേശ വെസ്റ്റ്ബാങ്കിൽ പ്രവേശിച്ചു. അടുത്ത വർഷത്തേക്ക് തൻ്റെ സൈന്യം പലസ്‌തീൻ പ്രദേശത്തിൻ്റെ ചില ഭാഗങ്ങളിൽ തുടരുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി പറഞ്ഞതിന് തൊട്ടു പിന്നാലെയാണ് ഈ...

നിർമ്മാതാക്കളുടെ സമരത്തിന് ഫിലിം ചേംബറിൻ്റെ പിന്തുണ; ഒരു താരവും അവിഭാജ്യ ഘടകമല്ല, ഞങ്ങൾക്ക് മറ്റു വഴികളുണ്ട്

0
താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നിർമ്മാതാക്കളുടെ സംഘടന നടത്തുന്ന സമരത്തിന് ഫിലിം ചേംബറിൻ്റെ പിന്തുണ. ഒരു താരവും അവിഭാജ്യഘടകമല്ല. ഞങ്ങൾക്ക് മറ്റു വഴികളുണ്ട്. മഞ്ഞിൽ വിരിഞ്ഞ പൂക്കളും പ്രേമലുവും എങ്ങനെ ഹിറ്റ്...

Featured

More News