24 February 2025

പുത്തൻ മാറ്റങ്ങളുമായി ഐഫോൺ 16 പുറത്തിറങ്ങാൻ മണിക്കൂറുകൾ മാത്രം

ഐഫോണിൻ്റെ പുതിയ പതിപ്പ് പുറത്തിറങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ അവയുടെ വില എന്താകുമെന്ന ആകാംക്ഷയിലും കൂടിയാണ് ഐഫോൺ പ്രേമികൾ

ഐഫോൺ 16 സീരീസുകൾ പുറത്തിറങ്ങാനായി മണിക്കൂറുകൾ മാത്രം. പുതിയ ഫോണുകളിൽ ഉണ്ടാകുന്ന മാറ്റം ആകാംക്ഷയിലാണ് ഐഫോൺ പ്രേമികൾ. നിരവധിപേർ പുതിയ മോഡൽ വാങ്ങാനായി പ്ലാൻ ചെയ്യുന്നുണ്ട്. ഇതിനിടെ എന്താകും പുതിയ ഐഫോൺ സീരീസിലെ മാറ്റം എന്നതിനെ സംബന്ധിച്ച് ചില വിവരങ്ങൾ പുറത്തു വന്നിരിക്കുകയാണ്.

പുതിയ മോഡലിൽ പ്രധാനമായും ക്യാമറയിൽ ആകും അപ്ഗ്രഡേഷൻ എന്നാണ് ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്യുന്നത്. ഐഫോൺ 16, ഐഫോൺ 16 പ്ലസ് മോഡലുകളിൽ പ്രധാന ക്യാമറ 48 മെഗാപിക്‌സൽ തന്നെ ആയിരിക്കുമെങ്കിലും രണ്ടാമത്തെ ക്യാമറ കുറച്ചുകൂടി വൈഡ് ആയുളള ചിത്രങ്ങൾ എടുക്കാനുള്ള രീതിയിൽ മാറ്റമുണ്ടാകും.

നിലവിലെ ഐഫോൺ സീരീസുകളെ പോലെയാവില്ല, ഐഫോൺ 11 ഡിസൈൻ പോലെ ഒന്നിന് മേലെ ഒന്ന് എന്ന രീതിയിലാകും ക്യാമറ ഉണ്ടാകുക. ഇവ കൂടാതെ ഫോട്ടോ, വീഡിയോ തുടങ്ങിയവ എടുക്കുന്നതിനായി ഫോണിൻ്റെ വലത് വശത്തായി ‘ക്യാപ്ച്ചർ’ ബട്ടണുകളും ഉണ്ടാകും.

അതേസമയം, ഐഫോണിൻ്റെ പുതിയ പതിപ്പ് പുറത്തിറങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ അവയുടെ വില എന്താകുമെന്ന ആകാംക്ഷയിലും കൂടിയാണ് ഐഫോൺ പ്രേമികൾ. ഐഫോൺ 16 മോഡലിന് അമേരിക്കയിൽ ഏകദേശം $799 അതായത് 67,100 രൂപയാകും വില. ഐഫോൺ 16 പ്ലസിന് $899, ഏകദേശം 75,500 രൂപയായിരിക്കും വില. ഐഫോൺ പ്രോയിന് $1,099 (92,300 രൂപ) പ്രോ മാക്‌സിന് $1,199 (ഏകദേശം 1,00,700) എന്നിങ്ങനെയാണ് വിലയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അമേരിക്കയിൽ ഈ വിലയ്ക്ക് കിട്ടുമെങ്കിലും ഇന്ത്യയിലെത്തിമ്പോൾ ഇറക്കുമതി തീരുവ, നികുതി തുടങ്ങിയ നിരവധി കാരണങ്ങളാൽ വില പിന്നെയും കൂടും. ഐഫോൺ 15 പ്രൊ അടക്കമുള്ള വലിയ മോഡലുകൾ പോലും 1,35,000 രൂപയ്ക്കായാണ് ഇന്ത്യയിൽ വിറ്റു പോയെന്നിരിക്കെ, 16 മോഡലുകളുടെ വില എന്താകുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.

Share

More Stories

അമിത വണ്ണത്തിനെതിരായ കേന്ദ്രത്തിന്റെ പ്രചരണ പരിപാടിയുടെ അംബാസഡറായി മോഹൻലാൽ; പേര് നിർദ്ദേശിച്ചത് പ്രധാനമന്ത്രി

0
കേന്ദ്രസർക്കാരിന്റെ പുതിയ പദ്ധതിയുടെ അംബാസഡറായി കേരളത്തിൽ നിന്നുള്ള നടൻ മോഹന്‍ലാലിന്റെ പേര് നിര്‍ദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമിത വണ്ണത്തിനെതിരായ പ്രചരണ പരിപാടിയുടെ അംബാസഡറായാണ് ലാല്‍ ഉള്‍പ്പെടെ പത്ത് പ്രമുഖരെ മോദി നിര്‍ദ്ദേശിച്ചത്. സിനിമ,...

