24 November 2024

അത് ഭാഗ്യനരയല്ല!; നരച്ചമുടി ഇപ്പോൾ വാർധക്യത്തിന്റെ അടയാളമല്ല

നാല്പതുകളിലോ അൻപതുകളിലോ മുടി നരക്കാൻ തുടങ്ങുന്ന മാതാപിതാക്കളുടെ മക്കൾക്ക് 20 കളിൽ തന്നെ മുടി നരച്ചേക്കാമെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.

നേരത്തെ മുടി നരയ്ക്കുന്നതിനെ ഭാഗ്യനര എന്നൊക്കെ ആളുകൾക്ക് പറയാറുണ്ടായിരുന്നു. വളരെ കുറച്ച് ആളുകൾക്ക് മാത്രമാണ് ഇതുണ്ടായിരുന്നത് എന്നാൽ ഇക്കാലത്ത് യുവാക്കളിൽ വളരെ സാധാരണയായി കണ്ടുവരുന്നതാണ് അകാലനര. നേരത്തെ വാർധക്യത്തിന്റെ ഭാഗമായിരുന്നു നര. സമീപ വർഷങ്ങളായി നിരവധി യുവതി യുവാക്കളിൽ മുടി നരക്കുന്നതായി പതിവാണ്.

എന്നാൽ മിക്കവരിലും ഇക്കാര്യം സംഭവിച്ച് തുടങ്ങിയതോടെ അകാല നര വളരെ സാധാരണമാക്കപ്പെട്ടിട്ടുണ്ട്. നരച്ചമുടി ഇപ്പോൾ വാർധക്യത്തിന്റെ അടയാളമായി കാണുന്നില്ല എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇന്ത്യൻ ജേണൽ ഓഫ് അപ്ലൈഡ് റിസർച്ചിൽ പ്രസിദ്ധീകരിച്ച പഠന പ്രകാരം രാജ്യത്തെ സ്കൂൾ കുട്ടികളിൽ 10.6% പേരിലും ചെറിയ പ്രായത്തിൽ തന്നെ മുടി നരക്കുന്നുണ്ട്.

മുടി നരക്കുന്നത് മൂലം പലരും പരിഭ്രാന്തരാകുന്നുണ്ടെങ്കിലും സമപ്രായക്കാരുടെ ഗ്രൂപ്പുകളുമായി സംസാരിക്കുകയും ഇക്കാര്യം പങ്കുവെക്കുകയും ചെയ്യുമ്പോൾ ആശങ്ക ഇല്ലാതാകുന്നു. മറ്റുള്ളവർക്കും ഇതേ പ്രശ്നം ഉണ്ടെന്നതിനാൽ അകാലനര സാധാരണസംഗതിയാണെന്ന് കരുതുന്നവരാണ് ഭൂരിഭാഗം പേരും.

പ്രധാനമായും രണ്ട് കാരണങ്ങൾ കൊണ്ടാണ് അകാലനര ഉണ്ടാകുന്നത്. ഒന്ന് ജനിതക കാരണങ്ങളാൽ, രണ്ട് പോഷകാഹാര കുറവ് മൂലം. നാല്പതുകളിലോ അൻപതുകളിലോ മുടി നരക്കാൻ തുടങ്ങുന്ന മാതാപിതാക്കളുടെ മക്കൾക്ക് 20 കളിൽ തന്നെ മുടി നരച്ചേക്കാമെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. അതിനാൽ ഓരോ തലമുറ പിന്നിടുമ്പോഴും അകാലനര ഉണ്ടാകുന്ന പ്രായം കുറഞ്ഞുവരികയാണ്.

