8 March 2026

69-ാമത് ഫിലിം ഫെയര്‍ അവാര്‍ഡ് സൗത്ത് പ്രഖ്യാപിച്ചു; മികച്ച നടൻ മമ്മൂട്ടി നടി- വിൻസി

പുരസ്ക്കാരം സ്വീകരിച്ച ശേഷം 69-ാമത് സൗത്ത് ഫിലിം ഫെയര്‍ പുരസ്‌കാര വേദിയില്‍ വെച്ച് വയനാട്ടിലെ ദുരിതബാധിതര്‍ക്കായി സഹായം അഭ്യര്‍ത്ഥിച്ച് നടന്‍ മമ്മൂട്ടി.

69-ാമത് ഫിലിം ഫെയര്‍ അവാര്‍ഡ് സൗത്ത് പ്രഖ്യാപിച്ചു. ഹൈദരബാദ് ജെആര്‍സി കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന സിനിമയിലൂടെ മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. മമ്മൂട്ടിയുടെ 15-ാം ഫിലിം ഫെയര്‍ പുരസ്കാരമാണിത്. ‘രേഖ’യിലെ അഭിനയത്തിന് വിന്‍സി അലോഷ്യസ് മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തെ ബാധിത മഹാപ്രളയത്തിന്‍റെ കഥപറഞ്ഞ ‘2018’ മികച്ച സിനിമയായും ജൂഡ് ആന്തണി ജോസഫ് മികച്ച സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച നടനുള്ള ക്രിട്ടിക്സ് പുരസ്കാരം ജോജു ജോര്‍ജും (ഇരട്ട) മികച്ച നടിക്കുള്ള ക്രിട്ടിക്സ് പുരസ്കാരം ജ്യോതികയും (കാതല്‍ ദി കോര്‍) ഏറ്റുവാങ്ങി. മികച്ച സിനിമക്കുള്ള ക്രിട്ടിക്സ് പുരസ്കാരം ജിയോ ബേബി ഒരുക്കിയ ‘കാതല്‍ – ദി കോര്‍’ സ്വന്തമാക്കി.

മികച്ച സഹനടന്‍ – ജഗദീഷ് (പുരുഷപ്രേതം), മികച്ച സഹനടി- പൂര്‍ണിമ ഇന്ദ്രജിത്ത് (തുറമുഖം) അനശ്വര രാജന്‍ (നേര്), മികച്ച സംഗീത ആല്‍ബം – സാം സിഎസ് (ആര്‍ഡിഎക്സ്), മികച്ച ഗാനരചന – അന്‍വര്‍ അലി ( എന്നും എന്‍ കാവല്‍ – കാതല്‍ ദി കോര്‍ ), മികച്ച പിന്നണി ഗായകന്‍ – കപില്‍ കപിലന്‍ (നീല നിലവെ – ആര്‍ഡിഎക്സ്), മികച്ച പിന്നണി ഗായിക – കെ.എസ് ചിത്ര (മുറ്റത്തെ മുല്ല – ജവാനും മുല്ലപ്പൂവും) എന്നിങ്ങനെ ആണ് മറ്റു അവാർഡുകൾ.

പുരസ്ക്കാരം സ്വീകരിച്ച ശേഷം 69-ാമത് സൗത്ത് ഫിലിം ഫെയര്‍ പുരസ്‌കാര വേദിയില്‍ വെച്ച് വയനാട്ടിലെ ദുരിതബാധിതര്‍ക്കായി സഹായം അഭ്യര്‍ത്ഥിച്ച് നടന്‍ മമ്മൂട്ടി. മികച്ച നടനുള്ള തന്റെ 15-ാമത് സൗത്ത് ഫിലിം ഫെയര്‍ പുരസ്‌കാരം ഏറ്റുവാങ്ങുകയായിരുന്നു താരം. നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടിക്ക് പുരസ്‌കാരം ലഭിച്ചത്. ഏറെ സന്തോഷിക്കേണ്ട ഒരു സമയമായിരുന്നു. എന്നാല്‍ എനിക്കിത് ദുഖകരമായ ഒരു സമയമാണെന്നാണ് മമ്മൂട്ടി വേദിയില്‍ പറഞ്ഞത്.

“ഇത് എന്റെ 15ാമത് ഫിലിം ഫെയര്‍ അവാര്‍ഡാണ്. ഇത് ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന ചിത്രത്തിനാണ് അവാര്‍ഡ് ലഭിച്ചത്. ഇതൊരു ബൈലിങ്ക്വല്‍ ചിത്രമാണ്. തമിഴിലും മലയാളത്തിലുമാണ് ഈ സിനിമ എടുത്തിരിക്കുന്നത്. മാത്രമല്ല ഈ ചിത്രം ഞാന്‍ തന്നെയാണ് നിര്‍മ്മിച്ചിരിക്കുന്നത്.

