24 February 2025

സൂര്യനിൽ പൊട്ടിത്തെറി; തീ തുപ്പുന്ന ചിത്രം പകർത്തി നാസ

ഇവ സാധാരണയായി ഭൂമിയുടെ അന്തരീക്ഷം കടന്ന് മനുഷ്യന് നേരിട്ട് ആഘാതമേല്‍പിക്കാറില്ലെങ്കിലും ജിപിഎസ് പോലുള്ള നാവിഗേഷന്‍ സിഗ്നലുകള്‍, റേഡിയോ സംപ്രേഷണം, പവര്‍ഗ്രിഡുകള്‍ എന്നിവ തകരാറിലാക്കാറുണ്ട്.

കഴിഞ്ഞ സെപ്റ്റംബര്‍ 14ന് സൂര്യനില്‍ നിന്ന് അതിശക്തമായ സൗരജ്വാലയുണ്ടായതായി സ്ഥിരീകരിച്ച് നാസ. സൂര്യന്‍ തീതുപ്പുന്ന ചിത്രം സഹിതമാണ് നാസ ഞെട്ടിക്കുന്ന കാഴ്ച ശാസ്ത്ര ലോകത്തെ അറിയിച്ചത്. പതിനാലാം തിയതി ഈസ്റ്റേണ്‍ സമയം രാവിലെ 11.29നായിരുന്നു സൗജജ്വാല പാരമ്യതയിലെത്തിയത്. നാസയുടെ ബഹിരാകാശ പേടകമായ സോളാര്‍ ഡൈനാമിക്‌സ് ഒബ്‌സര്‍വേറ്ററിയാണ് അതിശക്തമായ സൗരജ്വാലയുടെ ചിത്രം പകര്‍ത്തിയത്.

എക്സ് -ക്ലാസിലുള്ള എക്സ് 4.5 വിഭാഗത്തില്‍പ്പെടുന്ന ഏറ്റവും ശക്തമായ സൗരജ്വാലയാണിത്. സൗരജ്വാലകള്‍ അതിശക്തമായ റേഡിയേഷന്‍ പുറപ്പെടുവിക്കാറുണ്ട്. ഇവ സാധാരണയായി ഭൂമിയുടെ അന്തരീക്ഷം കടന്ന് മനുഷ്യന് നേരിട്ട് ആഘാതമേല്‍പിക്കാറില്ലെങ്കിലും ജിപിഎസ് പോലുള്ള നാവിഗേഷന്‍ സിഗ്നലുകള്‍, റേഡിയോ സംപ്രേഷണം, പവര്‍ഗ്രിഡുകള്‍ എന്നിവ തകരാറിലാക്കാറുണ്ട്. അതിനാലാണ് നാസയുടെ സോളാര്‍ ഡൈനാമിക്‌സ് ഒബ്‌സര്‍വേറ്ററി സൂര്യനെയും സൗരജ്വാലകളെയും കണ്ണിമ ചിമ്മാതെ നിരീക്ഷിക്കുന്നത്.

സൂര്യന്‍റെ അന്തര്‍ഭാഗത്തെയും അന്തരീക്ഷത്തെയും മാഗ്‌നറ്റിക് ഫീല്‍ഡിനെയും ഊര്‍ജപ്രവാഹത്തെയും കുറിച്ച് സോളാര്‍ ഡൈനാമിക്‌സ് ഒബ്‌സര്‍വേറ്ററി പഠിക്കുന്നു. 2010 ഫെബ്രുവരി 11നാണ് ഇത് വിക്ഷേപിച്ചത്. സൂര്യന്‍ ഏതെങ്കിലും തരത്തില്‍ ഭൂമിക്ക് അപകടമായി മാറുന്നുണ്ടോയെന്ന് മുന്നറിയിപ്പ് നല്‍കാന്‍ സോളാര്‍ ഡൈനാമിക്‌സ് ഒബ്‌സര്‍വേറ്ററിക്കാകും. മുമ്പ് ജൂലൈ 13ന് സൂര്യനില്‍ നിന്ന് ശക്തമായ സൗരജ്വാല ഭൗമാന്തരീക്ഷത്തിലേക്ക് പ്രവേശിച്ചിരുന്നു. ഭൗമാന്തരീക്ഷത്തിന് മുകളില്‍ വലിയൊരു ഫ്ലാഷ്‌ലൈറ്റ് പോലെ സൗരജ്വാല പ്രത്യക്ഷപ്പെടുന്നത് അന്ന് സോളാര്‍ ഡൈനാമിക്‌സ് ഒബസെര്‍വേറ്ററി പകര്‍ത്തിയ ചിത്രത്തിലുണ്ടായിരുന്നു.

