9 May 2025

പി. ആർ. ഡി പ്രിസം പാനൽ: അപേക്ഷ ക്ഷണിച്ചു

സബ് എഡിറ്റർ പാനലിൽ അപേക്ഷിക്കുന്നവർക്ക് ഏതെങ്കിലും മാധ്യമങ്ങളിലോ വാർത്താ ഏജൻസികളിലോ സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെ പി. ആർ, വാർത്താ വിഭാഗങ്ങളിലോ ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം.

ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിന്റെ പ്രിസം പദ്ധതിയിൽ സബ് എഡിറ്റർ, കണ്ടന്റ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ് പാനലുകളിൽ അപേക്ഷ ക്ഷണിച്ചു. careers.cdit.org പോർട്ടൽ മുഖേന ജൂലൈ 20നകം അപേക്ഷ നൽകണം. പോർട്ടലിൽ കയറി രജിസ്റ്റർ ചെയ്ത് സൈൻ ഇൻ ചെയ്തു വേണം അപേക്ഷ സമർപ്പിക്കാൻ.

വിവരങ്ങളെല്ലാം നൽകിയ ശേഷം നോട്ടിഫിക്കേഷനിലെ ചെക്ക് എലിജിബിലിറ്റി ക്‌ളിക് ചെയ്ത് അപ്ലൈ ചെയ്യുമ്പോൾ മാത്രമേ അപേക്ഷാ സമർപ്പണം പൂർത്തിയാകൂ. ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാല ബിരുദവും ജേണലിസം/ മാസ് കമ്മ്യൂണിക്കേഷൻ/ പബ്‌ളിക് റിലേഷൻസ് ഡിപ്‌ളോമയും അല്ലെങ്കിൽ ജേണലിസം/ മാസ് കമ്മ്യൂണിക്കേഷൻ/ പബ്‌ളിക് റിലേഷൻസ് ബിരുദവുമാണ് സബ് എഡിറ്ററുടെയും ഇൻഫർമേഷൻ അസിസ്റ്റന്റിന്റേയും യോഗ്യത. ജേണലിസം ബിരുദാനന്തര ബിരുദമുള്ളവർക്കും അപേക്ഷിക്കാം.

സബ് എഡിറ്റർ പാനലിൽ അപേക്ഷിക്കുന്നവർക്ക് ഏതെങ്കിലും മാധ്യമങ്ങളിലോ വാർത്താ ഏജൻസികളിലോ സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെ പി. ആർ, വാർത്താ വിഭാഗങ്ങളിലോ ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം. ഇൻഫർമേഷൻ അസിസ്റ്റന്റിന് പ്രവൃത്തി പരിചയം നിർബന്ധമല്ല.

പ്‌ളസ് ടുവും വീഡിയോ എഡിറ്റിങ്ങിൽ ഡിഗ്രി, ഡിപ്‌ളോമ, സർട്ടിഫിക്കറ്റ് കോഴ്‌സും പാസായവർക്ക് കണ്ടന്റ് എഡിറ്റർ പാനലിൽ അപക്ഷിക്കാം. പ്രായപരിധി 35 വയസ് (2024 ജനുവരി 1ന്). ഒരാൾക്ക് ഒരു പാനലിലേക്ക് മാത്രമാണ് അപേക്ഷിക്കാൻ കഴിയുക. വിശദവിവരങ്ങൾക്ക്: 0471- 2518637. വിശദമായ നോട്ടിഫിക്കേഷൻ www.prd.kerala.gov.inൽ ലഭ്യമാണ്.

Share

More Stories

ഭീകര പരിശീലന കേന്ദ്രമായ ‘സർജൽ/ തെഹ്‌റ’; വിശദാംശങ്ങൾ

0
വിനോദ സഞ്ചാരികൾ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാകിസ്ഥാൻ, പാക് അധീന കാശ്‌മീരിലെ (പി‌ഒ‌കെ) ഒമ്പത് സ്ഥലങ്ങളിൽ 24 പ്രിസിഷൻ ക്രൂയിസ് മിസൈൽ ആക്രമണങ്ങൾ നടത്തി തകർത്തു. ഇവിടുത്തെ തീവ്രവാദികൾക്ക് അതിർത്തി കടന്നുള്ള...