പോഷകങ്ങളുടെ കുറവ് ആണ് മറ്റൊരു പ്രധാന ഘടകം. വിറ്റാമിൻ ഡി, വിറ്റാമിൻ ബി 12, അയൺ, സിങ്ക്, കോപ്പർ തുടങ്ങിയവയുടെ കുറവ് അകാല നരയിലേക്ക് നയിച്ചേക്കാം. ഹീമോഗ്ലോബിൻ, തൈറോയ്ഡ് എന്നിവയുടെ അളവ് സാധാരണയിൽ കുറയുന്നതും അകാലനരയിലേക്ക് നയിക്കുന്നു. ശാരീരികമോ മാനസികമോ ആയ സമ്മർദ്ദമാണ് അകാലനരയിലേക്ക് നയിക്കുന്ന മറ്റൊരു ഘടകം.

മുടിയുടെ നിറം വരുന്നത് മെലനോസൈറ്റുകളിൽ നിന്നാണ്. ഓക്സിഡേറ്റീവ് സ്ട്രെസ് മെലനോസൈറ്റുകളെ നശിപ്പിക്കുന്നു. മലിനീകരണം, അൾട്രാ വയലറ്റ് രശ്മികൾ തുടങ്ങിയ പാരിസ്ഥിതിക വിഷയങ്ങൾ, പുകവലി, മദ്യപാനം, ലഹരിമരുന്ന് തുടങ്ങിയ ശീലങ്ങൾ, വിട്ടുമാറാത്ത പ്രശ്നങ്ങൾ, ഹോർമോൺ അസന്തുലിതാവസ്ഥ, സംസ്കരിച്ച ഭക്ഷണങ്ങൾ കഴിക്കുന്നത് ( മെറ്റബോളിക് പ്രശ്നങ്ങൾക്ക് കാരണമാകുന്നു) തുടങ്ങിയവും അകാലനരയിലേക്ക് നയിക്കുന്നു.

ജനിതക പ്രശ്നങ്ങളെ തുടർന്നുള്ള അകാലനരയാണെങ്കിൽ പ്രതിരോധിക്കാൻ സാധ്യമല്ല. എന്നാൽ ജനിതക പ്രശ്നങ്ങൾ അല്ലെങ്കിൽ സപ്ലിമെൻറ്സും മരുന്നുകളും കഴിക്കാം. ഹെയർ തെറാപ്പി, ഹെയർ സെറംസ് ഉപയോഗിക്കൽ, കാൽസ്യം പാൻ്റോതെനേറ്റ് സപ്ലിമെൻ്റുകൾ ഉപയോഗിക്കൽ തുടങ്ങിയ ചികിത്സാ രീതികളും അകാലനരക്ക് പരിഹാരമായുണ്ട്. എന്നാൽ ഈ ചികിത്സാ രീതികൾ കൊണ്ട് മുടി നരക്കുന്നത് മാറ്റാൻ പറ്റില്ല. കാരണം എന്താണെന്ന് വിലയിരുത്തി മുടി നടക്കുന്നതിന്റെ വേഗത മന്ദഗതിയിലാക്കാൻ മാത്രമാണ് സാധിക്കുക.

Share

More Stories

രാജ്യത്തെ ഏറ്റവും മികച്ച ശുദ്ധവായു; പത്ത് നഗരങ്ങളില്‍ നാലാം സ്ഥാനം കണ്ണൂരിന്

0
ഇന്ത്യയിലെ ഏറ്റവും മികച്ച ശുദ്ധവായു ലഭിക്കുന്ന നഗരങ്ങളില്‍ കേരളത്തില്‍ നിന്നും കണ്ണൂര്‍ നഗരം ഇടംപിടിച്ചു. അതേസമയം നേരത്തെ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന തൃശൂര്‍ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലോക കാലാവസ്ഥ ഉച്ചകോടി (COP 29) അസര്‍ബൈജിസ്ഥാനിലെ...

