24 February 2025

‘എഐ’ പറയും, ജയിച്ചോ തോറ്റോ എന്നും; മൂല്യനിർണയത്തിനും ആർട്ടിഫിഷ്യല്‍ ഇൻ്റെലിജന്‍സ്

എഐ പ്രകാരമുളള സോഫ്റ്റ് വെയർ ഉപയോ​ഗിച്ചായിരിക്കും മൂല്യനിർണയം നടക്കുക

ഉത്തരക്കടലാസ് മൂല്യനിർണയത്തിന് ആർട്ടിഫിഷ്യല്‍ ഇൻ്റെലിജന്‍സ്
ഉപയോ​ഗപ്പെടുത്താൻ ഒരുങ്ങി തമിഴ്‌നാട് സർവകലാശാല. കൃത്യമായ മൂല്യനിർണയം, സമയലാഭം എന്നിവ കണക്കിലെടുത്താണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇത്തരത്തിലൊരു നടപടിയ്ക്ക് ഒരുങ്ങുന്നത്. എഐ പ്രകാരമുളള സോഫ്റ്റ് വെയർ ഉപയോ​ഗിച്ചായിരിക്കും മൂല്യനിർണയം നടക്കുക.

ഉത്തരക്കടലാസുകൾ എഐ സോഫ്റ്റ്‌വെയറിലേക്ക് സ്‌കാൻ ചെയ്‌ത്‌ അപ്‌ലോഡ് ചെയ്യും. തിരഞ്ഞെടുത്ത് എഴുതേണ്ട ഉത്തരങ്ങളും, വിവരണാത്മക ഉത്തരങ്ങളും മൂല്യനിർണയം നടത്തുന്നതും എഐ ചെയ്യും. സാധാരണ നടത്തുന്ന മൂല്യനിർണയത്തേക്കാൾ വ്യക്തതയോടെ നിർണയം നടത്താൻ കഴിയുമെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ കണ്ടെത്തൽ. മാർക്കുകൾ, ഗ്രേഡുകൾ എന്നിവ നൽകുന്ന നടപടികളും കണക്കുകൂട്ടലും വേഗത്തിലാക്കാൻ കഴിയുമെന്നും അധികൃതർ പറഞ്ഞു.

അധ്യാപകർക്ക് ഒരു ഉത്തരക്കടലാസ് മൂല്യനിർണയം നടത്തുന്നതുന്നതിന് കുറഞ്ഞത് അരമണിക്കൂർ വേണ്ടി വരും. എന്നാൽ വിവരണാത്മക ഉത്തരങ്ങൾ വരെ അടങ്ങിയ ആയിരത്തോളം ഉത്തരക്കടലാസുകൾ എഐ വഴി മൂല്യനിർണയം നടത്തുന്നതുന്നതിന് ഒരു മിനിറ്റ് മതിയാകും എന്നാണ് സർവകലാശാല അധികൃതർ പറയുന്നത്.

Share

More Stories

‘ശക്തനായ പോലീസ് കഥാപാത്രമായി നാനി’; സൂപ്പർ ഹിറ്റടിക്കാന്‍ ‘ഹിറ്റ് 3’ വരുന്നു, ടീസർ പുറത്ത്

0
തെലുങ്കിലെ സൂപ്പർതാരം നാനിയുടെ 32-മത് ചിത്രം 'ഹിറ്റ് 3' ടീസർ പുറത്ത്. നാനിയുടെ ജന്മദിനം പ്രമാണിച്ചാണ് ഈ ടീസർ റിലീസ് ചെയ്‌തിരിക്കുന്നത്. നാനി അവതരിപ്പിക്കുന്ന അർജുൻ സർക്കാർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടീസറിന്...