‘മോദിയുടെ പേര് ഉച്ചരിക്കാൻ പോലും കഴിയില്ല’; പാകിസ്ഥാൻ പ്രധാനമന്ത്രിയെ ‘ഭീരു’ എന്ന് വിളിച്ച് പാക് പാർലമെന്റ് അംഗം

0
ഇന്ത്യയുമായുള്ള അതിർത്തി സംഘർഷങ്ങൾക്ക് ഇടയിൽ ഷെഹ്ബാസ് ഷെരീഫിനെ ഭീരു എന്ന് വിളിച്ച് പാകിസ്ഥാനി എംപി. നരേന്ദ്ര മോദിയുടെ പേര് 'ഉച്ചരിക്കാൻ' ഭയപ്പെടുന്ന 'ഭീരു' എന്നാണ് പാകിസ്ഥാനി എംപി പാർലമെന്റിൽ പറഞ്ഞത്. പാകിസ്ഥാൻ തെഹ്രീക്-...

നാരദ ന്യൂസ് മുൻ എഡിറ്റർ മാത്യു സാമുവലിന്റെ യൂട്യൂബ് ചാനലിന് കേന്ദ്ര സർക്കാർ വിലക്ക്

0
നാരദ ന്യൂസിന്റെ മുൻ എഡിറ്റർ മാത്യു സാമുവലിന്റെ യൂട്യൂബ് ചാനലിന് കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തി. രാജ്യ സുരക്ഷക്ക് ഭീഷണിയായ വീഡിയോ ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അഡ്വ. മുഹമ്മദ് ഷബീർ എന്ന വ്യക്തിയാണ് വീഡിയോയുടെ...

കാശ്മീരിലെ മുൻ തീവ്രവാദ ആക്രമണങ്ങൾക്ക് ശേഷം എന്താണ് സംഭവിച്ചത്?

0
കേന്ദ്രത്തിൽ എൻ ഡി എ സർക്കാർ അധികാരത്തിൽ വന ശേഷം 2016-ൽ ഉറിയിൽ 19 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിനുശേഷം, ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള യഥാർത്ഥ അതിർത്തിയായ നിയന്ത്രണ രേഖയ്ക്ക് കുറുകെ ഇന്ത്യ "സർജിക്കൽ...

സ്വർണ്ണത്തേക്കാൾ വിലയേറിയത്; ചന്ദ്രശിലയുടെ ആദ്യ സാമ്പിളുകൾ ചൈനയിൽ നിന്ന് യുകെയിൽ എത്തി

0
ഏകദേശം 50 വർഷത്തിനിടെ ഭൂമിയിലേക്ക് കൊണ്ടുവന്ന ചന്ദ്രശിലയുടെ ആദ്യ സാമ്പിളുകൾ ചൈനയിൽ നിന്ന് വായ്പയെടുത്ത് യുകെയിൽ എത്തി. മിൽട്ടൺ കീൻസിലെ ഒരു ഉയർന്ന സുരക്ഷാ സൗകര്യത്തിലെ ഒരു സേഫിനുള്ളിൽ ഇപ്പോൾ ചെറിയ പൊടിപടലങ്ങൾ...

രാജ്യത്തിന് ആവശ്യമായതെല്ലാം സംഭാവന ചെയ്യാൻ തയ്യാർ; അംബാനിയും അദാനിയും പറയുന്നു

0
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, പ്രമുഖ വ്യവസായികളായ മുകേഷ് അംബാനിയും ഗൗതം അദാനിയും രാജ്യത്തിനും അതിന്റെ സായുധ സേനയ്ക്കും ശക്തമായ പിന്തുണ അറിയിച്ചു. ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ രാജ്യത്തിനൊപ്പം...

Featured

More News