സൗരജ്വാലയെ തുടര്‍ന്ന് ലോകത്തിന്‍റെ വിവിധയിടങ്ങളില്‍ അരമണിക്കൂറോളം റേഡിയോ സിഗ്നലിന് തടസം നേരിട്ടിരുന്നു. സൂര്യനെ പോലെയുള്ള നക്ഷത്രങ്ങളുടെ അന്തരീക്ഷങ്ങളിലുണ്ടാകുന്ന ശക്തമായ പൊട്ടിത്തെറിയെ തുടര്‍ന്നുണ്ടാകുന്ന ഊര്‍ജപ്രവാഹത്തെയാണ് സൗരജ്വാല എന്ന് പറയുന്നത്. ഇത്തരം ഊര്‍ജപ്രവാഹത്തെ തുടര്‍ന്നുണ്ടാകുന്ന എക്‌സ്-റേ, അൾട്രാവയലറ്റ് വികിരണങ്ങൾ ഭൂമിയുടെ അയണോസ്‌ഫയറിനെ ബാധിക്കും.

ഭൂമിയുടെ പ്രതലത്തിലേക്ക് ഇവ കടന്നുവരാറില്ലെങ്കിലും നേരത്തെ സൂചിപ്പിച്ചതുപോലെ സൗരജ്വാല വഴിയുണ്ടാകുന്ന ശക്തമായ അള്‍ട്രാവയലറ്റ് വികിരണങ്ങള്‍ റേഡിയോ സംപ്രേഷണം, ഉപഗ്രഹങ്ങള്‍, ജിപിഎസ് പോലുള്ള നാവിഗേഷന്‍ സിഗ്‌നലുകള്‍, പവര്‍ഗ്രിഡുകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനം താറുമാറാക്കാറുണ്ട്. സമാനമായി ബഹിരാകാശവാഹനങ്ങള്‍ക്കും ബഹിരാകാശസഞ്ചാരികള്‍ക്കും സൗരജ്വാല ഭീഷണിയാണ്. ചില സൗരജ്വാലകളുടെ ഭാഗമായി കൊറോണൽ മാസ് ഇജക്ഷന്‍ (സിഎംഇ) സംഭവിക്കാറുണ്ട്.

Share

More Stories

പൂഞ്ഞാറിലെ പിസി ജോര്‍ജ് ജയിലിൽ; മത വിദ്വേഷ പരാമര്‍ശത്തില്‍ കോടതി റിമാന്‍ഡ് ചെയ്‌തു

0
ബിജെപി നേതാവും പൂഞ്ഞാര്‍ മുന്‍ എംഎല്‍എയുമായ പിസി ജോര്‍ജ് മത വിദ്വേഷ പരാമര്‍ശത്തില്‍ ജയിലിൽ. കോടതി 14 ദിവസത്തേക്ക് പിസി ജോര്‍ജിനെ റിമാന്‍ഡ് ചെയ്‌തു. നേരത്തെ ജോര്‍ജിനെ വൈകിട്ട് ആറുമണി വരെ പൊലീസ്...

