22 January 2025

വീണാ വിജയന്റെ കമ്പനിക്കെതിരേ കേന്ദ്രം പൂട്ടിടുമ്പോൾ…..

പ്രതിപക്ഷത്തിന് ഭരണപക്ഷത്തെ കുന്തമുനയിൽ നിർത്താനുള്ള ആയുധം തന്നെയാണ് വിഷയത്തിലെ കേന്ദ്ര സർക്കാർ ഇടപ്പെടൽ.

വീണാ വിജയന്റെ കമ്പനിക്കെതിരേ കേന്ദ്ര അന്വേഷണം. വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കിനെതിരേ കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കമ്പനിക്കെതിരേ ലഭിച്ച പരാതിയിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് രജിസ്ട്രാർ ഓഫ് കമ്പനീസ് നേരത്തെ അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രം വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

സി.എം.ആർ.എല്ലും കെ.എസ്.ഐ.ഡി.സിയും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങൾ, എക്സാലോജിക്കിന്റെ സാമ്പത്തിക സ്രോതസ്സുകൾ മുതലായവ പരിശോധിക്കുമെന്നാണ് വിവരം. മൂന്നംഗ സമിതിക്കാണ് അന്വേഷണ ചുമതല. നാലുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.

രാഷ്ട്രീയ പ്രേരിതമെന്ന് അവകാശപ്പെടുമ്പോഴും വിദ്യാഭ്യാസ മേഖലയിൽ സോഫ്റ്റ്‌‌വേർ നിർമിക്കുന്ന എക്സാലോജിക് കരിമണൽ കമ്പനിക്ക് സേവനം നൽകിയെന്ന് അവകാശപ്പെടുന്നതിൽ പൊരുത്തക്കേടുണ്ടെന്നതാണ് വിമർശകർ ഉന്നയിക്കുന്നത്. നൽകിയ സേവനം എന്തെന്ന് വ്യക്തമാക്കാൻ ഇനിയും സാധിക്കാതെ വരുന്നത് മറ്റൊരു ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കുമ്പോൾ സിപിഎമ്മിന് പ്രതികൂലമായി ബാധിക്കുക തന്നെ ചെയ്യും. പ്രതിപക്ഷത്തിന് ഭരണപക്ഷത്തെ കുന്തമുനയിൽ നിർത്താനുള്ള ആയുധം തന്നെയാണ് വിഷയത്തിലെ കേന്ദ്ര സർക്കാർ ഇടപ്പെടൽ.

അതേസമയം വീണാ വിജയന്റെ കമ്പനിക്കെതിരായ കേന്ദ്ര കമ്പനികാര്യമന്ത്രാലയത്തിന്റെ അന്വേഷണത്തിൽ സി.പി.എം. നേതാക്കൾ പ്രതികരണത്തിന് തയ്യാറാകുന്നില്ല. തനിക്കൊന്നും അറിയില്ലെന്നും എന്ത് കേന്ദ്ര ഏജൻസിയെന്നുമായിരുന്നു എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. സി.പി.എം. നേതൃയോഗത്തിൽ പങ്കെടുക്കുന്നതിനായി എ.കെ.ജി. സെന്ററിലെത്തിയ എ.കെ. ബാലനും വിഷയത്തിൽ മൗനെ പാലിക്കുകയാണ് ചെയ്തത്.

Share

More Stories

ക്ഷമാപണത്തിന് ശേഷം മർഡോക്ക് രേഖകളുമായി ഹാരി രാജകുമാരൻ കേസ് തീർപ്പാക്കി

0
റൂപർട്ട് മർഡോക്കിൻ്റെ ബ്രിട്ടീഷ് ന്യൂസ്‌പേപ്പർ ഗ്രൂപ്പുമായി പ്രസാധകനിൽ തെറ്റ് ചെയ്‌തുവെന്ന വാദം തീർപ്പാക്കുന്നതിനായി അവസാന നിമിഷം ഹാരി രാജകുമാരനും അദ്ദേഹത്തിൻ്റെ നിയമ സംഘവും ബുധനാഴ്‌ച കരാർ ഉണ്ടാക്കി. രാജകുമാരന് "പൂർണ്ണമായ ക്ഷമാപണം" ലഭിച്ചു....

