24 November 2024

കമ്പവലിക്കൊരു ലോകവേദിയുമായി സമീക്ഷ; യുകെ ദേശീയ വടംവലി ടൂർണമെന്‍റ് മാഞ്ചസ്റ്ററില്‍

കോമൺവെൽത്ത് ഗെയിംസ് ഉൾപ്പടെ നിരവധി അന്താരാഷ്ട്ര മത്സരങ്ങൾക്ക് വേദി ആയ മാഞ്ചസ്റ്ററിലെ സ്പോർട്സ് സിറ്റി നാഷണല്‍ അത്‌ലറ്റിക് സെന്‍ററാണ് മത്സരവേദി.

കാല്‍പ്പന്തുകളിയുടെ ഈറ്റില്ലമായ മാഞ്ചസ്റ്ററില്‍ കമ്പക്കയറുമായി മല്ലൻമാർ ഇറങ്ങുന്നു. സമീക്ഷ യുകെ സംഘടിപ്പിക്കുന്ന രണ്ടാമത് വടംവലി ടൂർണമെന്‍റ് സെപ്റ്റംബർ ഏഴിന് മാഞ്ചസ്റ്ററില്‍ നടക്കും. നാഷണല്‍ അത്‌ലറ്റിക് സെന്‍ററാണ് മത്സരവേദി. വടംവലിക്കൊരു ലോകവേദി എന്ന ലക്ഷ്യത്തോടെ ആണ് സമീക്ഷ ടൂർണമെന്‍റ് സംഘടിപ്പിച്ചിരിക്കുന്നത്. കോമൺവെൽത്ത് ഗെയിംസ് ഉൾപ്പടെ നിരവധി അന്താരാഷ്ട്ര മത്സരങ്ങൾക്ക് വേദി ആയ മാഞ്ചസ്റ്ററിലെ സ്പോർട്സ് സിറ്റി നാഷണല്‍ അത്‌ലറ്റിക് സെന്‍ററാണ് മത്സരവേദി. അഞ്ഞൂറ് പേർക്ക് ഇരുന്ന് കളി കാണാൻ പറ്റുന്ന ഇൻഡോർ ഗ്യാലറി, ആയിരം പാർക്കിംഗ് സ്ലോട്ട്സ്, സെക്യൂരിറ്റി സർവീസ്, വാച്ച് ആൻഡ് വാർഡ് സർവീസ് എന്നിവയോട്കൂടിയുള്ള യുകെയിലെ ആദ്യ വടംവലി മത്സരമായിരിക്കും ഇത്.

യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇരുപതോളം ടീമുകള്‍ ടൂർണമെന്‍റില്‍ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. വിജയികള്‍ക്ക് 1,501 പൗണ്ടാണ് സമ്മാനത്തുക. 701 പൗണ്ടാണ് രണ്ടാം സ്ഥാനക്കാരെ കാത്തിരിക്കുന്നത്. സെമിയിലെത്തുന്ന രണ്ട് ടീമുകള്‍ക്ക് 251 പൗണ്ട് വീതവും ക്വാർട്ടറില്‍ മാറ്റുരച്ച നാല് ടീമുകള്‍ക്ക് 101 പൗണ്ട് വീതവും സമ്മാനമായി നല്‍കും. ഫെയർ പ്ലേ അവാർഡ് 101 പൗണ്ടാണ്. കേരളത്തിലെ പ്രശസ്തമായ നിരവധി ടൂർണമെന്‍റുകള്‍ നിയന്ത്രിച്ച അംപയർമാർ മത്സരങ്ങൾ നിയന്ത്രിക്കും. ലോകനിലവരത്തിലുള്ള കോർട്ടാണ് ടൂർണമെന്‍റിനായി ഒരുക്കിയിട്ടുള്ളത്. രാഷ്ട്രീയ പ്രതിനിധികളുടെയും കലാ-സാസ്കാരിക രംഗത്തെ പ്രമുഖരുടെയും സാന്നിധ്യമുണ്ടാകും. ടൂർണമെന്‍റ് കാണാനെത്തുന്നവർക്ക് വിവിധ സ്റ്റാളുകളില്‍ നിന്നും കേരളീയ ഭക്ഷണം ലഭ്യമാക്കും.

കഴിഞ്ഞ വർഷം പരീക്ഷണാടിസ്ഥാനത്തിലാണ് സമീക്ഷ വടംവലി മത്സരം സംഘടിപ്പിത്. എന്നാല്‍ ആശങ്കകളെ അസ്ഥാനത്താക്കി മികച്ച പങ്കാളിത്തം ഉറപ്പാക്കാൻ സംഘാടകർക്ക് സാധിച്ചു. ആദ്യ സീസണില്‍ പതിനാറ് ടീമുകളാണ് പങ്കെടുത്തത്. രണ്ടാം സീസൺ ഗംഭീരമാക്കാൻ സമീക്ഷ നേതൃത്വം മാസങ്ങള്‍ക്ക് മുൻപ് തന്നെ തയ്യാറെടുപ്പ് ആരംഭിച്ചിട്ടുണ്ട്. ടൂർണമെന്‍റിന്‍റെ സുഖമമായ നടത്തിപ്പിന് പത്തോളം സബ്കമ്മിറ്റികള്‍ രൂപീകരിച്ചു. യുകെ മലയാളികളുടെ ഓണാഘോഷ പരിപാടികള്‍ക്ക് വടംവലി ടൂർണമെന്‍റോടെ ആവേശകരമായ തുടക്കം കുറിക്കാനാണ് സമീക്ഷ ലക്ഷ്യമിടുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് സമീക്ഷ യുകെ നാഷണല്‍ സ്പോർട്സ് കോർഡിനേറ്റർമാരായ ജിജു സൈമൺ (+44 7886410604), അരവിന്ദ് സതീഷ് (+44 7442 665240) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

