...
Home News Kerala ടിആര്‍പി റേറ്റിങ്ങ് : ഏറ്റവും പിന്നില്‍ മീഡിയ വണ്‍; ഒന്നാമത് ഏഷ്യാനെറ്റ് ന്യൂസ്

ടിആര്‍പി റേറ്റിങ്ങ് : ഏറ്റവും പിന്നില്‍ മീഡിയ വണ്‍; ഒന്നാമത് ഏഷ്യാനെറ്റ് ന്യൂസ്

റിപ്പോര്‍ട്ടര്‍ ടിവിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ജനം ടിവിക്ക് സാധിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടറെക്കാലും ഒരു പോയിന്റ് പിന്നിലായി 44 പോയിന്റുമായി ജനം ആറാം സ്ഥാനത്താണുള്ളത്.

340

വാർത്താ ചാനലുകളുടെ മികവ് അളക്കുന്ന ടിആര്‍പി (ടെലിവിഷന്‍ റേറ്റിങ്ങ് പോയിന്റില്‍) നിലവിൽ ഏറ്റവും പിന്നില്‍ പോയി ജമാഅത്തെ ഇസ്ലാമിയുടെ വാർത്താ ചാനലായ മീഡിയ വണ്‍. പട്ടികയിൽ ഏഴു പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് മീഡിയ വണ്‍. സാധാരണ പോലെ 91 പോയിന്റുമായി ഏഷ്യാനെറ്റ് ന്യൂസാണ് ഒന്നാമത് നില്‍ക്കുന്നത്.

തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്തുള്ള 24 ന്യൂസ് ചാനലിനേക്കാള്‍ 19 പോയിന്റ് മുന്നിലാണ് ഏഷ്യാനെറ്റ് ന്യൂസ്. 72 പോയിന്റുമായാണ് 24 രണ്ടാം സ്ഥാനത്തുള്ളത്. മൂന്നാം സ്ഥാനത്ത് മനോരമ ന്യൂസാണ്. 53 പോയിന്റുകളാണ് മനോരമ നേടിയത്. 44 പോയിന്റുമായി മാതൃഭൂമി ന്യൂസാണ് നാലാം സ്ഥാനത്തുള്ളത്.

അതേസമയം പുതിയ മുഖവുമായി തിരിച്ചെത്തിയ റിപ്പോര്‍ട്ടര്‍ ടിവിക്ക് ടിആര്‍പിയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ആഴ്ചയിലെ റേറ്റിങ്ങില്‍ 25 പോയിന്റുകളുമായി അഞ്ചാം സ്ഥാനം മാത്രമെ ചാനലിന് സ്വന്തമാക്കാന്‍ സാധിച്ചിട്ടുള്ളൂ.

എന്നാൽ റിപ്പോര്‍ട്ടര്‍ ടിവിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ജനം ടിവിക്ക് സാധിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടറെക്കാലും ഒരു പോയിന്റ് പിന്നിലായി 44 പോയിന്റുമായി ജനം ആറാം സ്ഥാനത്താണുള്ളത്. കൈരളി 22 പോയിന്റുമായ ഏഴാം സ്ഥാനത്തും 12 പോയിന്റുമായി ന്യൂസ് 18 കേരള എട്ടാം സ്ഥാനത്തുമാണ് . വരുന്ന ആഴ്ചയിൽ മലയാളത്തില്‍ 24/7 എന്ന പേരില്‍ ഒരു പുതിയ ചാനല്‍കൂടി ലോഞ്ച് ചെയ്യുകയാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.