8 May 2025

ചേളാരി ‘വിമാന താവളം’; പറന്നിറങ്ങിയ ചരിത്ര നാൾവഴികൾ ഇതാണ്

പറന്നുയരാൻ ശ്രമിക്കുമ്പോൾ വിമാന അപകടത്തിൽ വിമാനത്തിൽ ഉണ്ടായിരുന്ന വൈമാനികനും സഹ വൈമാനികനും മരണമടഞ്ഞു

പഴയ കാലത്ത്‌ ചേളാരിയിൽ വിമാന താവളമുണ്ടായിരുന്നു. കേരളത്തിലെ മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്തിലായിരുന്നു ചേളാരി വിമാന താവളം. ആ പ്രദേശം ഇപ്പോൾ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ കമ്പനിയുടെ കൈവശത്തിലാണ്.

വിമാനം ഇറങ്ങുന്നതിന് മുമ്പ് ഇവിടുത്തെ നാഷണൽ ഹൈവേയിലെ ഗതാഗതം തടഞ്ഞിരുന്നു. ഒറ്റ എഞ്ചിനുള്ള വിമാനങ്ങളാണ് ഇവിടെ അക്കാലത്ത് ഇറങ്ങിയിരുന്നത്. വിമാനം ഇറങ്ങിയാൽ അതിന് ചുറ്റും ഒരു കയർ കെട്ടി പ്രവേശനം നിരോധിച്ചിരുന്നു.

ഇന്ദിരാഗാന്ധിയും മകൻ രാജീവ് ഗാന്ധിയും ചേർന്ന് ഇവിടെ വിമാനം ഇറങ്ങിയിട്ടുണ്ട്. ഇന്ദിരാഗാന്ധിയും കുടുംബവും തിരൂരങ്ങാടി യതീംഖാന സന്ദർശിക്കാൻ വന്നപ്പോഴും ഇന്ദിരയുടെ മരണശേഷം രാജീവ്‌ ഗാന്ധി പ്രധാന മന്ത്രിയായപ്പോൾ രണ്ടുതവണയും ചേളാരിയിൽ ഇറങ്ങിയിട്ടുണ്ട്.

1969 ജനുവരി 17ന് ഹിന്ദു പബ്ലിക്കേഷന്സിൻ്റെ ഉടമസ്ഥതയിലുള്ള Douglas C-47A VT-DTH എന്ന കാർഗോ വിമാനം ഇവിടെ തകർന്നു. പത്രക്കെട്ടുകൾ ചേളാരിയിൽ ഇറക്കി തിരിച്ചു പറന്നുയരാൻ ശ്രമിക്കുമ്പോഴാണ് വിമാനം തകർന്നത്. അപകടത്തിൽ വിമാനത്തിൽ ഉണ്ടായിരുന്ന വൈമാനികനും സഹ വൈമാനികനും മരണമടഞ്ഞു. ഇത് കേരളത്തിലുണ്ടായ ആദ്യ കാലത്തെ ഒരു ദുരന്തമായിരിരുന്നു.

റൺവെ അടച്ചതോടെ വിമാനങ്ങളുടെ വരവ് നിലച്ചു. പിന്നീട് ഇവിടെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ്റെ എൽ.പി.ജി പ്ലാന്റ് നിലവിൽ വന്നു.

Share

More Stories

ഓപ്പറേഷൻ സിന്ദൂർ: ഐപിഎൽ തുടരുമോ? വിദേശ കളിക്കാരുടെ അവസ്ഥ എന്താണ്?

0
പാകിസ്ഥാൻ, പാക് അധിനിവേശ കശ്മീര്‍ (പിഒകെ) എന്നിവിടങ്ങളിലെ ഭീകര ക്യാമ്പുകൾക്കെതിരെ ഇന്ത്യൻ സൈന്യം നടത്തുന്ന 'ഓപ്പറേഷൻ സിന്ദൂർ' മൂലം രാജ്യത്തിന്റെ അതിർത്തികളിൽ സംഘർഷം രൂക്ഷമായിരിക്കുകയാണ്. പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ...