എന്റെ സംവിധായകനോടും നന്‍പകല്‍ നേരത്ത് മയക്കം ചിത്രത്തിന്റെ ക്രൂവിനോടും പിന്നെ എന്റെ കൂടെ അഭിനയിച്ചവര്‍ക്കും നന്ദി പറയുന്നു. ഈ ചിത്രത്തിനു വേണ്ടി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുന്നു. ഇത് ശരിക്കും ഏറെ സന്തോഷിക്കേണ്ട ഒരു സമയമായിരുന്നു. എന്നാല്‍ എനിക്കിത് ദുഖകരമായ ഒരു സമയമാണ്. വയനാടിന്റെ ഈ ദുരവസ്ഥയില്‍ ഏറെ വിഷമമുണ്ട്. അവിടെ ഉണ്ടായിരുന്ന എല്ലാവരേയും ഈ അവസരത്തില്‍ ഞാന്‍ ഓര്‍മിക്കുന്നു.

അവിടെ ഉള്ളവര്‍ക്കു വേണ്ടി നിങ്ങള്‍ എല്ലാവരും കഴിയുന്ന പോലെ സഹായിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരാന്‍ കഴിയുന്ന പോലെ അവരെ സപ്പോര്‍ട്ട് ചെയ്യുക. നന്ദി.” എന്ന് മമ്മൂട്ടി വേദിയിൽ വെച്ച് സംസാരിച്ചു.

Share

More Stories

‘അന്താരാഷ്ട്ര വനിതാദിനം’; മണ്ണിൽ വിത്തിറക്കി ശ്രീവിദ്യയുടെ തുളുനാടൻ പെൺകരുത്ത്

0
അന്താരാഷ്ട്ര വനിതാ ദിനാചരണം സ്ത്രീ ശാക്തീകരണത്തിൻ്റെ ഒരു വലിയ ദിനമാണ്. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ കാര്യങ്ങളിൽ വനിതകൾ നേടിയ വിജയത്തിൻ്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിവസം. അന്താരാഷ്ട്ര വനിതാദിനം ലോകത്തിലെ എല്ലാ വനിതകൾക്കുമായി...

ആര്യവൈദ്യ ഫാര്‍മസിയുടെ സ്ഥാപകൻ്റെ മകളുടെ കൊലപാതകം; ‌ജോലിക്കാരിയും ഭർത്താവും പിടിയിൽ

0
ആര്യവൈദ്യ ഫാര്‍മസിയുടെ സ്ഥാപകന്‍ മകള്‍ കസ്‌തൂരി കുട്ടിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീട്ടിലെ സഹായിയായിരുന്ന നേപ്പാള്‍ സ്വദേശിനി സുര്‍ജയും ഭര്‍ത്താവും പൊലീസ് കസ്റ്റഡിയിലെന്ന് സൂചന. മറ്റു പ്രതികള്‍ക്കായി പൊലീസ് അന്വേഷണം...

300 മില്യൺ ഡോളർ വിലമതിക്കുന്ന യുഎസ് THAAD റഡാർ സിസ്റ്റം ഇറാൻ തകർത്തു

0
ഗൾഫിലെ യുഎസ് മിസൈൽ പ്രതിരോധ സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായകമായ 300 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു പ്രധാന റഡാർ സംവിധാനം ഇറാൻ നശിപ്പിച്ചതായി യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭാവിയിലെ ആക്രമണങ്ങളെ ചെറുക്കാനുള്ള മേഖലയുടെ...

ബ്രിട്ടനിൽ വിചിത്ര കാലാവസ്ഥ: അതിശക്തമായ ചൂടിന് പിന്നാലെ മഞ്ഞുവീഴ്ചയും ‘രക്തമഴയും’ !

0
ബ്രിട്ടനിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ തികച്ചും വിചിത്രമായ കാലാവസ്ഥാ വ്യതിയാനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയും, സഹാറൻ മരുഭൂമിയിൽ നിന്നുള്ള...

ഇറാൻ്റെ ബാലിസ്റ്റിക് മിസൈലുകൾ ആയിരത്തിൽ താഴെയാകാം, ഡ്രോൺ ആക്രമണങ്ങൾ കുറഞ്ഞു: ഇയാൻ ബ്രെമ്മർ

0
ന്യൂഡൽഹി: ഇറാനിലെ യുദ്ധത്തെ കുറിച്ചുള്ള നിർണായക കാര്യം- അത് എത്രകാലം തുടരും, ആരും പ്രതിജ്ഞാബദ്ധരാകാൻ ആഗ്രഹിക്കുന്ന ഒന്നല്ല. എന്നാൽ ഏഴ് ദിവസത്തിനുള്ളിൽ ഇറാൻ ആയുധ ശേഖരത്തിൻ്റെ കാര്യത്തിൽ ശക്തി നഷ്‌ടപ്പെടുന്നത് ഉറപ്പാണെന്ന് യുറേഷ്യ...

യുഎസിൻ്റെ 750 സൈനിക താവളങ്ങൾ തന്ത്രപരമായ പ്രാധാന്യം

0
വാഷിംഗ്ടണും ആഗോള പ്രതിരോധ വിദഗ്‌ദരും പറയുന്നതനുസരിച്ച്, ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും വിപുലമായ സൈനിക ശൃംഖല അമേരിക്കക്കുണ്ട്. നിലവിൽ 80-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ഏകദേശം 750 മുതൽ 800 വരെ സൈനിക താവളങ്ങൾ അമേരിക്കക്കുണ്ട്....

Featured

More News