| ശൈലൻ
യാതൊരു മുൻവിധികളും മുൻധാരണകളും ഇല്ലാതെ ഷെയിൻ നിഗമിന്റെ “ഭൂതകാലം” രാത്രിയിരുന്നു കണ്ടു. സോണി Liv ൽ സ്ട്രീം ചെയ്ത് തുടങ്ങി എന്ന നോട്ടിഫിക്കേഷൻ വന്നപ്പോൾ ആണ് ഇങ്ങനെ ഒരു സിനിമയുടെ റിലീസിനെക്കുറിച്ച് കേട്ടത് പോലും.
പക്ഷെ ഒന്നേമുക്കാൽ മണിക്കൂർ നേരം ഉള്ള സിനിമ കണ്ട് തീർന്നപ്പോൾ മനസിലായി, മലയാളത്തിലെ ഇതുവരെ ഉള്ള സൈക്കോ/ഹൊറർ മൂവികൾ വച്ച് നോക്കുമ്പോൾ ഒരു ചെറിയ മീനല്ല ഈ ഭൂതകാലം എന്ന്..
പരമ്പരാഗതമായി സിനിമാക്കാർ, അതായത് മലയാളത്തിലെ എന്നല്ല ലോകസിനിമയിൽ തന്നെ, ഉപയോഗിച്ച് വരാറുള്ള സ്ഥിരം ക്ളീഷേ ഹൊറർ എലമെന്റ്‌സ് ഒന്നും ഭൂതകാലത്തിൽ ഇല്ല. Music ആയാലും tension/മൂഡ് ആയാലും വളരെ പതിയെ subtle ആയിട്ടാണ് create ചെയ്ത് കൊണ്ടുവന്നിരിക്കുന്നത്.
എന്നാൽ അത് വളരെ effective ആവുന്നുണ്ട് താനും. സ്ഥിരം scaryനമ്പറുകൾ കോമഡി ആയിമാറുന്ന കാഴ്ച ഇവിടെ തെല്ലുമില്ല. Irritating ആണ്.. disturbing ആണ്. haunting ആണ്. ഷെയിനിന്റെ പെർഫോമൻസ് ആണ് ഭൂതകാലത്തിന്റെ ഹൈലൈറ്റ്.. മച്ചാൻ വൻ!! ഇയാളെ ഒക്കെ ഒതുക്കാൻ ശ്രമിക്കുന്നവർ ഒതുങ്ങി പോവുകയേ ഉള്ളൂ എന്നതിന് ഒരു അടിവര.
ഭൂതകാലത്തിന്റെ പാതി producer കൂടിയായ ഷെയിൻ, ആകെയുള്ള ഒരു പാട്ട് എഴുതി കമ്പോസ് ചെയ്ത് പാടിയിരിക്കുക കൂടി ചെയ്തിരിക്കുന്നു. അമ്മയായി വരുന്ന രേവതി, സിനിമ ആവശ്യപ്പെടുന്ന ആമ്പിയൻസ് ബിൽഡ് ചെയ്യുന്നതിൽ നിർണായകപങ്ക് വഹിക്കുന്നു. ടൈറ്റിൽസിൽ പേരും അവരുടേതാണ് ആദ്യം കാണിക്കുന്നത് എന്നത് note ചെയ്തു.
ചെറിയ പടമെന്നു വച്ച്, കഥാപാത്രങ്ങളും അഭിനേതാക്കളുമൊന്നും കുറവില്ല.. ചെറിയ റോളുകളിൽ വരെ പരിചിതമുഖങ്ങൾ ആണ്. പൊതുവെ loud ആയ ഗോപിസുന്ദർ, വളരെ മിനിമൽ ആയി ചെയ്തിരിക്കുന്ന ബി ജി സ്കോറിനെ കുറിച്ച് കൂടി പറയാതെ വയ്യ. ട്രെയിലർ പോലും കാണാതെ , zero പ്രിജുഡീസിൽ സിനിമ കണ്ടതുകൊണ്ട് ക്ളീനായി ആസ്വദിക്കാൻ സാധിച്ചു എന്ന് തോന്നുന്നു.