രോഹിത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

0
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പുറത്താക്കിയതായുള്ള റിപ്പോർട്ടുകൾ വൈറലായതിന് മിനിറ്റുകൾക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചു. തന്റെ കരിയറിന്റെ രണ്ടാം പകുതിയിൽ ഇന്ത്യയ്ക്കായി...

‘അനുര കുമാര തരംഗം’; തദ്ദേശ തെരഞ്ഞെടുപ്പ് തൂത്തുവാരി എന്‍പിപി

0
ശ്രീലങ്കയില്‍ ചൊവാഴ്‌ച നടന്ന തദ്ദേശ സ്വയംഭരണ കൗൺസിൽ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ നാഷണൽ പീപ്പിൾസ് പവർ പാർട്ടിക്ക് വമ്പൻ ജയം. അനുര കുമാര ദിസനായകെയുടെ നേതൃത്വത്തിലുള്ള എൻപിപി 339ല്‍ തദ്ദേശ മുനിസിപ്പൽ കൗൺസിലുകളിൽ 265ഉം...

ഇന്ത്യയുടെ ‘ഓപ്പറേഷൻ സിന്ദൂർ ‘ ; പിന്തുണയുമായി ഋഷി സുനക്

0
പാകിസ്ഥാനിലും പാകിസ്ഥാൻ അധിനിവേശ കശ്മീരിലും (പി‌ഒ‌കെ) പ്രവർത്തിക്കുന്ന ഭീകര ക്യാമ്പുകളിൽ ഇന്ത്യൻ പ്രതിരോധ സേന നടത്തിയ ആക്രമണങ്ങളെ ബുധനാഴ്ച യുകെ മുൻ പ്രധാനമന്ത്രി ഋഷി സുനക് ന്യായീകരിച്ചു, തീവ്രവാദികൾക്ക് ശിക്ഷയിൽ നിന്ന് മോചനം...

“സമാധാനത്തിനും സ്ഥിരതക്കും മുൻഗണന നൽകുക”; ‘സിന്ദൂരി’ന് ശേഷം ഇന്ത്യക്കും പാകിസ്ഥാനും ചൈനയുടെ സന്ദേശം

0
പാകിസ്ഥാനിലെയും പാക് അധീന കാശ്‌മീരിലെയും തീവ്രവാദ അടിസ്ഥാന സൗകര്യ കേന്ദ്രങ്ങൾ ആക്രമിച്ച് ഇന്ത്യ ബുധനാഴ്‌ച "ഓപ്പറേഷൻ സിന്ദൂർ" ആരംഭിച്ചു. ഈ സംഭവ വികാസത്തിൽ ചൈന ആശങ്ക പ്രകടിപ്പിക്കുകയും ആണവ ആയുധങ്ങളുള്ള അയൽക്കാർ തമ്മിലുള്ള...

‘സിന്ദൂർ’ ഇന്ത്യൻ സംസ്‌കാരവുമായി എങ്ങനെ ചേർന്നിരിക്കുന്നു?

0
പാക്കിസ്ഥാന്‍ വര്‍ഷങ്ങളായി വളര്‍ത്തി കൊണ്ടുവരുന്ന ഭീകരവാദത്തിന് എതിരെ ഇന്ത്യ നടത്തിയ 'ഓപ്പറേഷന്‍ സിന്ദൂര്‍' എങ്ങനെയാണ് ഇന്ത്യൻ സംസ്‌കാരവുമായി ബന്ധപ്പെട്ടിരിക്കുന്നത്. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് 15 ദിവസത്തോളം നിശബ്‌ദമായി കാത്തിരുന്ന് ഇന്ത്യ നടത്തിയ സൈനിക...

Featured

More News