6 March 2025

ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്ക് ഇ-പാസ് നിര്‍ബന്ധം; അറിയേണ്ടതെല്ലാം

ഊട്ടിയിലേക്ക് ഉള്ള പാതയിൽ മലയോരപാതകളില്‍ വാഹനങ്ങളുണ്ടാക്കുന്ന ഗതാഗതക്കുരുക്ക് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് മദ്രാസ് ഹൈക്കോടതി ഇ-പാസ് നിര്‍ബന്ധമാക്കിയത്.

ഇന്നു മുതൽ ഊട്ടി, കൊടൈക്കനാല്‍ എന്നീ വിനോദ സഞ്ചാര സ്ഥലങ്ങളിലേക്ക് യാത്ര പോകുന്നവര്‍ക്ക് ഇ-പാസ് നിര്‍ബന്ധമാക്കി. epass.tnega.org എന്ന വെബ്സൈറ്റിലൂടെ ഇ-പാസിന് രജിസ്റ്റര്‍ ചെയ്യാം. ടൂറിസ്റ്റ് വാഹനങ്ങള്‍ക്കും വാണിജ്യവാഹനങ്ങള്‍ക്കും ഇ-പാസ് വേണം.

ഊട്ടിയിലേക്ക് ഉള്ള പാതയിൽ മലയോരപാതകളില്‍ വാഹനങ്ങളുണ്ടാക്കുന്ന ഗതാഗതക്കുരുക്ക് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് മദ്രാസ് ഹൈക്കോടതി ഇ-പാസ് നിര്‍ബന്ധമാക്കിയത്. ഈ മാസം ഏഴുമുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവിലേക്കാണ് ഇ-പാസ് നിര്‍ബന്ധമാക്കിയത്.

അതേസമയം വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്ന ടൂറിസ്റ്റ് വാഹനങ്ങളിലെയും വാണിജ്യവാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ക്ക് ക്യു.ആര്‍. കോഡ് അവരുടെ മൊബൈല്‍ഫോണില്‍ ലഭിക്കും. പ്രവേശന കവാടത്തില്‍വെച്ച് ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്തശേഷം കടത്തിവിടും. അപേക്ഷിക്കുന്നവര്‍ പേരും മേല്‍വിലാസവും ഫോണ്‍ നമ്പറും നല്‍കണം എന്നാണ് പുറത്തു വരുന്ന വിവരം.

എത്രദിവസം താമസിക്കുന്നും ഏത് വാഹനമാണ് ഉപയോഗിക്കുന്നതെന്നും എഴുതണം. വിദേശ ടൂറിസ്റ്റുകള്‍ക്ക് അവരുടെ ഇ-മെയില്‍ ഐ.ഡി. ഉപയോഗിച്ച് രജിസ്റ്റര്‍ചെയ്യാം. ഒരു വാഹനത്തിന് ഒരു ഇ-പാസ് മതിയാകും. വാഹനത്തില്‍ യാത്രചെയ്യുന്ന എല്ലാവര്‍ക്കും ഇ-പാസ് വേണ്ട.

ഒരുതവണ ഇ-പാസിന് രജിസ്റ്റര്‍ചെയ്ത് യാത്ര പൂര്‍ത്തിയാക്കിയ വാഹനത്തിന് വീണ്ടും ഊട്ടി, കൊടൈക്കനാല്‍ എന്നിവിടങ്ങളിലേക്ക് പോകണമെങ്കില്‍ വീണ്ടും ഇ-പാസെടുക്കണം. എന്നാൽ സര്‍ക്കാര്‍ബസുകളില്‍ക്കയറി പോകുന്നവര്‍ക്ക് ഇ-പാസിന്റെ ആവശ്യമില്ല.

Share

More Stories

ഇന്ത്യയെ ‘ഹിന്ദിയാ’ ആക്കി മാറ്റുന്നു; കേന്ദ്ര സർക്കാരിനെതിരെ കമൽഹാസൻ വിമർശനം

0
തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളിലുടനീളം ഹിന്ദി അടിച്ചേൽപ്പിച്ച് ഇന്ത്യയെ "ഹിന്ദിയ" ആക്കാൻ ശ്രമിക്കുകയാണെന്ന് നടനും മക്കൾ നീതി മയ്യം പാർട്ടി നേതാവുമായ കമൽ ഹാസൻ ആരോപിച്ചു. മണ്ഡലപരിധി നിർണ്ണയവും...