‘ശക്തനായ പോലീസ് കഥാപാത്രമായി നാനി’; സൂപ്പർ ഹിറ്റടിക്കാന്‍ ‘ഹിറ്റ് 3’ വരുന്നു, ടീസർ പുറത്ത്

0
തെലുങ്കിലെ സൂപ്പർതാരം നാനിയുടെ 32-മത് ചിത്രം 'ഹിറ്റ് 3' ടീസർ പുറത്ത്. നാനിയുടെ ജന്മദിനം പ്രമാണിച്ചാണ് ഈ ടീസർ റിലീസ് ചെയ്‌തിരിക്കുന്നത്. നാനി അവതരിപ്പിക്കുന്ന അർജുൻ സർക്കാർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടീസറിന്...

പൂഞ്ഞാറിലെ പിസി ജോര്‍ജ് ജയിലിൽ; മത വിദ്വേഷ പരാമര്‍ശത്തില്‍ കോടതി റിമാന്‍ഡ് ചെയ്‌തു

0
ബിജെപി നേതാവും പൂഞ്ഞാര്‍ മുന്‍ എംഎല്‍എയുമായ പിസി ജോര്‍ജ് മത വിദ്വേഷ പരാമര്‍ശത്തില്‍ ജയിലിൽ. കോടതി 14 ദിവസത്തേക്ക് പിസി ജോര്‍ജിനെ റിമാന്‍ഡ് ചെയ്‌തു. നേരത്തെ ജോര്‍ജിനെ വൈകിട്ട് ആറുമണി വരെ പൊലീസ്...

സാംബാൽ പള്ളി കമ്മിറ്റി പൊതുഭൂമി കയ്യേറാൻ ശ്രമിക്കുന്നു; യുപി സുപ്രീം കോടതിയിൽ ബോധിപ്പിച്ചു

0
ന്യൂഡൽഹി: സാംബാൽ പള്ളി കമ്മറ്റി അധികൃതർ പൊതുഭൂമി കൈയേറാൻ ശ്രമിക്കുകയാണെന്ന് ഉത്തർപ്രദേശ് സർക്കാർ സുപ്രീം കോടതിയെ ബോധിപ്പിച്ചു. കഴിഞ്ഞ ഡിസംബറിൽ അക്രമത്തിന് സാക്ഷ്യം വഹിച്ച പതിനാറാം നൂറ്റാണ്ടിലെ തർക്ക പള്ളിയെക്കുറിച്ച് ഉത്തർപ്രദേശ് സർക്കാർ...

ഇസ്രായേൽ വലിയ ചുവടുവെപ്പ് നടത്തി യുദ്ധക്കളത്തിൽ; സൈനിക ടാങ്കുകൾ വെസ്റ്റ്ബാങ്കിൽ പ്രവേശിച്ചു

0
2002ന് ശേഷം ആദ്യമായി ഇസ്രായേലി ടാങ്കുകൾ അധിനിവേശ വെസ്റ്റ്ബാങ്കിൽ പ്രവേശിച്ചു. അടുത്ത വർഷത്തേക്ക് തൻ്റെ സൈന്യം പലസ്‌തീൻ പ്രദേശത്തിൻ്റെ ചില ഭാഗങ്ങളിൽ തുടരുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി പറഞ്ഞതിന് തൊട്ടു പിന്നാലെയാണ് ഈ...

നിർമ്മാതാക്കളുടെ സമരത്തിന് ഫിലിം ചേംബറിൻ്റെ പിന്തുണ; ഒരു താരവും അവിഭാജ്യ ഘടകമല്ല, ഞങ്ങൾക്ക് മറ്റു വഴികളുണ്ട്

0
താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നിർമ്മാതാക്കളുടെ സംഘടന നടത്തുന്ന സമരത്തിന് ഫിലിം ചേംബറിൻ്റെ പിന്തുണ. ഒരു താരവും അവിഭാജ്യഘടകമല്ല. ഞങ്ങൾക്ക് മറ്റു വഴികളുണ്ട്. മഞ്ഞിൽ വിരിഞ്ഞ പൂക്കളും പ്രേമലുവും എങ്ങനെ ഹിറ്റ്...

Featured

More News