20 September 2024

മൈനാഗപ്പള്ളി കേസിൽ ഡോക്‌ടർ ശ്രീക്കുട്ടിയും പ്രതി; അജ്‌മലിനെതിരെ മുമ്പും കേസുകൾ

സംഭവസമയത്ത് കാറിൽ ഒപ്പം ഉണ്ടായിരുന്ന വനിതാ ഡോക്ടറെ ആശുപത്രി അധികൃതർ പുറത്താക്കി

അമിത വേഗതയിൽ ഇടിച്ചു വീഴ്ത്തിയ കാർ വീണ്ടും ദേഹത്ത് കൂടെ കയറിയിറങ്ങി സ്‌കൂട്ടർ യാത്രക്കാരി കൊല്ലപ്പെട്ട സംഭവത്തിൽ വനിതാ ഡോക്ടർ ശ്രീക്കുട്ടിയെയും കേസിൽ പ്രതി ചേർക്കും. പ്രേരണ കുറ്റമാണ് ചുമത്തുക. കൊല്ലം മൈനാഗപ്പള്ളിയിലെ സംഭവത്തിലെ പ്രതി അജ്‌മലിനെതിരെ മുമ്പും കേസുകൾ ഉണ്ട്. ചന്ദനക്കടത്തടക്കം അഞ്ചു കേസിലെ പ്രതിയാണ് അജ്‌മൽ എന്ന് കൊല്ലം റൂറൽ എസ്.പി കെഎം സാബു മാത്യു അറിയിച്ചു.

അതേസമയം, കാർ ഇടിച്ച് അപകടം ഉണ്ടായിട്ടും വാഹനം നിർത്താതെ കടന്നു കളഞ്ഞ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കൊല്ലം ജില്ലാ പോലീസ് മേധാവിയോട് രണ്ടാഴ്‌ചക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. സംഭവത്തിൽ ഒരു യുവതി മരിക്കുകയും ഒപ്പം ഉണ്ടായിരുന്ന ബന്ധു ചികിത്സയിലുമാണ്. മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ ആണ് മരിച്ചത്.

സംഭവസമയത്ത് കാർ ഓടിച്ച അജ്‌മൽ മദ്യലഹരിയിൽ ആയിരുന്നുവെന്ന് റിപ്പോർട്ട്. അപകടത്തിന് പിന്നാലെ ഒളിവിൽ പോയ അജ്‌മലിനെ പതാരത്ത് എന്ന സ്ഥലത്ത് നിന്നാണ് ശാസ്താംകോട്ട പോലീസ് പിടികൂടിയത്. സംഭവസമയത്ത് കാറിൽ ഒപ്പം ഉണ്ടായിരുന്ന വനിതാ ഡോക്ടറെ ആശുപത്രി അധികൃതർ പുറത്താക്കി. വലിയത്ത് ആശുപത്രിയിൽ നിന്നാണ് ശ്രീക്കുട്ടിയെ പുറത്താക്കിയത്. ആശുപത്രിക്ക് കളങ്കമുണ്ടാക്കുന്ന നടപടിയെന്നാണ് നടപടിയിൽ അധികൃതരുടെ വിശദീകരണം.

Share

More Stories

പോത്തിൻ്റെ കൊഴുപ്പും മീനെണ്ണയും തിരുപ്പതി ലഡുവിൽ; ലാബ് റിപ്പോർട്ട് പുറത്തുവിട്ടു, അന്വേഷണം വേണമെന്ന് ആവശ്യം

0
ലോക പ്രശസ്‌തമായ തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡു ഉണ്ടാക്കുവാൻ പോത്തിൻ്റെ നെയ്യ് ഉപയോഗിച്ചിരുന്നുവെന്ന് ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചതായി ആന്ധ്രപ്രദേശ് ഭരണകക്ഷിയായ തെലുങ്ക് ദേശം പാർട്ടി അവകാശപ്പെട്ടു. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മുന്‍...

കൂടെയുണ്ട് ഞങ്ങൾ; വയനാടിനായി ഒരു അതിജീവന ഗാനം

0
കൂടെയുണ്ട് ഞങ്ങൾ എന്ന പേരിൽ മൂന്നര മിനിറ്റ് ദൈർഘ്യമുള്ള ഒരു അതിജീവന ഗാനം പുറത്തിറങ്ങി. സുരേഷ് നാരായണൻ എഴുതി വിഷ്ണു എസ് സംഗീതം നൽകി ആലപിച്ച ഈ ചെറിയ ഗാനം വയനാട് ദുരന്തഭൂമിയിലെ...

വയനാട് ദുരന്ത ചെലവുകളും ഉമ്മൻചാണ്ടി ഭരണകാലവും; മാധ്യമങ്ങൾ കാണാത്ത കാഴ്ചകൾ

0
| ശ്രീകാന്ത് പികെ വയനാട് ദുരന്തത്തിന്റെ മറവിൽ പിണറായി വിജയന്റെ സർക്കാർ കോടികളുടെ എസ്റ്റിമേറ്റ് മെമ്മോറാണ്ടമായി കൊടുത്ത് കൊള്ള നടത്താൻ പോകുന്നു എന്ന് ഏകദേശം എല്ലാവർക്കും മനസിലായി നിൽക്കുമ്പോഴാണ് ഈ സമയത്ത് പൊങ്ങി വന്ന...

ഉരുൾ; ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ സിനിമ എത്തുന്നു

0
വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തം ലോക മനസാക്ഷിയെ മുഴുവൻ കണ്ണീരിലാഴ്ത്തിയിരുന്നു .ഇപ്പോൾ ഇതാ ഈ ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട ഒരു സിനിമ അണിയറയിൽ ഒരുങ്ങുന്നു. "ഉരുൾ "എന്ന് പേര് നൽകിയിരിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം...

ലെബനനിൽ പൊട്ടിത്തെറിച്ച പേജറുകളുമായുള്ള കമ്പനി ലിങ്കുകൾ അന്വേഷിക്കാൻ ബൾഗേറിയ

0
ലെബനനിലെ സായുധ ഗ്രൂപ്പായ ഹിസ്ബുള്ളയ്ക്ക് പേജറുകൾ വിൽക്കുന്നതുമായി ബന്ധപ്പെട്ട കമ്പനിയെപ്പറ്റി ബൾഗേറിയ അന്വേഷിക്കുമെന്ന് രാജ്യത്തിന്റെ സുരക്ഷാ ഏജൻസി വ്യാഴാഴ്ച അറിയിച്ചു . ബൾഗേറിയയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു കമ്പനിയുടെ പങ്കിനെ കുറിച്ച് അന്വേഷിക്കാൻ...

തോക്ക് ലൈസൻസ് ഉണ്ടായിട്ടും സൽമാൻ ഖാൻ സുരക്ഷാ ഭീഷണി നേരിടുന്നു

0
ബോളിവുഡ് നടൻ സൽമാൻ ഖാൻ്റെ ഒപ്പമുള്ള പോലീസ് വാഹനവ്യൂഹത്തിൽ പ്രവേശിച്ച 21 കാരനായ മോട്ടോർ സൈക്കിൾ റൈഡർക്കെതിരെ മുംബൈയിൽ പിടികൂടി. അശ്രദ്ധമായി വാഹനമോടിച്ചതിന് കേസെടുത്തതായി വ്യാഴാഴ്‌ച ഒരു ഉദ്യോഗസ്ഥൻ അറിയിച്ചു. ഖാൻ താമസിക്കുന്ന ബാന്ദ്രയിലെ...

Featured

More News