4 May 2025

തോമസ് ഐസക്കിന്റെ ഇന്റർവ്യൂ കാണേണ്ടത് സിപിഐഎം നേതാക്കളാണ്

ഇടത്പക്ഷം പരാജയപ്പെട്ടിട്ട് ഒരു മാസം കഴിഞ്ഞു.ദീർഘമായി പ്രതികരിച്ച സിപിഐഎം നേതാക്കളിൽ ഏറ്റവും ഗൗരവപൂർണമായ-അടിത്തട്ടുകളോടും പാർട്ടിക്കാരോടും ചേർന്ന് നിൽക്കുന്ന പരാജയകാരണങ്ങൾ വിശദീകരിച്ച നേതാവ് തോമസ് ഐസക്കാണ്.

| സയിദ് അബി

‘സിപിഐഎം എന്ന് പറയ്യുന്നത് എന്നും പ്രിന്റ് മീഡിയയുടെ കാഴ്ചപ്പാടിലാണ് പ്രവർത്തിക്കുന്നത്. പാർട്ടിക്ക് കാലത്ത് തന്നെ പത്രം വായിച്ചില്ലെങ്കിൽ ശരിയാവില്ല. അത് കൊണ്ട് സോഷ്യൽ മീഡിയയുടെ പ്രാധാന്യമൊന്നും സിപിഐഎമ്മിന്റെ ഉള്ളിൽ കയറുന്നില്ല. ദേശാഭിമാനിയുടെ പ്രചാരണത്തിന് നല്ല പ്രചാരം പാർട്ടി കൊടുക്കും.അത്കൊണ്ട് എന്ത്? ആ മേഖല പുതിയ കാലത്തിന്റെയോ മറ്റ്‌ പാർട്ടിയുടെയോ ലോകമേയല്ല.

ദേശാഭിമാനി വരുത്തുന്ന വീട്ടിലെ പിള്ളേര് അത് തുറന്ന് നോക്കില്ല.അവര് സോഷ്യൽ മീഡിയയിലാണ്.ഇത് പലതവണ പാർട്ടിയിൽ വന്നിട്ടും അത് ഇതുവരെ മനസിലായിട്ടില്ല, കേറീട്ടില്ല!! ഞാൻ തന്നെ മത്സരിച്ചപ്പോൾ പത്ത് പൈസ ഫേസ്ബുക്കിന് ചിലവാക്കീല! എന്തൊരു മണ്ടത്തരമാണ്, നല്ല ടീമിനെ ഏൽപ്പിച്ചാൽ അവര് ടാർഗറ്റ് ഓടിയൻസിന് എത്തിച്ചേനെ! സത്യം ഇതൊന്നും മനസിലാക്കിയില്ല!

ബിജെപിയുടെ ഏറ്റവും വലിയ അസറ്റ് സോഷ്യൽ മീഡിയയാണ്.അവർ നിയന്ത്രിക്കുന്ന ഒരുപാട് ഭക്തി ചാനലുകളുണ്ട്.അതിലൂടെ നിരന്തരം മുസ്ലിം വിരോധം കടത്തുന്നുണ്ട്. ബിജെപിക്കും കോൺഗ്രസിനും എത്രയോ പിന്നിലായിരുന്നു സിപിഐഎം സോഷ്യൽ മീഡിയയിൽ! ”- ഡോ; തോമസ് ഐസക്.

ഇടത്പക്ഷം പരാജയപ്പെട്ടിട്ട് ഒരു മാസം കഴിഞ്ഞു.ദീർഘമായി പ്രതികരിച്ച സിപിഐഎം നേതാക്കളിൽ ഏറ്റവും ഗൗരവപൂർണമായ-അടിത്തട്ടുകളോടും പാർട്ടിക്കാരോടും ചേർന്ന് നിൽക്കുന്ന പരാജയകാരണങ്ങൾ വിശദീകരിച്ച നേതാവ് തോമസ് ഐസക്കാണ്. ഐസക് പറയുന്നതൊക്കെ ഒരു വലിയ വിഭാഗം പാർട്ടിസ്നേഹികൾക്ക് പണ്ടേ ബോധ്യമുള്ളതാണ്. അദ്ദേഹത്തിന്റെ ഇന്റർവ്യൂ കാണേണ്ടത് സിപിഐഎം നേതാക്കളാണ്.

