രാജ്യത്തെ പബ്ലിക് ബ്രോഡ്‌കാസ്റ്ററായ ദൂരദർശൻ ഇന്ത്യയുടെ മഹത്തായ ഭൂതകാലവും രാഷ്ട്രനിർമ്മാണത്തിന്റെ കൂട്ടായ പരിശ്രമത്തിലൂടെ അത് വീണ്ടെടുക്കാനുള്ള നടപടികളും പ്രദർശിപ്പിക്കുന്നതിനായി “സോനേ കി ചിദിയ – നയാ ഭാരത്, നയി ഉദാൻ” എന്ന പുതിയ പരമ്പര സംപ്രേക്ഷണം ചെയ്യാൻ ഒരുങ്ങുന്നു.
ധർമ്മശാലയിലും (ഹിമാചൽ പ്രദേശ്) ഡൽഹിയിലും സ്ഥിതി ചെയ്യുന്ന ആത്മീയ പ്രസ്ഥാനമായ സാധോ സംഘ ഫൗണ്ടേഷനാണ് ഏഴ് ഭാഗങ്ങളുള്ള ടെലിസീരിയൽ നിർമ്മിച്ചിരിക്കുന്നത്. ഓഗസ്റ്റ് 12 മുതൽ രാത്രി 8.30 ന് ദൂരദർശൻ (ഡിഡി) നാഷനലിൽ ഇത് സംപ്രേക്ഷണം ചെയ്യും.
ഈ പരമ്പരയുടെ സംപ്രേക്ഷണത്തിന് മുന്നോടിയായി, “ജയ് ഭവാനി ഭാരതി – സോനേ കി ചിദിയ” എന്ന സിഗ്നേച്ചർ സൗണ്ട് ട്രാക്ക് തിങ്കളാഴ്ച വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, ഫീവർ എഫ്എം, ഓൾ ഇന്ത്യ റേഡിയോ എന്നിവയിലൂടെ ലോഞ്ച് ചെയ്യും. സാധോ സംഘ ഫൗണ്ടേഷന്റെ സ്ഥാപകനായ ശ്രീ അനീഷിന്റെ അഭിമുഖവും റേഡിയോ ജിംഗിളിനൊപ്പം ഉണ്ടാകും.