25 February 2025

എഐ കൊണ്ട് ലൈംഗിക ചൂഷണവും; ഡാർക്ക്‌ വെബ്ബിൽ ആവശ്യക്കാർ ഏറുന്നു എന്ന് പഠനം

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിനെ (എഐ) കുറിച്ച് ആശങ്കകൾ ഉയരുന്നത് ആദ്യമായല്ല. നിരവധി തവണ പലരും ആശങ്കകൾ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ ആശങ്കകളെ പിന്തുണയ്ക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ആംഗ്ലിയ റുസ്‌കിൻ സർവകലാശാലയിൽ നിന്നുള്ള ഒരു പഠനമാണ് റിപ്പോർട്ടിനാധാരം.

കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന എഐ നിർമിത ചിത്രങ്ങൾക്ക് ഡാർക്ക് വെബ്ബിൽ ആവശ്യക്കാർ വർധിക്കുകയാണെന്ന് പഠനത്തിൽ പറയുന്നു. അത്തരം ചിത്രങ്ങൾ എങ്ങനെ നിർമിക്കാമെന്ന് തിരയുന്നവരുടേയും എണ്ണം വർധിക്കുന്നുണ്ടെന്നും പഠനം പറയുന്നതായി ബിബിസി റിപ്പോർട്ട് ചെയ്തു.

പഠനത്തിന്‍റെ ഭാഗമായി ഗവേഷകർ കഴിഞ്ഞ 12 മാസക്കാലമായി ഇത്തരം ഡാർക്ക് വെബ്ബ് ഫോറങ്ങളിൽ നടന്ന ചാറ്റുകൾ വിശകലനം ചെയ്തു. കൂടാതെ, ഫോറങ്ങളിലെ അംഗങ്ങളെല്ലാം കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ചിത്രങ്ങൾ എങ്ങനെ നിർമിക്കാമെന്ന് സ്വയം പരിശീലനം നേടുന്നവരാണെന്ന് മനസിലാക്കിയതായും അവർ ചൂണ്ടിക്കാണിക്കുന്നു. ഇതിന്‍റെ ഭാഗമായി വീഡിയോകളും ഗൈഡുകളും തിരയുന്നുണ്ടെന്നും പരസ്പരം നിർദേശങ്ങൾ പങ്കുവെക്കുന്നുണ്ടെന്നും പഠന റിപ്പോർട്ടിൽ പറയുന്നു.

ഇത്തരം എഐ ചിത്രങ്ങൾ നിർമിക്കുന്നവരെ ആർട്ടിസ്റ്റുകൾ എന്നാണ് ചിലർ വിളിക്കുന്നത്. ചൈൽഡ് പോൺ ഉള്ളടക്കങ്ങൾ എളുപ്പം നിർമിക്കാൻ സാധിക്കും വിധം എഐ സാങ്കേതികവിദ്യകൾ മെച്ചപ്പെടുമെന്ന പ്രതീക്ഷയും പലരും ഡാര്‍ക്ക് വെബ്ബ് ചര്‍ച്ചകളില്‍ പങ്കുവെക്കുന്നുണ്ടെന്നും പഠനം പറയുന്നു.

കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്ന എഐ നിർമിത ഉള്ളടക്കങ്ങൾ അതിവേഗം വളരുന്ന പ്രശ്‌നമാണെന്നാണ് പഠനം പറയുന്നത്. എഐ ഉപയോഗിച്ച് നിർമ്മിക്കുന്ന ഇത്തരം ചിത്രങ്ങളില്‍ ഇരകൾ ഉണ്ടാവില്ലെന്ന തെറ്റിദ്ധാരണയുണ്ട്. എന്നാൽ ഇത്തരം ചിത്രങ്ങൾ നിർമിക്കുന്നതിന് യഥാർഥ കുട്ടികളുടെ ചിത്രങ്ങളാണ് ഉപയോഗപ്പെടുത്തുന്നതെന്ന് മറക്കരുതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Share

More Stories

റഷ്യയ്‌ക്കെതിരെ ഇതുവരെ ഉണ്ടായിട്ടില്ലാത്ത ഏറ്റവും വലിയ ഉപരോധം ഏർപ്പെടുത്തുമെന്ന് ബ്രിട്ടൺ

0
ഉക്രെയ്ൻ സംഘർഷത്തിന്റെ മൂന്നാം വാർഷികത്തിന് മുന്നോടിയായി റഷ്യയ്‌ക്കെതിരെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ഉപരോധ പാക്കേജ് അവതരിപ്പിക്കാൻ യുകെ തയ്യാറെടുക്കുകയാണെന്ന് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പ്രഖ്യാപിച്ചു. "പുടിന്റെ റഷ്യയെ കുറ്റപ്പെടുത്താനുള്ള സമയം കൂടിയാണിത്...