കോൺഗ്രസ് – യു ഡി എഫ് രാഷ്ട്രീയം കേരള സമൂഹത്തെ എങ്ങനെയൊക്കെ മലീമസമാക്കുമെന്നാണ് ഇനി കാണാനുള്ളത്

0
|ശ്രീകാന്ത് പികെ ഇന്ന് അതിയായ അമർഷവും അതേ സമയം സന്തോഷവും തോന്നിയ ഒരു വീഡിയോയാണ് പാലക്കാട് യു.ഡി.എഫ് വിജയം ഉറപ്പിക്കും മുന്നേ തന്നെ SDPI പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തുകയും സി.പി.ഐ.(എം) ജില്ലാ കമ്മിറ്റി...

32 ലക്ഷം വര്‍ഷത്തെ പഴക്കമുള്ള അസ്ഥി ഭാഗങ്ങൾ; ആള്‍ക്കുരങ്ങുകള്‍ക്കും മനുഷ്യനുമിടയിലെ നഷ്ടപ്പെട്ട കണ്ണി; പഠനം

0
മനുഷ്യ കുലത്തിന്റെ മുത്തശ്ശി എന്നാണ് ഇതുവരെ കരുതിയിരുന്നതെങ്കില്‍ പുതിയ പഠനങ്ങള്‍ പറയുന്നത് ലൂസിക്ക് ഒരു മറിഞ്ഞു വരുന്ന ബന്ധത്തിന്റെ സ്ഥാനം മാത്രമേയുള്ളൂവെന്നാണ്. ഒപ്പം മനുഷ്യരും ആള്‍ക്കുരങ്ങുകളും തമ്മിലുള്ള വിട്ട് പോയ കണ്ണിയെ ലൂസി...

ഇടതുപക്ഷത്തെ സംബന്ധിച്ച് ശുഭകരമായ തിരഞ്ഞെടുപ്പ് ഫലമാണ് വന്നത്

0
| ദീപക് പച്ച വസ്തുനിഷ്ഠ യാഥാർഥ്യത്തിന്റെ ഏത് അളവ് എടുത്ത് നോക്കിയാലും ഇടതുപക്ഷ പ്രവർത്തകരെ സംബന്ധിച്ച് നിരാശപ്പെടാനുള്ള ഒന്നും ഈ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇല്ല. അതെ സമയം അടുത്ത നിയമസഭ തിരഞ്ഞെടുപ്പിലേക്ക് ഒരുങ്ങാൻ പ്രതീക്ഷയുള്ള...

റഹ്‌മാനൊപ്പം സംഗീത പരിപാടികൾ; മോഹിനി ഡേയുടെ വിവാഹമോചന പ്രഖ്യാപനത്തിന് ശേഷം പരസ്യ പ്രതികരണം

0
സംഗീത സംവിധായകൻ എ.ആർ റഹ്‌മാനും ഭാര്യ സൈറ ഭാനുവും പിരിയുന്ന വാർത്ത വന്ന് അധികം വൈകും മുമ്പേ അദ്ദേഹത്തിൻ്റെ സ്വന്തം ബാൻഡിൽ നിന്നുള്ള യുവ സംഗീതജ്ഞയും ഭർത്താവും പിരിയുന്ന വിവരം പുറത്തുവന്നു. പിന്നീട്...

‘യുദ്ധത്തിൽ രക്തസാക്ഷി’കളായ 43 ചൈനീസ് പീപ്പിൾസ് വോളണ്ടിയർമാരുടെ ഭൗതീകശരീരം ചൈനയിലേക്ക് എത്തിക്കാൻ ഒരുക്കം

0
യുഎസ് ആക്രമണത്തെയും സഹായ കൊറിയയെയും ചെറുക്കാനുള്ള യുദ്ധത്തിൽ ജീവൻ നഷ്‌ടപ്പെട്ട 43 ചൈനീസ് പീപ്പിൾസ് വോളണ്ടിയർമാരുടെ (സിപിവി) രക്തസാക്ഷികളുടെ ഭൗതീകശരീരങ്ങൾ നവംബർ അവസാനത്തോടെ ദക്ഷിണ കൊറിയയിൽ നിന്ന് ചൈനയിലേക്ക് എത്തിക്കും. ചൈനയുടെ വെറ്ററൻസ്...

Featured

More News