25 November 2024

ഒക്ടോബർ 10 ലോകമാനസികാരോഗ്യ ദിനം

2023 ലോക മാനസികാരോഗ്യ ദിനത്തിന്റെ തീം "മാനസികാരോഗ്യം, ഒരു സാർവത്രിക മനുഷ്യാവകാശമാണ്"

| ഡോ. ഉല്ലാസ് സെബാസ്റ്റ്യൻ

ഒരു വ്യക്തിയുടെ ജീവിതത്തിലും, സമൂഹത്തിലും മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിനുമായി എല്ലാ വർഷവും ഒക്ടോബർ 10 ന് ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ആരോഗ്യ അവബോധ പരിപാടിയാണ് ലോക മാനസികാരോഗ്യ ദിനം.

മാനസികാരോഗ്യത്തിന്റെ ആവശ്യകതയെക്കുറിച്ച് ആളുകളെ ബോധവൽക്കരിക്കുക, ലോകമെമ്പാടുമുള്ള ആളുകളെ ഈ കാരണത്തെ പിന്തുണയ്ക്കാൻ പ്രോത്സാഹിപ്പിക്കുക, മാനസികാരോഗ്യത്തെ പിന്തുണയ്ക്കുന്നതിന് ജീവിതത്തിന്റെ എല്ലാ മേഖലകളിലും ആരോഗ്യകരമായ അന്തരീക്ഷം സ്ഥാപിക്കുക എന്നിവയാണ് ഈ ദിവസം കൊണ്ട് ലക്ഷ്യമിടുന്നത്.

ലോക മാനസികാരോഗ്യ ദിനത്തിന്റെ പ്രാധാന്യം:

ആരോഗ്യകരമായ ഒരു സമൂഹത്തെയും, രാജ്യത്തെയും രൂപപ്പെടുത്തുന്നതിൽ ഒരു വ്യക്തിയുടെ മാനസികാരോഗ്യം സുപ്രധാന പങ്ക് വഹിക്കുന്നു.

ജീവിത വിജയം കൈവരിക്കുന്നതിൽ ഒരുവന് മാനസികവും ശാരീരികവുമായ ആരോഗ്യം ഉണ്ടായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

വിവിധങ്ങളായ ബോധവൽക്കരണ കാമ്പെയ്‌നുകൾ സംഘടിപ്പിച്ചും, കുട്ടികളെയും, മുതിർന്നവരെയും ഒരുപോലെ പങ്കെടുപ്പിച്ച്, ചുറ്റുപാടുകളിലെ അവരുടെ മാനസികാരോഗ്യത്തിന്റെ മൂല്യം മനസ്സിലാക്കാനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കാനും, അതിലൂടെ മാനസികാരോഗ്യ പ്രശ്‌നങ്ങൾക്കെതിരെ പോരാടുന്നതിന് ആളുകളെ ഒരുമിച്ച് കൊണ്ടുവരുന്നതിനുള്ള ഒരു ആഗോള വേദി ലോക മാനസികാരോഗ്യ ദിനത്തിന്റെ പ്രാധാന്യം കൊണ്ട് സാധിക്കുന്നു.

2023 ലോക മാനസികാരോഗ്യ ദിനത്തിന്റെ തീം “മാനസികാരോഗ്യം, ഒരു സാർവത്രിക മനുഷ്യാവകാശമാണ്”.

2023 ലെ തീം മുന്നോട്ട് വെക്കുന്ന ആശയം- ആളുകളിൽ മാനസികാരോഗ്യത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനും, കിട്ടിയ അറിവുകളെ മെച്ചപ്പെടുത്താനും, എല്ലാവരുടെയും മാനസികാരോഗ്യം സാർവത്രിക മനുഷ്യാവകാശമായി പ്രോത്സാഹിപ്പിക്കപ്പെടുകയും, സംരക്ഷിക്കപ്പെടുകയും ചെയ്യുക എന്നതാണ് ഒക്ടോബർ 10 എന്ന ദിനം കൊണ്ട് ലോകാരോഗ്യ സംഘടന ഉദ്ദേശിക്കുന്നത്.

