23 November 2024

ഇന്ത്യൻ കാക്കകൾ മഹാശല്യം; കൊന്നൊടുക്കാൻ കെനിയ

1940 -കളിലാണ് ഹൗസ് ക്രോസ് വിഭാ​ഗത്തിൽ പെടുന്ന ഈ കാക്കകൾ കിഴക്കന്‍ ആഫ്രിക്കയിലേക്ക് എത്തിച്ചേർന്നതെന്ന് കരുതുന്നു. അതേസമയം, കെനിയ കൂടാതെ മറ്റ് രാജ്യങ്ങളിലേക്കും ഇവ എത്തിയിട്ടുണ്ട്.

പല പക്ഷിമൃഗാദികളും വംശംനാശം നേരിട്ട് സംരക്ഷണ പട്ടികയിൽ ഇടം നേടുമ്പോൾ പൊതുശല്യമായി മാറുകയാണ് ഒരു പക്ഷി. അവിടുത്തെ മനുഷ്യരെയും മറ്റ് ജീവജാലങ്ങളെയും ഒരുപോലെ ഉപ്രദ്രവിക്കുന്ന ഇവറ്റകൾക്ക് എതിരെ കർശന നടപടിയാണ് രാജ്യം സ്വീകരിക്കുന്നത്.

ഇന്ത്യൻ കാക്കകളാണ് ഇത്തരത്തിൽ ശല്യമായി മാറിയത്. രാജ്യത്തെ ജനങ്ങൾക്ക് ശല്ല്യമായി മാറിയ ഇന്ത്യൻ കാക്കകളെ കൂട്ടത്തോടെ കൊന്നൊടുക്കാനൊരുങ്ങുകയാണ് കെനിയ. ഈ വർഷം അവസാനത്തോടെ ഇന്ത്യൻ കാക്കകളെ രാജ്യത്ത് നിന്നുതന്നെ തുടച്ചുനീക്കാനാണ് കെനിയയുടെ ലക്ഷ്യമിടുന്നത്. പത്തുലക്ഷത്തോളം കാക്കകളെയാണ് കൊന്നൊടുക്കേണ്ടി വരിക.

ഇന്ത്യന്‍ ഹൗസ് ക്രോസ് എന്ന കാക്കകൾ രാജ്യത്തെ കർഷകർക്കും, മറ്റ് പ്രാദേശികമായി കാണുന്ന പക്ഷികൾക്കും ഭീഷണിയാണ് എന്ന് കണ്ടതിനെ തുടർന്നാണ് കാക്കകളെ കൊന്നൊടുക്കാൻ കെനിയ തീരുമാനിച്ചിരിക്കുന്നത്. കാക്കകളുടെ ശല്യം സഹിക്കാനാവുന്നില്ല എന്നാണ് തീരദേശത്തെ ഹോട്ടലുടമകളും കര്‍ഷകരും നിരന്തരം പരാതി പറയുന്നത്. അതിനാൽ, കടുത്ത നടപടികളെടുക്കുകയാണ് ഏക പോംവഴി എന്നാണ് വൈല്‍ഡ് ലൈഫ് ആന്‍ഡ് കമ്മൃൂണിറ്റി സര്‍വീസ് അധികൃതർ പറയുന്നത്.

ഈ കാക്കകൾ മറ്റ് പക്ഷികളെ ഉപദ്രവിക്കുകയും അവയുടെ മുട്ടകളും കുഞ്ഞുങ്ങളെയും അടക്കം നശിപ്പിക്കുകയാണ്. അതിനാൽ, പ്രാദേശികമായിട്ടുള്ള പക്ഷികളെ സംരക്ഷിക്കാനുള്ള മാർ​ഗമെന്നോണമാണ് സർക്കാർ കടുത്ത നടപടികളിലേക്ക് പോകുന്നത് എന്നും റിപ്പോർട്ടുകൾ പറയുന്നു.

1940 -കളിലാണ് ഹൗസ് ക്രോസ് വിഭാ​ഗത്തിൽ പെടുന്ന ഈ കാക്കകൾ കിഴക്കന്‍ ആഫ്രിക്കയിലേക്ക് എത്തിച്ചേർന്നതെന്ന് കരുതുന്നു. അതേസമയം, കെനിയ കൂടാതെ മറ്റ് രാജ്യങ്ങളിലേക്കും ഇവ എത്തിയിട്ടുണ്ട്. ആക്രമകാരികളായ പക്ഷികളെ നിയന്ത്രിക്കാനുള്ള പദ്ധതികൾ സർക്കാർ ആരംഭിക്കുന്നത് ഇതാദ്യമായിട്ടല്ല. 20 വർഷങ്ങൾക്ക് മുമ്പും ഇതുപോലെ രാജ്യം പക്ഷികളുടെ എണ്ണം കുറച്ചിട്ടുണ്ട്.

