24 November 2024

‘രോഗാണുക്കൾ പ്രതിരോധശേഷി നേടുന്നു’; കേരളത്തിൽ ആൻ്റിബയോട്ടിക് മരുന്ന് വിൽപനയിൽ ആരോഗ്യവകുപ്പ് ഇടപെടലിൽ പ്രതിവർഷം 1000 കോടി രൂപയുടെ കുറവ്

ഡയറി, പോൾട്രി, മത്സ്യകൃഷി മേഖലകളിലും ആൻ്റിബയോട്ടിക് ഉപയോഗം കുടി വരുന്നതായി കണ്ടെത്തിയതിനെ തുടർന്ന് നിയന്ത്രണം

കേരളത്തിൽ ആൻ്റിബയോട്ടിക് മരുന്നുകളുടെ വിൽപ്പനയിൽ ഗണ്യമായ കുറവ്. കഴിഞ്ഞ ഒരുവർഷം കൊണ്ട് ആയിരം കോടിയോളം രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തിൽ പ്രതിവർഷം 15,000 കോടി രൂപവരെ മരുന്നുകൾ വിൽക്കുന്നുണ്ട്. ഇതിൽ 4500 കോടിയോളം വരുന്നത് ആൻ്റിബയോട്ടിക് മരുന്നുകളാണ്. സ്വകാര്യ ആശുപത്രികൾ, മെഡിക്കൽ സ്റ്റോറുകൾ എന്നിവ വഴിയുള്ള വിൽപനയിലാണ് ആയിരം കോടി രൂപയുടെ കുറവ് വന്നത്.

കഴിഞ്ഞവർഷം പല രോഗാണുക്കളിലും പ്രതിരോധം കൂടുന്നത് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് ആൻ്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം കുറയ്ക്കാൻ ആരോഗ്യവകുപ്പ് ഇടപെടുകയും ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ ആൻ്റിബയോട്ടിക് നൽകുന്ന ഫാർമസികളുടെ ലൈസൻസ് റദ്ദാക്കാൻ തീരുമാനിക്കുകയും ചെയ്‌തിരുന്നു .

ആൻ്റിബയോട്ടിക്കുകൾ കുറിക്കുന്നതിൽ ഡോക്ടർമാരും ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകളും നിർദ്ദേശിച്ചു. സർക്കാർ ഇടപെടലും ഡോക്ടർമാർ ആൻ്റിബയോട്ടിക്കുകൾ എഴുതുന്നത് കുറയ്ക്കുകയും ചെയ്‌തതിനെ തുടർന്നാണ് ആൻ്റിബയോട്ടിക് മരുന്നുകളുടെ വിൽപനയിൽ കുറവ് വന്നതെന്ന് ഓൾ കേരള കെമിസ്റ്റ് ആൻഡ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ പറഞ്ഞു.

കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ വഴി സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലേക്കും 800 കോടിയോളം രൂപയുടെ മരുന്നുകൾ വാങ്ങുന്നുണ്ട്. ഇവിടെയും ആൻ്റിബയോട്ടിക്കുകൾ നിയന്ത്രിച്ചിട്ടുണ്ട്. ഡയറി, പോൾട്രി, മത്സ്യകൃഷി മേഖലകളിലും ആൻ്റിബയോട്ടിക് ഉപയോഗം കുടി വരുന്നതായി കണ്ടെത്തിയതിനെ തുടർന്ന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ഇത് ശ്രദ്ധിക്കണം

1 .വൈറസ് ബാധകളിൽ ആൻ്റിബയോട്ടിക് ഫലപ്രദമല്ല
2 .ഡോക്ടർ നിർദ്ദേശിക്കുന്ന ആൻ്റിബയോട്ടിക് മാത്രമേ ഉപയോഗിക്കാവൂ
3 .ചികിത്സ കഴിഞ്ഞ് ശേഷിക്കുന്ന മരുന്നുകൾ ഉപയോഗിക്കരുത്
4 .ഇവ കരയിലും, ജലാശയങ്ങളിലും വലിച്ചെറിയരുത്
5 .രോഗശമനം തോന്നിയാലും ഡോസ് പൂർത്തിയാക്കണം

ആൻ്റിബയോട്ടിക് എന്ന പ്രതിസന്ധി

ആൻ്റിബയോട്ടിക് മരുന്നുകൾക്കെതിരെ രോഗാണുക്കൾ പ്രതിരോധശേഷി നേടുന്നതിനെയാണ് ആൻ്റിബയോട്ടിക് പ്രതിരോധം എന്ന് വിളിക്കുന്നത്. ആരോഗ്യമേഖല നേരിടുന്ന നിർണായക പ്രതിസന്ധിയാണിത്. രോഗാണുക്കൾ പ്രതിരോധശേഷി നേടുമ്പോൾ രോഗാവസ്ഥ ഊർജിക്കും. ഇത് ചികിത്സാ ചിലവ് വൻതോതിൽ വർധിക്കാൻ കാരണമാകും. മരുന്നുകളുടെ അശാസ്ത്രീയ ഉപയോഗം തുടർന്നാൽ 2050 ഓടെ ലോകമെമ്പാടും ഒരുകോടി ആളുകൾ എം ആർ എം കാരണം മരിക്കുമെന്നാണ് പഠനങ്ങൾ പറയുന്നു.