മാനസികാരോഗ്യം: ഫലപ്രദമായ വഴികൾ

  1. തുറന്ന മനോഭാവം, മനസ് തുറന്ന് സംസാരിക്കുക (എന്ന് കരുതി എല്ലാം എല്ലാവരോടും എന്നല്ല, മറിച്ച് നമ്മുടെ തുറന്നു പറച്ചിൽ ആഘോഷമാക്കുന്നവരോട് പറയാതിരിക്കുക) നല്ല കേൾവിക്കാരൻ ആവുക.
  2. നമ്മുടെ പ്രിയപ്പെട്ടവരിലും, നമ്മളിലും – ഉറക്കത്തിന്റെ കാര്യത്തിലോ, ഭക്ഷണരീതികളിലോ കാണപ്പെടുന്ന മാറ്റങ്ങൾ, നിരന്തരമായ ദുഃഖം, സാമൂഹ്യവിരുദ്ധ സ്വഭാവം, മാനസികാവസ്ഥയിൽ അടിക്കടി കാണപ്പെടുന്ന മാറ്റങ്ങൾ എന്നിവ ഒരു പ്രശ്നമായി തോന്നിയാൽ മാനസികാരോഗ്യ ക്ലിനിക്കുകളെ സമീപിക്കുക.
  3. മറ്റുള്ളവരോട് ദയയും അനുകമ്പയും പുലർത്തുക. കുട്ടികളിലും, ചുറ്റുമുള്ള ആളുകളിലും ദയയും, അനുകമ്പയും വളർത്തുക.
  4. ബോധവൽക്കരണ ക്യാമ്പുകളിൽ പങ്കെടുക്കുകയും, അവരുടെ ലക്ഷ്യത്തെ പിന്തുണയ്ക്കുകയും, അവരോടൊത്ത് പ്രവർത്തിക്കുകയും ചെയ്യുക.
  5. നമ്മുടെ സമൂഹത്തിൽ സൗജന്യമായി ലഭിക്കുന്ന മാനസികാരോഗ്യ പരിശോധനകളെ പ്രയോജനപ്പെടുത്തുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
  6. കുടുംബത്തിന്റെയും, നിങ്ങളുടെയും മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് ശരിയായ ആരോഗ്യകരമായ ജീവിതശൈലി പഠിക്കുകയും നടപ്പിലാക്കുകയും ചെയ്യുക.
  7. രോഗബാധിതരെയും, അവരുടെ കുടബാംഗങ്ങളെയും രോഗനിർണയം നടത്താനും, അവർക്ക് ലഭിക്കേണ്ടതായ മാനസികാരോഗ്യ പരിപാടികൾ ലഭ്യമാക്കാനും അവരെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക.

ഇന്നുമുതൽ പുതിയൊരു ജീവിതശൈലിയിലൂടെ മാനസികാരോഗ്യം തുളുമ്പുന്ന ഒരു ജീവിതം നയിക്കാനുള്ള ഉറച്ച തീരുമാനമെടുക്കാൻ നാം ഓരോരുത്തർക്കും സാധിക്കട്ടെ എന്നാശംസിക്കുന്നു.

Share

More Stories

ഐപിഎൽ: റെക്കോർഡ് തുകക്ക് റിഷഭ് പന്തിനെ റാഞ്ചി ലഖ്നൗ സൂപ്പർ ജയന്‍റ്സ്

0
ഐപിഎല്ലിലെ റെക്കോര്‍ഡ് തുകയ്ക്ക് റിഷഭ് പന്തിനെ ടീമിലെത്തിച്ച് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്.വാശിയേറിയ ലേലത്തിനൊടുവില്‍ 27 കോടി രൂപക്കാണ് ലഖ്നൗ റിഷഭ് പന്തിനെ ടീമിലെത്തിച്ചത്. ലേലത്തിന് മുമ്പ് ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് പോകുമെന്ന് സൂചനകളുണ്ടായിരുന്ന...

എന്ത് കൊണ്ട് മുസ്ലിം ലീഗ്- ജമാഅത്ത്- എസ് ഡിപിഐ അപകടം?

