11 October 2024

വ്യാജ സർട്ടിഫിക്കേഷൻ നടത്തുന്നവർക്കെതിരെ മുന്നറിയിപ്പ്

ആയുഷ് മന്ത്രാലയം, എൻസിഐഎസ്എം എന്നിവ നേരിട്ട് നൽകുന്നതോ, ഔദ്യോഗികമായി അംഗീകരിച്ചതോ ആയ സർട്ടിഫിക്കേഷൻസ് മാത്രമാണ് സാധുവായവ.

കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെയും എൻ സി ഐ എസ് എമ്മിന്റെയും പേരും ലോഗോയും അനധികൃതമായി ഉപയോഗിച്ചുകൊണ്ടിരുന്ന വിവിധ സംഘടനകൾ, സർട്ടിഫിക്കറ്റ്, ഔഷധങ്ങൾ തുടങ്ങിയവയിൽ ഔദ്യോഗിക സർട്ടിഫിക്കേഷൻ എന്ന രീതിയിൽ വ്യാജവും അസാധുവായതുമായ സർട്ടിഫിക്കേഷനുകൾ നൽകുന്നതിനായി എൻസിഐഎസ്എമ്മിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

വിവിധ സംഘടനകൾ നടത്തുന്ന പരിശീലന പരിപാടികൾ, സെമിനാറുകൾ, ശിൽപ്പശാലകൾ എന്നിവയിലും എൻ.ജി.ഒ സംഘടനകൾ, ആയുർവേദ / യോഗയുമായി ബന്ധപ്പെട്ട് നടത്തുന്ന ചില ഹ്രസ്വകാല കോഴ്സുകൾക്ക് അധികാരിത വരുത്തുന്നതിനും ഇത്തരം ലോഗോ വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ട്. ഇത്തരം നടപടികൾ കുറ്റകരമാണ്.

ആയുഷ് മന്ത്രാലയം, എൻസിഐഎസ്എം എന്നിവ നേരിട്ട് നൽകുന്നതോ, ഔദ്യോഗികമായി അംഗീകരിച്ചതോ ആയ സർട്ടിഫിക്കേഷൻസ് മാത്രമാണ് സാധുവായവ. ഇത്തരത്തിൽ വഞ്ചനാപരമായി ലോഗോ ഉപയോഗിക്കുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെടുന്ന പക്ഷം പ്രസ്തുത വ്യക്തികൾക്കെതിരെയും സംഘടനകൾക്കെതിരെയും 2023 ലെ എൻസിഐഎസ്എം റഗുലേഷനിലെ റഗുലേഷൻ 27 സബ് റഗുലേഷൻ (ഡി) പ്രകാരവും, ഭാരതീയ ന്യായ സംഹിത പ്രകാരവും കടുത്ത ശിക്ഷാനടപടി സ്വീകരിക്കുന്നതാണെന്ന് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ പത്രകുറിപ്പിൽ അറിയിച്ചു.

Share

More Stories

ലോകത്തിലെ ഏറ്റവും വലിയ ആണവ ‘കൃത്രിമ സൂര്യൻ’; മെഗാപ്രോജക്റ്റ് റഷ്യൻ പങ്കാളിത്തത്തോടെ വളരുന്നു

0
റഷ്യൻ ഊർജ ഭീമനായ റോസാറ്റം തെക്കൻ ഫ്രാൻസിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ആഗോള ആണവ ഫ്യൂഷൻ മെഗാപ്രോജക്‌റ്റിൽ പങ്കാളിത്തം വിപുലീകരിക്കുകയാണെന്ന് കമ്പനിയുടെ സിഇഒ അലക്‌സി ലിഖാചേവ് പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ 'കൃത്രിമ സൂര്യൻ' എന്ന്...

രത്തൻ ടാറ്റ രൂപപ്പെടുത്തിയ ഇന്ത്യൻ ബിസിനസിൻ്റെ ഭൂപ്രകൃതി

0
ഇന്ത്യൻ ബിസിനസ്സിൻ്റെയും ജീവകാരുണ്യത്തിൻ്റെയും ഭൂപ്രകൃതിയെ മായാത്ത രീതിയിൽ രൂപപ്പെടുത്തിയ ഒരു പൈതൃകമാണ് രത്തൻ നേവൽ ടാറ്റയുടെ വിയോഗം അവശേഷിപ്പിക്കുന്നതെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) പറഞ്ഞു. പത്മഭൂഷൺ,...

മിൽട്ടൺ ചുഴലിക്കാറ്റ് ഫ്ലോറിഡയെ തകർത്തു

0
കാറ്റഗറി 3 മിൽട്ടൺ ചുഴലിക്കാറ്റ് ബുധനാഴ്ച യുഎസ് തീരത്ത് പതിച്ചതിനാൽ മൂന്ന് ദശലക്ഷത്തിലധികം ആളുകൾക്ക് വൈദ്യുതിയില്ലാതായി. തുടർന്ന് ഫ്‌ളോറിഡ നിവാസികൾക്ക് അധികൃതർ വീടുകളിൽ വിശ്രമിക്കാൻ നിർദ്ദേശം നൽകി. ചുഴലിക്കാറ്റ് സരസോട്ട കൗണ്ടിയിലെ സിയസ്റ്റ...

ഡേവിസ് കപ്പിന് ശേഷം വിരമിക്കല്‍ പ്രഖ്യാപിച്ച് റാഫേല്‍ നദാല്‍

0
അന്താരാഷ്‌ട്ര ടെന്നീസിൽ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ടെന്നീസ് ഇതിഹാസം റാഫേല്‍ നദാല്‍. ഒരു വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം വിരമിക്കല്‍ അറിയിച്ചത്. നവംബറിൽ നടക്കുന്ന ഡേവിസ് കപ്പിനു ശേഷം ടെന്നീസ് കോര്‍ട്ടിനോട് വിട പറയുമെന്ന്...

മെറ്റാ എഐ; വിപുലീകരണം യുകെയിലേക്കും മറ്റ് അഞ്ച് രാജ്യങ്ങളിലേക്കും വ്യാപിപ്പിച്ചു

0
കമ്പനിയുടെ ഇൻ-ഹൗസ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) ചാറ്റ്‌ബോട്ടായ മെറ്റാ എഐയുടെ വിപുലീകരണം ആറ് പുതിയ രാജ്യങ്ങളിലേക്ക് ബുധനാഴ്ച മെറ്റാ പ്രഖ്യാപിച്ചു. എഐ ചാറ്റ്‌ബോട്ടിലേക്ക് ഇപ്പോൾ ആക്‌സസ് ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ യുകെ ഉൾപ്പെടുത്തിയിട്ടുണ്ട്. എഐ...

കിയയുടെ ഫ്ലാഗ്‌ഷിപ്പ് എസ്‍‌യുവി ഇവി9 ഇന്ത്യയില്‍ ലോഞ്ച് ചെയ്തു; 1.29 കോടി രൂപ എക്‌സ്‌ഷോറൂം വില

0
കിയയുടെ ഫ്ലാഗ്‌ഷിപ്പ് ഇലക്ട്രിക് എസ്‌യുവിയായ ഇവി9 ഇന്ത്യയില്‍ അവതരിപ്പിച്ചു. 1.29 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. ബിഎംഡബ്ല്യു ഐഎക്‌സ്, ഔഡി ക്യു 8 ഇ ട്രോണ്‍ എന്നിവയാണ് ഇവി9ന്റെ പ്രധാന എതിരാളികള്‍. വാഹനം...

Featured

More News