Share

More Stories

രാജ്യത്തെ ഏറ്റവും മികച്ച ശുദ്ധവായു; പത്ത് നഗരങ്ങളില്‍ നാലാം സ്ഥാനം കണ്ണൂരിന്

0
ഇന്ത്യയിലെ ഏറ്റവും മികച്ച ശുദ്ധവായു ലഭിക്കുന്ന നഗരങ്ങളില്‍ കേരളത്തില്‍ നിന്നും കണ്ണൂര്‍ നഗരം ഇടംപിടിച്ചു. അതേസമയം നേരത്തെ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന തൃശൂര്‍ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലോക കാലാവസ്ഥ ഉച്ചകോടി (COP 29) അസര്‍ബൈജിസ്ഥാനിലെ...

കോൺഗ്രസ് – യു ഡി എഫ് രാഷ്ട്രീയം കേരള സമൂഹത്തെ എങ്ങനെയൊക്കെ മലീമസമാക്കുമെന്നാണ് ഇനി കാണാനുള്ളത്

0
|ശ്രീകാന്ത് പികെ ഇന്ന് അതിയായ അമർഷവും അതേ സമയം സന്തോഷവും തോന്നിയ ഒരു വീഡിയോയാണ് പാലക്കാട് യു.ഡി.എഫ് വിജയം ഉറപ്പിക്കും മുന്നേ തന്നെ SDPI പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തുകയും സി.പി.ഐ.(എം) ജില്ലാ കമ്മിറ്റി...

32 ലക്ഷം വര്‍ഷത്തെ പഴക്കമുള്ള അസ്ഥി ഭാഗങ്ങൾ; ആള്‍ക്കുരങ്ങുകള്‍ക്കും മനുഷ്യനുമിടയിലെ നഷ്ടപ്പെട്ട കണ്ണി; പഠനം

0
മനുഷ്യ കുലത്തിന്റെ മുത്തശ്ശി എന്നാണ് ഇതുവരെ കരുതിയിരുന്നതെങ്കില്‍ പുതിയ പഠനങ്ങള്‍ പറയുന്നത് ലൂസിക്ക് ഒരു മറിഞ്ഞു വരുന്ന ബന്ധത്തിന്റെ സ്ഥാനം മാത്രമേയുള്ളൂവെന്നാണ്. ഒപ്പം മനുഷ്യരും ആള്‍ക്കുരങ്ങുകളും തമ്മിലുള്ള വിട്ട് പോയ കണ്ണിയെ ലൂസി...

ഇടതുപക്ഷത്തെ സംബന്ധിച്ച് ശുഭകരമായ തിരഞ്ഞെടുപ്പ് ഫലമാണ് വന്നത്

0
| ദീപക് പച്ച വസ്തുനിഷ്ഠ യാഥാർഥ്യത്തിന്റെ ഏത് അളവ് എടുത്ത് നോക്കിയാലും ഇടതുപക്ഷ പ്രവർത്തകരെ സംബന്ധിച്ച് നിരാശപ്പെടാനുള്ള ഒന്നും ഈ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇല്ല. അതെ സമയം അടുത്ത നിയമസഭ തിരഞ്ഞെടുപ്പിലേക്ക് ഒരുങ്ങാൻ പ്രതീക്ഷയുള്ള...

റഹ്‌മാനൊപ്പം സംഗീത പരിപാടികൾ; മോഹിനി ഡേയുടെ വിവാഹമോചന പ്രഖ്യാപനത്തിന് ശേഷം പരസ്യ പ്രതികരണം

0
സംഗീത സംവിധായകൻ എ.ആർ റഹ്‌മാനും ഭാര്യ സൈറ ഭാനുവും പിരിയുന്ന വാർത്ത വന്ന് അധികം വൈകും മുമ്പേ അദ്ദേഹത്തിൻ്റെ സ്വന്തം ബാൻഡിൽ നിന്നുള്ള യുവ സംഗീതജ്ഞയും ഭർത്താവും പിരിയുന്ന വിവരം പുറത്തുവന്നു. പിന്നീട്...

‘യുദ്ധത്തിൽ രക്തസാക്ഷി’കളായ 43 ചൈനീസ് പീപ്പിൾസ് വോളണ്ടിയർമാരുടെ ഭൗതീകശരീരം ചൈനയിലേക്ക് എത്തിക്കാൻ ഒരുക്കം

0
യുഎസ് ആക്രമണത്തെയും സഹായ കൊറിയയെയും ചെറുക്കാനുള്ള യുദ്ധത്തിൽ ജീവൻ നഷ്‌ടപ്പെട്ട 43 ചൈനീസ് പീപ്പിൾസ് വോളണ്ടിയർമാരുടെ (സിപിവി) രക്തസാക്ഷികളുടെ ഭൗതീകശരീരങ്ങൾ നവംബർ അവസാനത്തോടെ ദക്ഷിണ കൊറിയയിൽ നിന്ന് ചൈനയിലേക്ക് എത്തിക്കും. ചൈനയുടെ വെറ്ററൻസ്...

Featured

More News