റിപ്പോര്‍ട്ടര്‍ ടിവിയുടെ മാനേജ് മെന്റ് സംഘപരിവാർ നിയന്ത്രണത്തിൽ എത്തിയതോടെ കോഓര്‍ഡിനേറ്റിംഗ് എഡിറ്ററായി സുജയ പാര്‍വതി ചുമതലയേറ്റു. ആ ചാനൽ ഇപ്പോൾ നളിൻ കുമാർ കടീൽ എന്ന ബിജെപിയുടെ എംപിയും കർണാടക അദ്ധ്യക്ഷനുമായാ തീവ്ര ഹിന്ദുത്വ വാദിയുടെ കയ്യിലാണ്.
നേരത്തെ 24 ന്യൂസ് ചാനലിൽ നിന്നും സുജയ രാജിവെച്ചിരുന്നു. സംഘ്പരിവാർ അനുകൂല തൊഴിലാളി സംഘടനാ ബിഎംഎസ് സംഘടിപ്പിച്ച വേദിയിൽ പങ്കെടുക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തുകയും സ്ഥാപനത്തിനെതിരെ സംസാരിക്കുകയും ചെയ്തതിന്റെ പേരിൽ ചാനൽ സുജയെ സസ്‌പെൻഡ് ചെയ്തിരുന്നു.
എന്നാൽ ഇതിനെതിരെ കടുത്ത പ്രതിഷേധമായിരുന്നു സംഘപരിവാർ സംഘടനകളിൽ നിന്നും ഉയർന്നത്. പ്രതിഷേധങ്ങൾക്കൊടുവിൽ താത്പര്യമില്ലാതിരുന്നിട്ടുകൂടി ചാനൽ സുജയെ തിരിച്ചെടുത്തെങ്കിലും, ഒരു ദിവസത്തെ ജോലിക്ക് ശേഷം സുജയ ചാനലിന് തന്റെ രാജിക്കത്ത് നൽകുകയായിരുന്നു.
ഹാനാളിൽ നിന്നും പുറത്തുവന്നശേഷം അതിനുശേഷം അടുത്തിടെ സുജയ ഹിന്ദു ഐക്യവേദി സമ്മേളനത്തില്‍ മുഖ്യപ്രാസംഗികയായി എത്തുകയും ചെയ്തിരുന്നു. എന്തായാലും ഇവരെ ഇനി റിപ്പോർട്ടർ ടിവിയിൽ പ്രേക്ഷകർക്ക് കാണാം.