പ്രശ്നങ്ങളെ കാര്യമായി മനസ്സിലാക്കുന്നതിൽ ഐസക് വിജയിച്ചിട്ടുണ്ട്.എന്നാൽ എന്താണ് പ്രതിവിധി എന്ന കാര്യത്തിൽ- എങ്ങനെ പ്രതിരോധിക്കണം- പ്രതിരോധിക്കും എന്ന കാര്യത്തിൽ അത്ര ശുഭമല്ല പ്രതികരണങ്ങൾ. സോഷ്യൽ മീഡിയയിലെ വെറുപ്പും വലത് പ്രചാരണങ്ങളും പറയുമ്പോൾ ആഭ്യന്തരവകുപ്പിന്റെ റോളിനെ കുറിച്ച് വിമർശനങ്ങളിൽ വരാത്തത് എന്ത്‌കൊണ്ടാണ് എന്നത് അത്ഭുതകരമാണ്. ബിജെപിയുടെ-SNDP കടന്ന് കയറ്റങ്ങളെ പ്രതിരോധിക്കുന്നതിൽ സിപിഐഎം ഒറ്റക്ക് നവോദ്ധാനകൂട്ടായ്മകൾ സംഘടിപ്പിക്കുമെന്നാണ് ഐസക് പറയുന്നത്.

അത്കൊണ്ട് ആശിക്കുന്ന റിസൾട്ട് ഉണ്ടാകുമോ എന്ന് ഉറപ്പ് പറയാനാവില്ല. വർഗീയതക്കെതിരെ സമാധാനപ്രസംഗങ്ങൾ കാര്യമായ മാറ്റം കൊണ്ട് വരില്ല.സിപിഐഎം എല്ലാ കാലത്തും വർഗീയതകളോട് നേരിട്ട് ഏറ്റുമുട്ടിയാണ് നിന്നത്.

ജമാഅത്തെ ഇസ്ലാമിയെ കുറിച്ചുള്ള ഐസക്കിന്റെ വീക്ഷണം കൃത്യമാണ്. സമുദായത്തെ സ്വാധീനിക്കുന്ന തരത്തിൽ രാഷ്ട്രീയ അഭിപ്രായം പറയാനുള്ള ആത്മവിശ്വാസം അവർക്കുള്ളത് ഗൗരവത്തോടെ പാർട്ടി കാണുന്നുണ്ട്.എന്നാൽ അത് ലീഗിനെ കൂടി പ്രശ്നവത്കരിച്ച് പൂർത്തിയാകേണ്ടതുണ്ട്. എന്ത് കൊണ്ട് മുസ്ലിം ലീഗിന്റെ പ്രാദേശിക- സംസ്ഥാന നേതാക്കൾ മതനേതാക്കളുടെ പട്ടികയിൽ കൂടെ ഉൾപ്പെടുന്നു എന്നത് വിമർശനപരമായി നേരിടണം.മുസ്ലിം സാമുദായിക നേതാക്കളോട് ഈ വൈരൂദ്ധ്യത്തെ കുറിച്ചും- ജമാഅത്ത് സ്വാധീനങ്ങളെ കുറിച്ചും സംസാരിക്കേണ്ടതുണ്ട്.

ശത്രുക്കളുടെ ബലത്തെയും ആഴത്തെയും പ്രവർത്തനത്തെയും ഐസക് സത്യസന്ധമായി സമീപിച്ചിട്ടുണ്ട്. എന്നാൽ സോഷ്യൽ മീഡിയയൊക്കെ ഒന്നുമല്ല എന്ന് 2024 ജൂൺ നാല് വരെ ഐസക്കിനെ പോലെയുള്ള നേതാക്കൾ കരുതിയിരുന്നു എന്നത് പാർട്ടി നേതൃത്വം എത്തിപ്പെട്ട അവസ്ഥയെ ചൂണ്ടി കാണിക്കുന്നുണ്ട്. ബിജെപി 2009 ൽ അമിത് മാളവ്യയെ സോഷ്യൽ മീഡിയ ഹെഡ് ആക്കി പ്രവർത്തനം തുടങ്ങിയ രാജ്യത്ത് ഇരുന്നാണ് 2024-ൽ സിപിഐഎം കേന്ദ്രകമ്മിറ്റി മെമ്പർ ഇങ്ങനെ പറയ്യുന്നത്. ഐസക്കിന്റെ ഇന്റർവ്യൂ കാണേണ്ടതാണ്‌.

Share

More Stories

വൈദികരും കന്യാസ്ത്രീകളും ആദായ നികുതി നൽകണം ; ഹർജികൾ തള്ളി സുപ്രീം കോടതി

0
രാജ്യത്ത് സ്‌കൂള്‍ അധ്യാപകരായ കന്യാസ്ത്രീകളുടെയും വൈദികരുടെയും ശമ്പളത്തില്‍ നിന്ന് ആദായനികുതി ഈടാക്കണമെന്ന് സുപ്രീം കോടതി. 2024 ലെ വിധിയിൽ പുനപരിശോധന ആവശ്യപ്പെട്ട ഹർജി കോടതി തള്ളുകയായിരുന്നു . കഴിഞ്ഞ വര്‍ഷം നവംബറിലാണ് ചീഫ്...

