24 November 2024

ശിശുഭവനിൽ ആർഎസ് വൈറസ് ബാധ; അഞ്ച് കുട്ടികൾ ആശുപത്രിയിൽ

സംസ്ഥാനത്തുടനീളമുള്ള ശിശുഭവനുകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി

സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള എറണാകുളം അങ്കമാലി കറുകുറ്റിയിലെ ശിശുഭവനില്‍ ശ്വാസകോശത്തെ ബാധിക്കുന്ന ആര്‍ എസ് വൈറസുകള്‍ പടരുന്നു. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന അഞ്ച് കുഞ്ഞുങ്ങളില്‍ ഒരു കുഞ്ഞിൻ്റെ നില ഗുരുതരമാണ്. നാല് മാസം പ്രായമുള്ള കുഞ്ഞാണ് ഗുരുതരാവസ്ഥയിലുള്ളത്. രണ്ടാഴ്‌ചയിലധികമായി കുട്ടികള്‍ ആശുപത്രിയിലാണ്.

രോഗബാധ പടരാനിടയായ കാരണം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ഇതുവരെ വിഷയത്തെക്കുറിച്ച് ശിശുവകുപ്പ് ഔദ്യോഗിക അറിയിപ്പുകള്‍ നല്‍കിയിട്ടില്ല. വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ സംസ്ഥാനത്തുടനീളമുള്ള ശിശുഭവനുകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

18 മാസത്തില്‍ താഴെയുള്ള കുഞ്ഞുങ്ങളെയാണ് കൂടുതലായും രോഗം ബാധിക്കുന്നത്. താരതമ്യേന പുതിയ വൈറസ് രോഗമായ ആര്‍ എസ് വൈറസ് രോഗത്തിന് മൂക്കൊലിപ്പ്, പനി, ശ്വാസ തടസം, വലിവ് എന്നിവയാണ് ലക്ഷണങ്ങള്‍. ചില കുഞ്ഞുങ്ങളില്‍ ന്യുമോണിയയ്ക്ക് സമാനമായ ലക്ഷണങ്ങളും പ്രകടമാകാറുണ്ട്. മഴ, തണുപ്പ് കാലാവസ്ഥകളിലാണ് ഈ വൈറസ് കൂടുതലായി കാണുന്നത്. പ്രതിവര്‍ഷം 1,60,000 കുട്ടികള്‍ വൈറസ് ബാധ മൂലം മരിക്കുന്നുവെന്നാണ് കണക്കുകള്‍. അതിവേഗം പടരുന്ന രോഗം ഒന്നോ രണ്ടോ ആഴ്‌ച കൊണ്ട് ഭേദമാകും.

ആന്റിജന്‍ ടെസ്റ്റ്, മോളിക്യുളാര്‍ ടെസ്റ്റ്, റാപിഡ് ടെസ്റ്റ് എന്നിവയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. നിലവില്‍ ആര്‍ എസ് വൈറസിന് മരുന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരിക്കല്‍ രോഗം വന്ന കുട്ടികള്‍ക്ക് വീണ്ടും രോഗം വന്നാല്‍ ശക്തി കുറയും. കൊവിഡ് കാലത്ത് കുട്ടികള്‍ പുറത്തിറങ്ങാത്തതിനാല്‍ സ്വാഭാവികമായി അവരുടെ രോഗ പ്രതിരോധ ശേഷി കുറയുകയും ഇപ്പോള്‍ പുറത്തിറങ്ങുകയും ചെയ്‌തതിനാലാകാം രോഗം കൂടുതലായി കാണപ്പെടുന്നതെന്നാണ് ശിശുരോഗ വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നത്.

Share

More Stories

രാജ്യത്തെ ഏറ്റവും മികച്ച ശുദ്ധവായു; പത്ത് നഗരങ്ങളില്‍ നാലാം സ്ഥാനം കണ്ണൂരിന്

0
ഇന്ത്യയിലെ ഏറ്റവും മികച്ച ശുദ്ധവായു ലഭിക്കുന്ന നഗരങ്ങളില്‍ കേരളത്തില്‍ നിന്നും കണ്ണൂര്‍ നഗരം ഇടംപിടിച്ചു. അതേസമയം നേരത്തെ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന തൃശൂര്‍ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലോക കാലാവസ്ഥ ഉച്ചകോടി (COP 29) അസര്‍ബൈജിസ്ഥാനിലെ...