0
| സയിദ് അബി ഭൂരിപക്ഷവർഗീയതയാണോ ന്യൂനപക്ഷവർഗീയതയാണോ കൂടുതൽ അപകടം എന്ന ചോദ്യം വരുമ്പോൾ ആർക്ക്? എന്നൊരു തിരിച്ചൊരു ചോദ്യം അനിവാര്യമാണ്.സമൂഹത്തിന്,? രാജ്യത്തിന്? നമ്മുടെ ജനാധിപത്യത്തിന്? നമ്മുടെ ഫെഡറൽ സിസ്റ്റത്തിന്? നമ്മുടെ സാഹോദര്യങ്ങൾക്ക് ഒക്കെ ഭൂരിപക്ഷ...

യുകെയിലെ അമേരിക്കൻ താവളങ്ങളിൽ നിഗൂഢ ഡ്രോണുകൾ കണ്ടെത്തി

0
ശീതയുദ്ധകാലത്ത് അമേരിക്കൻ ആണവായുധങ്ങൾക്ക് സ്ഥലം നൽകിയ RAF ലേക്കൻഹീത്ത് ഉൾപ്പെടെ മൂന്ന് പ്രധാന യുകെ എയർബേസുകൾക്ക് സമീപം അജ്ഞാതമായ ഒന്നിലധികം ഡ്രോണുകൾ കണ്ടെത്തിയതായി യുഎസ് എയർഫോഴ്സ് (യുഎസ്എഎഫ്) സ്ഥിരീകരിച്ചു. യുഎസ്എഎഫിൻ്റെ യൂറോപ്യൻ കമാൻഡിൻ്റെ...

2000 വര്‍ഷം മുൻപ് മതപരമായ ആചാരങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന മഗ്ഗ്; ഉള്ളിൽ മനുഷ്യരക്തവും മുലപ്പാലും കഫവും അടങ്ങിയ രഹസ്യദ്രാവകം

0
2000വര്‍ഷം മുമ്പ് മതപരമായ ആചാരങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന മഗ്ഗില്‍ മതിഭ്രമം ഉണ്ടാക്കുന്ന പല വസ്തുക്കളും ഉപയോഗിച്ച് നിര്‍മ്മിച്ച ദ്രാവകമായിരുന്നു ഉപയോഗിച്ചിരുന്നത്. ഇത് മനുഷ്യരക്തവും മുലപ്പാലും കഫവും അടക്കം ഉപയോഗിച്ചാണ് നിര്‍മ്മിക്കപ്പെട്ടിരുന്നത്. പൗരാണിക ചൈനീസ്, ഈജിപ്ഷ്യന്‍...

മഞ്ഞുകാലം വരവായി ഒപ്പം ചര്‍മ്മ രോഗങ്ങളും

0
നവംബര്‍ അവസാനമായതോടെ മഞ്ഞുകാലം എത്തിയിരിക്കുന്നു. അതോടെ ചര്‍മ്മരോഗങ്ങളും പെട്ടന്നുതന്നെ ഉടലെടുക്കും. ചര്‍മ്മ രോഗങ്ങളെ അകറ്റി നിര്‍ത്താനും സൗന്ദര്യം കാത്തു സൂക്ഷിക്കുവാനും ഈ കാലാവസ്ഥയില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. തണുപ്പ് കാലത്ത് ചര്‍മ്മരോഗങ്ങള്‍ കൂടാന്‍...

പശ്ചിമേഷ്യയ്ക്ക് പിന്നാലെ യൂറോപ്പിലും യുദ്ധഭീതി; റഷ്യയ്ക്ക് മുന്നറിയിപ്പുമായി ബ്രിട്ടന്‍

0
പശ്ചിമേഷ്യയ്ക്ക് പിന്നാലെ യൂറോപ്പിലും യുദ്ധഭീതി. റഷ്യ-യുക്രൈന്‍ യുദ്ധം തുടരുന്നതിനിടെ റഷ്യയ്ക്ക് മുന്നറിയിപ്പുമായി ബ്രിട്ടന്‍ രം?ഗത്തെത്തിയിരിക്കുകയാണ്. കിഴക്കന്‍ യൂറോപ്പിലെ ഏതെങ്കിലും നാറ്റോ രാജ്യങ്ങളെ റഷ്യ ആക്രമിച്ചാല്‍ ഇടപെടുമെന്നാണ് ബ്രിട്ടന്റെ മുന്നറിയിപ്പ്. ബ്രിട്ടീഷ് ഡിഫന്‍സ് സ്റ്റാഫ്...

Featured

More News