4 May 2025

രണ്ടാമത് ലെസ്റ്റർ റീജിയണൽ ബൈബിൾ കലോത്സവം; കെറ്ററിംഗ് വിശ്വാസ സമൂഹത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി

കെറ്ററിംഗ് യുണൈറ്റഡ് റിഫോമ്ഡ് ചർച്ചിൽ രാവിലെ 9മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും.

കാത്തലിക് സിറോമലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ ലെസ്റ്റർ റീജിയണിന്റെ രണ്ടാമത് ബൈബിൾ കലോത്സവത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി. കെറ്ററിംഗ് യുണൈറ്റഡ് റിഫോമ്ഡ് ചർച്ചിൽ രാവിലെ 9മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും. തുടർന്ന് രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാബിക്കലിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ആരംഭിക്കുന്ന ദിവ്യബലിയിൽ റിജിയണിലെ മുഴുവൻ വൈദികരും സഹകാർമ്മികത്വം വഹിക്കും.

പ്രശസ്ത ദൈവശാസ്ത്ര പണ്ഡിതനും ധ്യാന ഗുരുവുമായ ഫാ. ടോം ഒലിക്കാരോട്ട് ആണ് കൺവെൻഷൻ നയിക്കുന്നത്. കുർബാനയെ കൂടാതെ,ജപമാല,കുരിശിൻറെ വഴി,കുമ്പസാരം എന്നിവ കൺവെൻഷൻറെ ഭാഗമായി നടക്കും.കെറ്ററിംഗ് ബോറോ കൗൺസിലിൻ്റെ പാർക്കിംഗിൽ സൈറ്റിൽ റജിസ്റ്റർചെയ്യുകയോ,കോയിൻ മുഖേന സ്പോട്ട് പേയ്‌മെന്റ് നടത്തിയോ (ലണ്ടൻ റോഡ് കാർ പാർക്കിംഗ് കെറ്ററിംഗ്)പാർക്കിംഗിനുള്ള സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്.

ലെസ്റ്റർ ,നോട്ടി ഹാം,കവന്റെറി,ഡെർബി,കെറ്ററിംഗ് എന്നിവിsങ്ങളിൽ നിന്നുള്ള മുഴുവൻ വിശ്വാസികളെയും പ്രതീക്ഷിക്കുന്ന ഈ കൺവെൻഷൻറെ ഇടവേളകളിൽ കോഫിയും ഉച്ചഭക്ഷണവും ഒരുക്കിയിട്ടുണ്ടെന്ന് ആതിഥേയരായ കെറ്ററിംഗ് സെന്റ് ഫോസ്റ്റിന പാരിഷ് വികാരി ഫാ. എൽവിഷ് കൊച്ചേരിയും കോഡിനേറ്റർ ഷിബു തോമസും അറിയിച്ചു.

Share

More Stories

പഹൽഗാമിൽ കൊല്ലപ്പെട്ട നാവികസേനാ ഉദ്യോഗസ്ഥന്‍റെ ഭാര്യക്ക് സംഘപരിവാർ സൈബർ ആക്രമണം

0
കാശ്‌മീരിലെ പഹൽഗാം ഭീകര ആക്രമണത്തിൽ കൊല്ലപ്പെട്ട നാവികസേനാ ഉദ്യോഗസ്ഥൻ വിനയ്‌ നർവാളിന്‍റെ ഭാര്യ ഹിമാൻഷി നർവാളിനെതിരെ സൈബർ ആക്രമണം അഴിച്ചുവിട്ട് സംഘപരിവാർ സോഷ്യൽ മീഡിയ ഹാൻഡിലുകൾ. സാധാരണക്കാരുടെ ജീവനെടുത്ത ഭീകര ആക്രമണത്തിന്‍റ പേരിൽ...

എൻ‌ഐ‌എ ‘തഹാവൂർ റാണയുടെ ശബ്‌ദ, കൈയക്ഷര സാമ്പിളുകൾ’ കോടതിക്കുള്ളിൽ എടുത്തു

0
മുംബൈ ഭീകര ആക്രമണത്തിൻ്റെ കുപ്രസിദ്ധ സൂത്രധാരൻ തഹാവൂർ ഹുസൈൻ റാണയിൽ നിന്നുള്ള അന്വേഷണം ശക്തമാക്കി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ശനിയാഴ്‌ച ഡൽഹി കോടതിയിൽ അദ്ദേഹത്തിൻ്റെ ശബ്‌ദ, കൈയക്ഷര സാമ്പിളുകൾ ശേഖരിച്ചു. ജുഡീഷ്യൽ...

‘ശ്രീരാമൻ പുരാണ കഥാപാത്രമെന്ന് രാഹുൽ ഗാന്ധി’; ഹിന്ദുവിരുദ്ധത കോൺഗ്രസിൻ്റെ മുഖമുദ്ര ആയെന്ന് ബിജെപി

0
ശ്രീരാമൻ ഉൾപ്പെടെയുള്ള ഭാരതീയ ദേവതകൾ പുരാണ കഥാപാത്രങ്ങളാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യുഎസിലെ ബ്രൗൺ യൂണിവേഴ്‌സിറ്റിയിൽ നടന്ന ഒരു പരിപാടിക്കിടെ ആണ് രാഹുൽ ഗാന്ധിയുടെ പരാമർശം. "എല്ലാവരും പുരാണ കഥാപാത്രങ്ങളാണ്. ശ്രീരാമനും അത്തരത്തിലൊരു...

ഭക്ഷണ സാമഗ്രികള്‍ തടഞ്ഞുവെച്ചു; ഗാസയില്‍ 50-ലേറെ പേരെ ഇസ്രയേല്‍ പട്ടിണിയിലാക്കി കൊന്നു

0
ഇസ്രായേല്‍ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ഉപരോധത്തെ തുടർന്ന് 57 പാലസ്‌തീനികള്‍ പട്ടിണി കിടന്ന് മരിച്ചതായി ഗാസ മുനമ്പിലെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് അറിയിച്ചു. ഭക്ഷണവും വെള്ളവും മരുന്നും വഹിച്ചു കൊണ്ടുള്ള ട്രക്കുകള്‍ ഗാസയുടെ അതിര്‍ത്തികളില്‍...

ജമ്മു കാശ്‌മീരിൽ വാഹന അപകടത്തിൽ മൂന്ന് സൈനികർ മരിച്ചു

0
വാഹന അപകടത്തിൽ ജമ്മു കാശ്‌മീരിൽ മൂന്ന് സൈനികർ മരിച്ചു. റംബാനിൽ ആണ് അപകടം. വാഹനം തെന്നിമാറി കൊക്കയിലേക്ക് മറിഞ്ഞാണ് സൈനികർ മരിച്ചത്. വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്‌തത് പ്രകാരം, അമിത് കുമാർ,...

വൈദികരും കന്യാസ്ത്രീകളും ആദായ നികുതി നൽകണം ; ഹർജികൾ തള്ളി സുപ്രീം കോടതി

0
രാജ്യത്ത് സ്‌കൂള്‍ അധ്യാപകരായ കന്യാസ്ത്രീകളുടെയും വൈദികരുടെയും ശമ്പളത്തില്‍ നിന്ന് ആദായനികുതി ഈടാക്കണമെന്ന് സുപ്രീം കോടതി. 2024 ലെ വിധിയിൽ പുനപരിശോധന ആവശ്യപ്പെട്ട ഹർജി കോടതി തള്ളുകയായിരുന്നു . കഴിഞ്ഞ വര്‍ഷം നവംബറിലാണ് ചീഫ്...

Featured

More News