കോൺഗ്രസ് – യു ഡി എഫ് രാഷ്ട്രീയം കേരള സമൂഹത്തെ എങ്ങനെയൊക്കെ മലീമസമാക്കുമെന്നാണ് ഇനി കാണാനുള്ളത്

0
|ശ്രീകാന്ത് പികെ ഇന്ന് അതിയായ അമർഷവും അതേ സമയം സന്തോഷവും തോന്നിയ ഒരു വീഡിയോയാണ് പാലക്കാട് യു.ഡി.എഫ് വിജയം ഉറപ്പിക്കും മുന്നേ തന്നെ SDPI പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തുകയും സി.പി.ഐ.(എം) ജില്ലാ കമ്മിറ്റി...

32 ലക്ഷം വര്‍ഷത്തെ പഴക്കമുള്ള അസ്ഥി ഭാഗങ്ങൾ; ആള്‍ക്കുരങ്ങുകള്‍ക്കും മനുഷ്യനുമിടയിലെ നഷ്ടപ്പെട്ട കണ്ണി; പഠനം

0
മനുഷ്യ കുലത്തിന്റെ മുത്തശ്ശി എന്നാണ് ഇതുവരെ കരുതിയിരുന്നതെങ്കില്‍ പുതിയ പഠനങ്ങള്‍ പറയുന്നത് ലൂസിക്ക് ഒരു മറിഞ്ഞു വരുന്ന ബന്ധത്തിന്റെ സ്ഥാനം മാത്രമേയുള്ളൂവെന്നാണ്. ഒപ്പം മനുഷ്യരും ആള്‍ക്കുരങ്ങുകളും തമ്മിലുള്ള വിട്ട് പോയ കണ്ണിയെ ലൂസി...

ഇടതുപക്ഷത്തെ സംബന്ധിച്ച് ശുഭകരമായ തിരഞ്ഞെടുപ്പ് ഫലമാണ് വന്നത്

0
| ദീപക് പച്ച വസ്തുനിഷ്ഠ യാഥാർഥ്യത്തിന്റെ ഏത് അളവ് എടുത്ത് നോക്കിയാലും ഇടതുപക്ഷ പ്രവർത്തകരെ സംബന്ധിച്ച് നിരാശപ്പെടാനുള്ള ഒന്നും ഈ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇല്ല. അതെ സമയം അടുത്ത നിയമസഭ തിരഞ്ഞെടുപ്പിലേക്ക് ഒരുങ്ങാൻ പ്രതീക്ഷയുള്ള...

റഹ്‌മാനൊപ്പം സംഗീത പരിപാടികൾ; മോഹിനി ഡേയുടെ വിവാഹമോചന പ്രഖ്യാപനത്തിന് ശേഷം പരസ്യ പ്രതികരണം

0
സംഗീത സംവിധായകൻ എ.ആർ റഹ്‌മാനും ഭാര്യ സൈറ ഭാനുവും പിരിയുന്ന വാർത്ത വന്ന് അധികം വൈകും മുമ്പേ അദ്ദേഹത്തിൻ്റെ സ്വന്തം ബാൻഡിൽ നിന്നുള്ള യുവ സംഗീതജ്ഞയും ഭർത്താവും പിരിയുന്ന വിവരം പുറത്തുവന്നു. പിന്നീട്...

‘യുദ്ധത്തിൽ രക്തസാക്ഷി’കളായ 43 ചൈനീസ് പീപ്പിൾസ് വോളണ്ടിയർമാരുടെ ഭൗതീകശരീരം ചൈനയിലേക്ക് എത്തിക്കാൻ ഒരുക്കം

0
യുഎസ് ആക്രമണത്തെയും സഹായ കൊറിയയെയും ചെറുക്കാനുള്ള യുദ്ധത്തിൽ ജീവൻ നഷ്‌ടപ്പെട്ട 43 ചൈനീസ് പീപ്പിൾസ് വോളണ്ടിയർമാരുടെ (സിപിവി) രക്തസാക്ഷികളുടെ ഭൗതീകശരീരങ്ങൾ നവംബർ അവസാനത്തോടെ ദക്ഷിണ കൊറിയയിൽ നിന്ന് ചൈനയിലേക്ക് എത്തിക്കും. ചൈനയുടെ വെറ്ററൻസ്...

Featured

More News