24 November 2024

ഫോൺ കാൾ തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാം; പുതിയ മാര്‍ഗവുമായി ടെലികോം വകുപ്പ്

തട്ടിപ്പ് കോളുകളില്‍നിന്ന് മാറി യഥാര്‍ഥ കോളുകള്‍ കണ്ടെത്താനുള്ള വിദ്യയാണ് ടെലികോം വകുപ്പ് അവതരിപ്പിക്കുന്നത്.

ഫോണ്‍ കോള്‍ തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇത്തരം തട്ടിപ്പുകളില്‍നിന്ന് രക്ഷപ്പെടാനുള്ള പുതിയ മാര്‍ഗവുമായി ടെലികോം വകുപ്പ്. തട്ടിപ്പ് കോളുകളില്‍നിന്ന് മാറി യഥാര്‍ഥ കോളുകള്‍ കണ്ടെത്താനുള്ള വിദ്യയാണ് ടെലികോം വകുപ്പ് അവതരിപ്പിക്കുന്നത്. ഇതിന് വേണ്ടി സര്‍ക്കാര്‍, റെഗുലേറ്റര്‍മാര്‍, സാമ്പത്തിക സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ക്ക് 160 എന്ന അക്കത്തില്‍ തുടങ്ങുന്ന 10 അക്ക നമ്പര്‍ ടെലികോം വകുപ്പ് അനുവദിച്ചു. 1600ABCXXX എന്ന രീതിയിലായിരിക്കും സര്‍ക്കാര്‍, സാമ്പത്തിക സ്ഥാപനങ്ങള്‍, ടെലികോം റെഗുലേറ്റര്‍മാര്‍ എന്നിവരുടെ ഫോണ്‍ നമ്പര്‍ അനുവദിച്ചിട്ടുള്ളത്. ടെലികോം സര്‍ക്കിളിന്റെ കോഡാണ് AB എന്ന സ്ഥലത്ത് നല്‍കുന്നത്. ഉദാഹരണമായി ഡല്‍ഹി 11, മുംബൈ 22 തുടങ്ങിയ നമ്പറുകളായിരിക്കും ABയില്‍ നല്‍കുന്നത്. ടെലികോം ഓപ്പറേറ്ററിന്റെ നമ്പര്‍ C എന്ന സ്ഥാനത്ത് നല്‍കുന്നതായിരിക്കും. ബാക്കിയുള്ള മൂന്ന് അക്കം പൂജ്യം മുതല്‍ 9 വരെയുള്ള നമ്പറുകളായിരിക്കും.

സമാനമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ), സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി), പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (പെര്‍ഡ), ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ഐആര്‍ഡിഎ) എന്നിവര്‍ നിയന്ത്രിക്കുന്ന സാമ്പത്തിക സ്ഥാപനങ്ങളുടെ നമ്പര്‍ 1601ABCXXX എന്ന രീതിയിലായിരിക്കും. ഉപഭോക്താക്കള്‍ക്ക് ഫോണ്‍ കോള്‍ ചെയ്യുന്ന സ്ഥാപനങ്ങള്‍, ടെലികോം ഓപ്പറേറ്റര്‍മാര്‍, കോളിന്റെ ഉത്ഭവം എന്നിവ തിരിച്ചറിയാന്‍ സാധിക്കുന്ന രീതിയിലാണ് ടെലികോം വകുപ്പ് ഇത്തരത്തിലുള്ള പത്ത് അക്ക നമ്പര്‍ സീരിസ് തയ്യാറാക്കിയതെന്ന് ഓഫീസ് മെമ്മോയില്‍ സൂചിപ്പിക്കുന്നു.

2018ലെ ടെലികോം കൊമേഴ്ഷ്യല്‍ കമ്മ്യൂണിക്കേഷന്‍ കസ്റ്റമര്‍ പ്രിഫറന്‍സ് റെഗുലേഷന്‍ (ടിസിസിസിപിആര്‍) പ്രകാരമാണ് സേവനങ്ങള്‍ക്കും ഇടപാടുകള്‍ക്കും 160ല്‍ ആരംഭിക്കുന്ന നമ്പര്‍ സീരീസ് അനുവദിക്കാന്‍ തീരുമാനിച്ചത്. 160 സീരിസിലെ ഓരോ നമ്പര്‍ നല്‍കുമ്പോഴും ടിഎസ്പി (ടെലികോം സര്‍വീസ് പ്രൊവൈഡര്‍) ഓരോ സ്ഥാപനത്തിന്റെയും മതിയായ പരിശോധന ഉറപ്പാക്കണമെന്നും മെമ്മോ പറയുന്നു.