Share

More Stories

2000 വര്‍ഷം മുൻപ് മതപരമായ ആചാരങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന മഗ്ഗ്; ഉള്ളിൽ മനുഷ്യരക്തവും മുലപ്പാലും കഫവും അടങ്ങിയ രഹസ്യദ്രാവകം

0
2000വര്‍ഷം മുമ്പ് മതപരമായ ആചാരങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന മഗ്ഗില്‍ മതിഭ്രമം ഉണ്ടാക്കുന്ന പല വസ്തുക്കളും ഉപയോഗിച്ച് നിര്‍മ്മിച്ച ദ്രാവകമായിരുന്നു ഉപയോഗിച്ചിരുന്നത്. ഇത് മനുഷ്യരക്തവും മുലപ്പാലും കഫവും അടക്കം ഉപയോഗിച്ചാണ് നിര്‍മ്മിക്കപ്പെട്ടിരുന്നത്. പൗരാണിക ചൈനീസ്, ഈജിപ്ഷ്യന്‍...

മഞ്ഞുകാലം വരവായി ഒപ്പം ചര്‍മ്മ രോഗങ്ങളും

0
നവംബര്‍ അവസാനമായതോടെ മഞ്ഞുകാലം എത്തിയിരിക്കുന്നു. അതോടെ ചര്‍മ്മരോഗങ്ങളും പെട്ടന്നുതന്നെ ഉടലെടുക്കും. ചര്‍മ്മ രോഗങ്ങളെ അകറ്റി നിര്‍ത്താനും സൗന്ദര്യം കാത്തു സൂക്ഷിക്കുവാനും ഈ കാലാവസ്ഥയില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. തണുപ്പ് കാലത്ത് ചര്‍മ്മരോഗങ്ങള്‍ കൂടാന്‍...

പശ്ചിമേഷ്യയ്ക്ക് പിന്നാലെ യൂറോപ്പിലും യുദ്ധഭീതി; റഷ്യയ്ക്ക് മുന്നറിയിപ്പുമായി ബ്രിട്ടന്‍

0
പശ്ചിമേഷ്യയ്ക്ക് പിന്നാലെ യൂറോപ്പിലും യുദ്ധഭീതി. റഷ്യ-യുക്രൈന്‍ യുദ്ധം തുടരുന്നതിനിടെ റഷ്യയ്ക്ക് മുന്നറിയിപ്പുമായി ബ്രിട്ടന്‍ രം?ഗത്തെത്തിയിരിക്കുകയാണ്. കിഴക്കന്‍ യൂറോപ്പിലെ ഏതെങ്കിലും നാറ്റോ രാജ്യങ്ങളെ റഷ്യ ആക്രമിച്ചാല്‍ ഇടപെടുമെന്നാണ് ബ്രിട്ടന്റെ മുന്നറിയിപ്പ്. ബ്രിട്ടീഷ് ഡിഫന്‍സ് സ്റ്റാഫ്...

ബിഹാറിൽ അക്കൗണ്ട് തുറക്കാനാവാതെ പ്രശാന്ത് കിഷോറിൻ്റെ ജൻ സൂരജ് പാർട്ടി

0
ഉപതെരഞ്ഞെടുപ്പിൽ എല്ലാ സ്ഥാനാർത്ഥികളും വൻ ഭൂരിപക്ഷത്തിൽ പരാജയപ്പെട്ടതിനാൽ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിൻ്റെ ജൻ സൂരജ് പാർട്ടിക്ക് ബിഹാറിൽ അക്കൗണ്ട് തുറക്കാനായില്ല. സംസ്ഥാനത്തെ ഭരണകക്ഷിയായ എൻഡിഎ നാല് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് തൂത്തുവാരി,...

സന്ദീപ് വാര്യരുമായി ചർച്ച നടത്തിയെന്ന് സിപിഐ വെളിപ്പെടുത്തൽ

0
ബിജെപി വിട്ട ഉടനെ സന്ദീപ് വാര്യരുമായി ചർച്ച നടത്തിയെന്ന് വെളിപ്പെടുത്തി സിപിഐയുടെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അതേസമയം, സിപിഐയുമായി ചര്‍ച്ചകള്‍ നടന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ സന്ദീപ് വാര്യര്‍ അതിനെ തള്ളി രംഗത്തെത്തിയിരുന്നു. ഇടതുപക്ഷത്തേക്ക്...

രാജ്യത്തെ ഏറ്റവും മികച്ച ശുദ്ധവായു; പത്ത് നഗരങ്ങളില്‍ നാലാം സ്ഥാനം കണ്ണൂരിന്

0
ഇന്ത്യയിലെ ഏറ്റവും മികച്ച ശുദ്ധവായു ലഭിക്കുന്ന നഗരങ്ങളില്‍ കേരളത്തില്‍ നിന്നും കണ്ണൂര്‍ നഗരം ഇടംപിടിച്ചു. അതേസമയം നേരത്തെ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന തൃശൂര്‍ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലോക കാലാവസ്ഥ ഉച്ചകോടി (COP 29) അസര്‍ബൈജിസ്ഥാനിലെ...

Featured

More News