രാഷ്ട്രീയ പ്രവേശനം ഉണ്ടാകുമോ; നടൻ അജിത് കുമാറിന്റെ അഭിപ്രായങ്ങൾ

0
രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് കോളിവുഡ് നടൻ അജിത് കുമാർ അടുത്തിടെ രസകരമായ പരാമർശങ്ങൾ നടത്തി. സിനിമാ മേഖലയിൽ 33 വർഷം പൂർത്തിയാക്കുന്ന വേളയിൽ അദ്ദേഹം അടുത്തിടെ മാധ്യമങ്ങളോട് സംസാരിച്ചു. ഈ അവസരത്തിൽ, രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്ന...

ഓസ്‌ട്രേലിയൻ തെരഞ്ഞെടുപ്പ്; പ്രധാനമന്ത്രി ആന്റണി അൽബനീസിന്റെ ലേബർ പാർട്ടിക്ക് വൻ വിജയം

0
ഓസ്‌ട്രേലിയയിലെ ഫെഡറൽ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ആന്റണി അൽബനീസിന്റെ മധ്യ-ഇടതുപക്ഷ ലേബർ പാർട്ടി രണ്ടാം തവണയും അധികാരത്തിൽ എത്തി. ശനിയാഴ്ച രാത്രി നടന്ന വൻ വിജയത്തിൽ ലേബർ പാർട്ടി അധികാരം നിലനിർത്തി. സർക്കാർ രൂപീകരിക്കപ്പെട്ട...

തൃശൂർ പൂരം; ജാതി- മത- രാഷ്ട്രീയ സംഘടനകളുടെ ചിഹ്‌നങ്ങൾ അനുവദിക്കില്ല; ആംബുലൻസുകൾക്ക് നിയന്ത്രണം

0
തൃശൂർ പൂരത്തിന് ജാതി- മത- രാഷ്ട്രീയ സംഘടനകളുടെ ചിഹ്നങ്ങൾ അനുവദിക്കില്ലെന്നും ഡിഎംഒയുടെ സർട്ടിഫിക്കറ്റില്ലാത്ത ആംബുലൻസുകളെ സ്വരാജ് റൗണ്ടിലേക്ക് പ്രവേശിപ്പിക്കേണ്ടത് ഇല്ലെന്നും തീരുമാനിച്ചു. പൂരം ഒരുക്കങ്ങൾ വിലയിരുത്താൻ മന്ത്രിമാരായ കെ രാജൻ, ആർ ബിന്ദു...

‘സിന്ധു നദീജലം തടയാൻ ഡാം നിര്‍മിച്ചാല്‍ തകര്‍ക്കും’; സൈനിക ആക്രമണം നടത്തുമെന്ന് പാകിസ്ഥാൻ

0
സിന്ധു നദീജലം തടഞ്ഞു വെച്ചാല്‍ ഇന്ത്യക്കെതിരെ സൈനിക ആക്രമണം നടത്തുമെന്ന് പാകിസ്ഥാൻ്റെ ഭീഷണി. പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫാണ് ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. ഇന്ത്യ ഡാമോ, തടയണയോ നിര്‍മിച്ചാല്‍ തകര്‍ക്കും എന്നാണ് ഭീഷണി. ഇന്ത്യയുടെ...

‘ഏറ്റവും കുറവ് കൈക്കൂലി വാങ്ങുന്നത് ഞാനാണ്’; അറസ്റ്റിലായ ബിൽഡിങ് ഇൻസ്പെക്ടർ

0
കൊച്ചി കോർപ്പറേഷനിൽ ഏറ്റവും കുറവ് കൈക്കൂലി വാങ്ങുന്നത് താനാണെന്ന് അറസ്റ്റിലായ ബിൽഡിങ് ഇൻസ്പെക്ടർ. കോർപ്പറേഷനിലെ ഉദ്യോഗസ്ഥർക്ക് കൈക്കൂലിക്ക് പ്രത്യേക ചാർട്ട് ഉണ്ടെന്നും കൂട്ടമായി കൈക്കൂലി വാങ്ങി ഇവർ വീതം വെക്കാറുണ്ടെന്നും മൊഴി. കൂടുതൽ...

Featured

More News