പൂഞ്ഞാറിലെ പിസി ജോര്‍ജ് ജയിലിൽ; മത വിദ്വേഷ പരാമര്‍ശത്തില്‍ കോടതി റിമാന്‍ഡ് ചെയ്‌തു

0
ബിജെപി നേതാവും പൂഞ്ഞാര്‍ മുന്‍ എംഎല്‍എയുമായ പിസി ജോര്‍ജ് മത വിദ്വേഷ പരാമര്‍ശത്തില്‍ ജയിലിൽ. കോടതി 14 ദിവസത്തേക്ക് പിസി ജോര്‍ജിനെ റിമാന്‍ഡ് ചെയ്‌തു. നേരത്തെ ജോര്‍ജിനെ വൈകിട്ട് ആറുമണി വരെ പൊലീസ്...

സാംബാൽ പള്ളി കമ്മിറ്റി പൊതുഭൂമി കയ്യേറാൻ ശ്രമിക്കുന്നു; യുപി സുപ്രീം കോടതിയിൽ ബോധിപ്പിച്ചു

0
ന്യൂഡൽഹി: സാംബാൽ പള്ളി കമ്മറ്റി അധികൃതർ പൊതുഭൂമി കൈയേറാൻ ശ്രമിക്കുകയാണെന്ന് ഉത്തർപ്രദേശ് സർക്കാർ സുപ്രീം കോടതിയെ ബോധിപ്പിച്ചു. കഴിഞ്ഞ ഡിസംബറിൽ അക്രമത്തിന് സാക്ഷ്യം വഹിച്ച പതിനാറാം നൂറ്റാണ്ടിലെ തർക്ക പള്ളിയെക്കുറിച്ച് ഉത്തർപ്രദേശ് സർക്കാർ...

ഇസ്രായേൽ വലിയ ചുവടുവെപ്പ് നടത്തി യുദ്ധക്കളത്തിൽ; സൈനിക ടാങ്കുകൾ വെസ്റ്റ്ബാങ്കിൽ പ്രവേശിച്ചു

0
2002ന് ശേഷം ആദ്യമായി ഇസ്രായേലി ടാങ്കുകൾ അധിനിവേശ വെസ്റ്റ്ബാങ്കിൽ പ്രവേശിച്ചു. അടുത്ത വർഷത്തേക്ക് തൻ്റെ സൈന്യം പലസ്‌തീൻ പ്രദേശത്തിൻ്റെ ചില ഭാഗങ്ങളിൽ തുടരുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി പറഞ്ഞതിന് തൊട്ടു പിന്നാലെയാണ് ഈ...

നിർമ്മാതാക്കളുടെ സമരത്തിന് ഫിലിം ചേംബറിൻ്റെ പിന്തുണ; ഒരു താരവും അവിഭാജ്യ ഘടകമല്ല, ഞങ്ങൾക്ക് മറ്റു വഴികളുണ്ട്

0
താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നിർമ്മാതാക്കളുടെ സംഘടന നടത്തുന്ന സമരത്തിന് ഫിലിം ചേംബറിൻ്റെ പിന്തുണ. ഒരു താരവും അവിഭാജ്യഘടകമല്ല. ഞങ്ങൾക്ക് മറ്റു വഴികളുണ്ട്. മഞ്ഞിൽ വിരിഞ്ഞ പൂക്കളും പ്രേമലുവും എങ്ങനെ ഹിറ്റ്...

വിമാന താവളത്തിൽ 11 കോടി വിലവരുന്ന മയക്കുമരുന്ന് വേട്ട: ഒരു യുവതി അറസ്റ്റിൽ

0
ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാന താവളത്തിൽ നിന്ന് കുക്കികളുടെയും അരിയുടെയും പാക്കറ്റുകൾക്കുള്ളിൽ ഒളിപ്പിച്ച് 11 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി. ഇന്ത്യയിലേക്ക് കടത്തിയതിന് 20 കാരിയായ സ്ത്രീയെ അറസ്റ്റ് ചെയ്‌തു. കസ്റ്റംസ്...

Featured

More News