Share

More Stories

2000 വര്‍ഷം മുൻപ് മതപരമായ ആചാരങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന മഗ്ഗ്; ഉള്ളിൽ മനുഷ്യരക്തവും മുലപ്പാലും കഫവും അടങ്ങിയ രഹസ്യദ്രാവകം

0
2000വര്‍ഷം മുമ്പ് മതപരമായ ആചാരങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന മഗ്ഗില്‍ മതിഭ്രമം ഉണ്ടാക്കുന്ന പല വസ്തുക്കളും ഉപയോഗിച്ച് നിര്‍മ്മിച്ച ദ്രാവകമായിരുന്നു ഉപയോഗിച്ചിരുന്നത്. ഇത് മനുഷ്യരക്തവും മുലപ്പാലും കഫവും അടക്കം ഉപയോഗിച്ചാണ് നിര്‍മ്മിക്കപ്പെട്ടിരുന്നത്. പൗരാണിക ചൈനീസ്, ഈജിപ്ഷ്യന്‍...

മഞ്ഞുകാലം വരവായി ഒപ്പം ചര്‍മ്മ രോഗങ്ങളും

0
നവംബര്‍ അവസാനമായതോടെ മഞ്ഞുകാലം എത്തിയിരിക്കുന്നു. അതോടെ ചര്‍മ്മരോഗങ്ങളും പെട്ടന്നുതന്നെ ഉടലെടുക്കും. ചര്‍മ്മ രോഗങ്ങളെ അകറ്റി നിര്‍ത്താനും സൗന്ദര്യം കാത്തു സൂക്ഷിക്കുവാനും ഈ കാലാവസ്ഥയില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. തണുപ്പ് കാലത്ത് ചര്‍മ്മരോഗങ്ങള്‍ കൂടാന്‍...

പശ്ചിമേഷ്യയ്ക്ക് പിന്നാലെ യൂറോപ്പിലും യുദ്ധഭീതി; റഷ്യയ്ക്ക് മുന്നറിയിപ്പുമായി ബ്രിട്ടന്‍

0
പശ്ചിമേഷ്യയ്ക്ക് പിന്നാലെ യൂറോപ്പിലും യുദ്ധഭീതി. റഷ്യ-യുക്രൈന്‍ യുദ്ധം തുടരുന്നതിനിടെ റഷ്യയ്ക്ക് മുന്നറിയിപ്പുമായി ബ്രിട്ടന്‍ രം?ഗത്തെത്തിയിരിക്കുകയാണ്. കിഴക്കന്‍ യൂറോപ്പിലെ ഏതെങ്കിലും നാറ്റോ രാജ്യങ്ങളെ റഷ്യ ആക്രമിച്ചാല്‍ ഇടപെടുമെന്നാണ് ബ്രിട്ടന്റെ മുന്നറിയിപ്പ്. ബ്രിട്ടീഷ് ഡിഫന്‍സ് സ്റ്റാഫ്...

ബിഹാറിൽ അക്കൗണ്ട് തുറക്കാനാവാതെ പ്രശാന്ത് കിഷോറിൻ്റെ ജൻ സൂരജ് പാർട്ടി

0
ഉപതെരഞ്ഞെടുപ്പിൽ എല്ലാ സ്ഥാനാർത്ഥികളും വൻ ഭൂരിപക്ഷത്തിൽ പരാജയപ്പെട്ടതിനാൽ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിൻ്റെ ജൻ സൂരജ് പാർട്ടിക്ക് ബിഹാറിൽ അക്കൗണ്ട് തുറക്കാനായില്ല. സംസ്ഥാനത്തെ ഭരണകക്ഷിയായ എൻഡിഎ നാല് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് തൂത്തുവാരി,...

സന്ദീപ് വാര്യരുമായി ചർച്ച നടത്തിയെന്ന് സിപിഐ വെളിപ്പെടുത്തൽ

0
ബിജെപി വിട്ട ഉടനെ സന്ദീപ് വാര്യരുമായി ചർച്ച നടത്തിയെന്ന് വെളിപ്പെടുത്തി സിപിഐയുടെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അതേസമയം, സിപിഐയുമായി ചര്‍ച്ചകള്‍ നടന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ സന്ദീപ് വാര്യര്‍ അതിനെ തള്ളി രംഗത്തെത്തിയിരുന്നു. ഇടതുപക്ഷത്തേക്ക്...

രാജ്യത്തെ ഏറ്റവും മികച്ച ശുദ്ധവായു; പത്ത് നഗരങ്ങളില്‍ നാലാം സ്ഥാനം കണ്ണൂരിന്

0
ഇന്ത്യയിലെ ഏറ്റവും മികച്ച ശുദ്ധവായു ലഭിക്കുന്ന നഗരങ്ങളില്‍ കേരളത്തില്‍ നിന്നും കണ്ണൂര്‍ നഗരം ഇടംപിടിച്ചു. അതേസമയം നേരത്തെ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന തൃശൂര്‍ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലോക കാലാവസ്ഥ ഉച്ചകോടി (COP 29) അസര്‍ബൈജിസ്ഥാനിലെ...

Featured

More News