സാംബാൽ പള്ളി കമ്മിറ്റി പൊതുഭൂമി കയ്യേറാൻ ശ്രമിക്കുന്നു; യുപി സുപ്രീം കോടതിയിൽ ബോധിപ്പിച്ചു

0
ന്യൂഡൽഹി: സാംബാൽ പള്ളി കമ്മറ്റി അധികൃതർ പൊതുഭൂമി കൈയേറാൻ ശ്രമിക്കുകയാണെന്ന് ഉത്തർപ്രദേശ് സർക്കാർ സുപ്രീം കോടതിയെ ബോധിപ്പിച്ചു. കഴിഞ്ഞ ഡിസംബറിൽ അക്രമത്തിന് സാക്ഷ്യം വഹിച്ച പതിനാറാം നൂറ്റാണ്ടിലെ തർക്ക പള്ളിയെക്കുറിച്ച് ഉത്തർപ്രദേശ് സർക്കാർ...

ഇസ്രായേൽ വലിയ ചുവടുവെപ്പ് നടത്തി യുദ്ധക്കളത്തിൽ; സൈനിക ടാങ്കുകൾ വെസ്റ്റ്ബാങ്കിൽ പ്രവേശിച്ചു

0
2002ന് ശേഷം ആദ്യമായി ഇസ്രായേലി ടാങ്കുകൾ അധിനിവേശ വെസ്റ്റ്ബാങ്കിൽ പ്രവേശിച്ചു. അടുത്ത വർഷത്തേക്ക് തൻ്റെ സൈന്യം പലസ്‌തീൻ പ്രദേശത്തിൻ്റെ ചില ഭാഗങ്ങളിൽ തുടരുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി പറഞ്ഞതിന് തൊട്ടു പിന്നാലെയാണ് ഈ...

നിർമ്മാതാക്കളുടെ സമരത്തിന് ഫിലിം ചേംബറിൻ്റെ പിന്തുണ; ഒരു താരവും അവിഭാജ്യ ഘടകമല്ല, ഞങ്ങൾക്ക് മറ്റു വഴികളുണ്ട്

0
താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നിർമ്മാതാക്കളുടെ സംഘടന നടത്തുന്ന സമരത്തിന് ഫിലിം ചേംബറിൻ്റെ പിന്തുണ. ഒരു താരവും അവിഭാജ്യഘടകമല്ല. ഞങ്ങൾക്ക് മറ്റു വഴികളുണ്ട്. മഞ്ഞിൽ വിരിഞ്ഞ പൂക്കളും പ്രേമലുവും എങ്ങനെ ഹിറ്റ്...

വിമാന താവളത്തിൽ 11 കോടി വിലവരുന്ന മയക്കുമരുന്ന് വേട്ട: ഒരു യുവതി അറസ്റ്റിൽ

0
ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാന താവളത്തിൽ നിന്ന് കുക്കികളുടെയും അരിയുടെയും പാക്കറ്റുകൾക്കുള്ളിൽ ഒളിപ്പിച്ച് 11 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി. ഇന്ത്യയിലേക്ക് കടത്തിയതിന് 20 കാരിയായ സ്ത്രീയെ അറസ്റ്റ് ചെയ്‌തു. കസ്റ്റംസ്...

‘പദ്ധതികൾക്കാണ് ഫണ്ട് ലഭിച്ചത്, പക്ഷേ വോട്ടിംഗ് വർദ്ധിപ്പിക്കുന്നതിനല്ല’; ധനകാര്യ മന്ത്രാലയത്തിലെ വെളിപ്പെടുത്തലുകൾ

0
യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇൻ്റെർനാഷണൽ ഡെവലപ്‌മെന്റ് (യുഎസ്എഐഡി) നൽകുന്ന ധനസഹായത്തെ കുറിച്ച് അമേരിക്കയിൽ നിന്ന് ഇന്ത്യക്കെതിരെ ഒരു വിവാദം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതിനിടയിൽ, യുഎസ്എഐഡി ധനസഹായവുമായി ബന്ധപ്പെട്ട നിരവധി സുപ്രധാന കണ്ടെത്തലുകൾ വെളിപ്പെടുത്തുന്ന...

Featured

More News