അമിത വണ്ണത്തിനെതിരായ കേന്ദ്രത്തിന്റെ പ്രചരണ പരിപാടിയുടെ അംബാസഡറായി മോഹൻലാൽ; പേര് നിർദ്ദേശിച്ചത് പ്രധാനമന്ത്രി

0
കേന്ദ്രസർക്കാരിന്റെ പുതിയ പദ്ധതിയുടെ അംബാസഡറായി കേരളത്തിൽ നിന്നുള്ള നടൻ മോഹന്‍ലാലിന്റെ പേര് നിര്‍ദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമിത വണ്ണത്തിനെതിരായ പ്രചരണ പരിപാടിയുടെ അംബാസഡറായാണ് ലാല്‍ ഉള്‍പ്പെടെ പത്ത് പ്രമുഖരെ മോദി നിര്‍ദ്ദേശിച്ചത്. സിനിമ,...

‘ശക്തനായ പോലീസ് കഥാപാത്രമായി നാനി’; സൂപ്പർ ഹിറ്റടിക്കാന്‍ ‘ഹിറ്റ് 3’ വരുന്നു, ടീസർ പുറത്ത്

0
തെലുങ്കിലെ സൂപ്പർതാരം നാനിയുടെ 32-മത് ചിത്രം 'ഹിറ്റ് 3' ടീസർ പുറത്ത്. നാനിയുടെ ജന്മദിനം പ്രമാണിച്ചാണ് ഈ ടീസർ റിലീസ് ചെയ്‌തിരിക്കുന്നത്. നാനി അവതരിപ്പിക്കുന്ന അർജുൻ സർക്കാർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടീസറിന്...

പൂഞ്ഞാറിലെ പിസി ജോര്‍ജ് ജയിലിൽ; മത വിദ്വേഷ പരാമര്‍ശത്തില്‍ കോടതി റിമാന്‍ഡ് ചെയ്‌തു

0
ബിജെപി നേതാവും പൂഞ്ഞാര്‍ മുന്‍ എംഎല്‍എയുമായ പിസി ജോര്‍ജ് മത വിദ്വേഷ പരാമര്‍ശത്തില്‍ ജയിലിൽ. കോടതി 14 ദിവസത്തേക്ക് പിസി ജോര്‍ജിനെ റിമാന്‍ഡ് ചെയ്‌തു. നേരത്തെ ജോര്‍ജിനെ വൈകിട്ട് ആറുമണി വരെ പൊലീസ്...

സാംബാൽ പള്ളി കമ്മിറ്റി പൊതുഭൂമി കയ്യേറാൻ ശ്രമിക്കുന്നു; യുപി സുപ്രീം കോടതിയിൽ ബോധിപ്പിച്ചു

0
ന്യൂഡൽഹി: സാംബാൽ പള്ളി കമ്മറ്റി അധികൃതർ പൊതുഭൂമി കൈയേറാൻ ശ്രമിക്കുകയാണെന്ന് ഉത്തർപ്രദേശ് സർക്കാർ സുപ്രീം കോടതിയെ ബോധിപ്പിച്ചു. കഴിഞ്ഞ ഡിസംബറിൽ അക്രമത്തിന് സാക്ഷ്യം വഹിച്ച പതിനാറാം നൂറ്റാണ്ടിലെ തർക്ക പള്ളിയെക്കുറിച്ച് ഉത്തർപ്രദേശ് സർക്കാർ...

ഇസ്രായേൽ വലിയ ചുവടുവെപ്പ് നടത്തി യുദ്ധക്കളത്തിൽ; സൈനിക ടാങ്കുകൾ വെസ്റ്റ്ബാങ്കിൽ പ്രവേശിച്ചു

0
2002ന് ശേഷം ആദ്യമായി ഇസ്രായേലി ടാങ്കുകൾ അധിനിവേശ വെസ്റ്റ്ബാങ്കിൽ പ്രവേശിച്ചു. അടുത്ത വർഷത്തേക്ക് തൻ്റെ സൈന്യം പലസ്‌തീൻ പ്രദേശത്തിൻ്റെ ചില ഭാഗങ്ങളിൽ തുടരുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി പറഞ്ഞതിന് തൊട്ടു പിന്നാലെയാണ് ഈ...

Featured

More News