ആൽഫ്രഡ് ചുഴലിക്കാറ്റ് തെക്കുകിഴക്കൻ ക്വീൻസ്‌ലൻഡിലേക്ക് നീങ്ങുന്നു

0
ഉഷ്ണമേഖലാ ചുഴലിക്കാറ്റ് ആൽഫ്രഡ് ഓസ്‌ട്രേലിയൻ തീരത്ത് എത്താൻ 36 മണിക്കൂറിൽ താഴെ മാത്രം. വെള്ളിയാഴ്ച പുലർച്ചെയോടെ ഇത് കരയിലേക്ക് കടക്കുമെന്ന് പ്രതീക്ഷിക്കുന്നു, ക്വീൻസ്‌ലാൻഡ് പ്രീമിയർ ഡേവിഡ് ക്രിസഫുള്ളി രാത്രിയിൽ ഉയർന്ന വേലിയേറ്റത്തിൽ ഇത്...

വിദേശ സഹായ ഗ്രൂപ്പുകൾക്കുള്ള പണം തടയാൻ ട്രംപിനെ യുഎസ് സുപ്രീം കോടതി അനുവദിക്കില്ല

0
ലോകമെമ്പാടുമുള്ള അമേരിക്കൻ മാനുഷിക പദ്ധതികൾ പിൻവലിക്കാൻ റിപ്പബ്ലിക്കൻ പ്രസിഡന്റിൻ്റെ നീക്കത്തിനെതിരെ കോടതി. വിദേശ സഹായ സംഘടനകൾ ഇതിനകം ചെയ്‌ത പ്രവർത്തനങ്ങൾക്ക് പണം തടയാൻ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ ഭരണകൂടത്തെ അനുവദിക്കാൻ യുഎസ് സുപ്രീം...

പാക്കിസ്ഥാനിൽ സൈനിക കേന്ദ്രത്തിന് നേരെ ചാവേർ ആക്രമണം; 15 പേർ കൊല്ലപ്പെട്ടു

0
പാക്കിസ്ഥാനിൽ സൈനിക കേന്ദ്രത്തിന് നേരെ ഉണ്ടായ ചാവേർ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ 25-ലധികം പേർക്ക് പരിക്കേറ്റു. ആറ് ഭീകരരെ വധിച്ചെന്ന് സൈന്യം വ്യക്തമാക്കി. സ്ഫോടക വസ്‌തുക്കൾ നിറച്ച വാഹനങ്ങൾ പടിഞ്ഞാറൻ...

‘രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍’; പോപ്പുലര്‍ ഫ്രണ്ട് സ്വരൂപിച്ച ഫണ്ട് എസ്.ഡി.പിഐക്ക് ലഭിച്ചുവെന്ന് ഇഡി

0
രാജ്യവിരുദ്ധ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് സ്വരൂപിച്ച ഫണ്ട് എസ്.ഡി.പിഐക്ക് ലഭിച്ചെന്ന് ഇഡി. എസ്.ഡി.പിഐയെ നിയന്ത്രിക്കുന്നതും ദൈനംദിന പ്രവര്‍ത്തനത്തിന് പണം നല്‍കുന്നതും പോപ്പുലര്‍ ഫ്രണ്ട് ആണെന്നാണ് വെളിപ്പെടുത്തല്‍. പണം പിരിച്ചതിൻ്റെയും വിനിയോഗിച്ചതിൻ്റെയും തെളിവുകള്‍...

മുത്തശ്ശിയുടെ ബാങ്ക് വിവരം വിദ്യാർത്ഥിനി സ്‌കൂളിൽ സംസാരിച്ചു; ബ്ലാക്ക്‌ മെയിലിൽ പോയത് 80 ലക്ഷം

0
ഗുരുഗ്രാമിൽ നടന്ന ഞെട്ടിക്കുന്ന ഓൺലൈൻ തട്ടിപ്പ് നടന്നു. കേസിൽ 15 വയസുള്ള ഒരു സ്‌കൂൾ വിദ്യാർത്ഥിനിയെ മോർഫ് ചെയ്‌ത ചിത്രങ്ങൾ കാണിച്ച് ബ്ലാക്ക് മെയിൽ ചെയ്‌തു. ഓൺലൈൻ ബാങ്കിംഗ് വഴിയാണ് മുത്തശ്ശിയുടെ അക്കൗണ്ടിൽ...

Featured

More News