പ്രവാസികൾക്ക് സന്തോഷ പ്രഖ്യാപനവുമായി എയർലൈൻ; 30 കിലോ സൗജന്യ ബാഗേജ് അലവൻസ്

0
ഇന്ത്യയില്‍ നിന്നും ഗള്‍ഫ്- സിംഗപ്പൂര്‍ മേഖലകളിലേക്കുള്ള അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് 30 കിലോ വരെ സൗജന്യ ബാഗേജ് അലവന്‍സ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഏഴ് കിലോ സൗജന്യ ഹാന്‍ഡ് ബാഗിന് പുറമേ ആണിത്....

ജെ.എസ്.ഡബ്ള്യു എനർജി അതിൻ്റെ ബാറ്ററി സ്റ്റോറേജ് പ്ലാൻ്റ് താരിഫ് പവർ റെഗുലേറ്റർ നിരസിച്ചു

0
കരാറുകളുടെ പവിത്രതയും പൊതുഖജനാവിലെ ചെലവും സന്തുലിതമാക്കുന്ന കേസിൽ സെൻട്രൽ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷൻ്റെ (സിഇആർസി) സമീപകാല ഉത്തരവിനെതിരെ ജെഎസ്.ഡബ്ള്യു ബ്ല്യു എനർജിയുടെ ഒരു യൂണിറ്റ് വൈദ്യുതി (ആപ്‌ടെൽ) അപ്പീൽ ട്രിബ്യൂണലിനെ സമീപിച്ചു. വിപണിയേക്കാൾ ഉയർന്ന...

‘ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവലിംഗം’; മഹേശ്വരം ശ്രീ ശിവപാർവ്വതി ക്ഷേത്രത്തിൽ അതിരുദ്ര മഹായജ്ഞം

0
നെയ്യാറ്റിൻകര മഹേശ്വരം ശ്രീ ശിവ പാർവ്വതി ക്ഷേത്രത്തിൽ ശിവരാത്രി മഹോൽസവത്തോട് അനുബന്ധിച്ച് നടത്തുന്ന ആറാമത് അതിരുദ്ര മഹായജ്ഞത്തിൻ്റെ കാൽ നാട്ടു കർമ്മം ഭക്തി സാന്ദ്രമായ ചടങ്ങോടെ നടന്നു. ലോക റെക്കോർഡുകളിൽ ഇടം നേടിയ...

സെയ്‌ഫ് അലി ഖാൻ്റെ 800 കോടി വിലയുള്ള പട്ടൗഡി കൊട്ടാരം; 150 മുറികൾ, രാജകീയ മുഗൾ വാസ്‌തുവിദ്യ

0
ബോളിവുഡിലെ രാജകീയ ദമ്പതികളായ സെയ്‌ഫ് അലി ഖാനും കരീന കപൂറും സമാനതകളില്ലാത്ത മഹത്വത്തിൻ്റെയും പൈതൃകത്തിൻ്റെയും ലോകത്താണ് ജീവിക്കുന്നത്. ഹരിയാനയിലെ ഗുഡ്‌ഗാവ് ജില്ലയിലെ പട്ടൗഡി പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന ഒരു യഥാർത്ഥ വസ്‌തുവിദ്യാ വിസ്‌മയയമാണ്...

‘മൊണാലിസ’യെ ശല്യം ചെയ്‌തു; മഹാകുംഭത്തിലെ വൈറൽ പ്രശസ്‌തിയെ തുടർന്ന് പുരുഷന്മാർ ഓടിച്ചു, വീഡിയോ

0
2025-ലെ മഹാകുംഭ് സമയത്ത് വളരെയധികം ശ്രദ്ധ നേടിയ ഇൻഡോറിൽ നിന്നുള്ള മാല വിൽപ്പനക്കാരിയായ മൊണാലിസ ബോൺസ്ലെ വീണ്ടും തലക്കെട്ടുകളിൽ ഇടം നേടിയിട്ടുണ്ട്. ഒറ്റരാത്രികൊണ്ട് അവൾ ഒരു സെൻസേഷനായി മാറിയതിന് ശേഷം അവളെ പുരുഷന്മാർ...

Featured

More News