Share

More Stories

റഹ്‌മാനൊപ്പം സംഗീത പരിപാടികൾ; മോഹിനി ഡേയുടെ വിവാഹമോചന പ്രഖ്യാപനത്തിന് ശേഷം പരസ്യ പ്രതികരണം

0
സംഗീത സംവിധായകൻ എ.ആർ റഹ്‌മാനും ഭാര്യ സൈറ ഭാനുവും പിരിയുന്ന വാർത്ത വന്ന് അധികം വൈകും മുമ്പേ അദ്ദേഹത്തിൻ്റെ സ്വന്തം ബാൻഡിൽ നിന്നുള്ള യുവ സംഗീതജ്ഞയും ഭർത്താവും പിരിയുന്ന വിവരം പുറത്തുവന്നു. പിന്നീട്...

‘യുദ്ധത്തിൽ രക്തസാക്ഷി’കളായ 43 ചൈനീസ് പീപ്പിൾസ് വോളണ്ടിയർമാരുടെ ഭൗതീകശരീരം ചൈനയിലേക്ക് എത്തിക്കാൻ ഒരുക്കം

0
യുഎസ് ആക്രമണത്തെയും സഹായ കൊറിയയെയും ചെറുക്കാനുള്ള യുദ്ധത്തിൽ ജീവൻ നഷ്‌ടപ്പെട്ട 43 ചൈനീസ് പീപ്പിൾസ് വോളണ്ടിയർമാരുടെ (സിപിവി) രക്തസാക്ഷികളുടെ ഭൗതീകശരീരങ്ങൾ നവംബർ അവസാനത്തോടെ ദക്ഷിണ കൊറിയയിൽ നിന്ന് ചൈനയിലേക്ക് എത്തിക്കും. ചൈനയുടെ വെറ്ററൻസ്...

ലൈഫ് ഇൻഷുറൻസ് കമ്പനികൾ ഉയർന്ന മൂല്യമുള്ള പോളിസികളിലേക്ക് തിരിഞ്ഞു

0
ലൈഫ് ഇൻഷുറൻസ് കമ്പനികൾ ഉയർന്ന മൂല്യമുള്ള പോളിസികൾ വിൽക്കുന്നതിലേക്ക് ശ്രദ്ധ മാറ്റി. പുതിയ സറണ്ടർ മൂല്യ മാനദണ്ഡങ്ങളിലേക്കുള്ള മാറ്റം ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഇതോടെ പോർട്ട്‌ഫോളിയോയിലെ എല്ലാ ഉൽപ്പന്നങ്ങളും പുറത്തിറക്കാനുള്ള...

നിയമ വഴിയിൽ കുരുങ്ങി അദാനി; ഇന്ത്യയും അമേരിക്കയും പ്രതികളെ പരസ്‌പരം കൈമാറാൻ കരാറുണ്ട്

0
അമേരിക്കൻ കോടതിയിൽ നിന്ന്‌ അറസ്റ്റ്‌ വാറണ്ട്‌ നേരിടുന്ന ഗൗതം അദാനിക്ക്‌ നിയമ വഴിയിൽ പ്രതിസന്ധികൾ ഏറെയുണ്ട്. അമേരിക്കൻ നിയമപ്രകാരം കുറ്റപത്രം വായിച്ചു കേൾക്കാനായി കോടതിയിൽ ഹാജരാകേണ്ടി വരും. സൗരോർജ പദ്ധതി കോഴക്കേസിലാണ് അദാനിക്ക്...

‘തണ്ടേൽ’ ആദ്യ ഗാനവും നാഗ ചൈതന്യയുടെ ജന്മദിന സ്പെഷ്യൽ പോസ്റ്ററും എത്തി

0
ഗീത ആർട്‌സിൻ്റെ ബാനറിൽ നാഗ ചൈതന്യയെ നായകനാക്കി ബണ്ണി വാസ് നിർമ്മിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘തണ്ടേൽ’ ആദ്യ ഗാനം പുറത്തിറക്കി. അതിനൊപ്പം നാഗ ചൈതന്യയുടെ ജന്മദിനം പ്രമാണിച്ചു...

സൈബർ, ഐടി, ഇൻഫർമേഷൻ വാർ എന്നിവയ്ക്കായി വിദഗ്ധരെ റിക്രൂട്ട് ചെയ്യാൻ ഇന്ത്യൻ സൈന്യം

0
പുതിയ കാലഘട്ടത്തിൽ യുദ്ധത്തിൻ്റെ സ്വഭാവം അതിവേഗം മാറിക്കൊണ്ടിരിക്കുന്നതിനാൽ, സൈബർ ഭീഷണികളെ നേരിടാൻ ഇന്ത്യൻ സൈന്യം സൈബർ, ഐടി, ഇൻഫർമേഷൻ വാർ എന്നിങ്ങിനെ മൂന്ന് തരത്തിലുള്ള ഡൊമെയ്ൻ വിദഗ്ധരെ നിയമിക്കാൻ നോക്കുന്നു. ആധുനിക സാങ്കേതികവിദ്യ...

Featured

More News