16 October 2024

സ്‌കൂൾ കുട്ടികൾക്ക് പാഠം ഗോപി സുന്ദറിൻ്റെ ഗാനം; ആ പാട്ട് ഇതാണ്

മൂന്നാം ക്‌ളാസ് വിദ്യാർത്ഥികൾക്കായുള്ള കേരള പാഠാവലി മലയാളത്തിൽ ആണ് ഗാനമുള്ളത്

ഗോപി സുന്ദറിൻ്റെ ഗാനങ്ങൾക്ക് മലയാള മണ്ണിൽ ഫാൻസ്‌ ഉണ്ടാകാൻ ആരംഭിച്ചിട്ട് രണ്ടു പതിറ്റാണ്ടോളമാകുന്നു. ഗോപിയുടെ സംഗീതം അത്രയേറെ സൂപ്പർ ഹിറ്റുകൾ മലയാള സിനിമയിൽ സൃഷ്‌ടിച്ചു. മലയാളത്തിൻ്റെ പല സുപ്രധാന താരങ്ങളും ഗോപിയുടെ സംഗീതം സ്‌ക്രീനിൽ അഭിനയിച്ചു ഫലിപ്പിച്ചു.

പണ്ടത്തേത് പോലത്തെ ഹിറ്റുകൾ ഇപ്പോൾ ഉണ്ടാവുന്നില്ല എങ്കിലും ഗോപി സുന്ദർ മലയാള സിനിമാ സംഗീതത്തിൽ സജീവമാണ്. 2024ൽ ഗോപി സുന്ദർ ഏതാനും മലയാള ചലച്ചിത്രങ്ങൾക്ക് സംഗീതം ചമച്ചു. അതോടൊപ്പം ഗോപി സുന്ദറിൻ്റെ വ്യക്തി ജീവിതവും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്.

ഗോപി എപ്പോഴും തൻ്റെ പ്രണയങ്ങളും സൗഹൃദങ്ങളും ഒളിച്ചുവെക്കാൻ ശ്രമിക്കാറില്ല. ഈ ശീലം ഗോപിയെ നിരവധി വിവാദങ്ങൾക്ക് നടുവിലേക്കിറക്കി നിർത്താറുണ്ട്. സ്വന്തം ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പേജുകളിൽ ഗോപി കൂട്ടുകാരികളുടെ ചിത്രങ്ങൾ നിരന്തരം പോസ്റ്റ് ചെയ്യും. ഈ ഫോട്ടോകളുടെ കമന്റ് ബോക്‌സുകൾ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്നതും കാണാം. ഇവിടെ കമന്റ് വന്നാൽ എൻ്റെർടൈൻമെന്റ് വാർത്താ മേഖലകളിലേക്ക് അത് കത്തിപ്പടരാൻ വലിയ കാലതാമസമുണ്ടാവില്ല. അതെന്തായാലും, ഗോപി സുന്ദറിൻ്റെ ഗാനം ഒരു പാഠപുസ്‌തകത്തിൽ ഇടം നേടി.

ഈ ഗാനമാണോ, അതോ സിനിമയാണോ ആദ്യം ഉണ്ടായത് എന്ന് ചോദിച്ചാൽ, ഗാനം എന്നാകും മറുപടി. ഒരു നാടൻ പാട്ടാണ് ഇത്. സ്റ്റേറ്റ് സിലബസ് പഠിക്കുന്ന കുട്ടികൾക്ക് ഒരു പാഠപുസ്‌തകത്തിൽ ഈ പാട്ട് ഉൾപ്പെട്ടിരിക്കുന്നു. സിനിമയിൽ വിനായക് ശശികുമാർ ആണ് ഗാനത്തിൻ്റെ പൂർണ രൂപത്തിൻ്റെ ഉടമ. ഈണം നൽകിയത് ഗോപി സുന്ദർ. മലയാള സിനിമയിലെ എണ്ണം പറഞ്ഞ ഗാനരചയിതാക്കളിൽ പലരുടെയും വരികൾക്ക് ഗോപി സുന്ദർ വളരെ വർഷങ്ങളായി ഈണം നൽകിയിട്ടുണ്ട്. ഇതിൽ സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിൽ സ്വന്തം വരികൾക്ക് തന്നെ ഗോപി ഈണമിട്ടിരിക്കുന്നു.

സിനിമ വന്നത് ഈ വർഷം മാത്രമാണ്. അതിനും വളരെ മുമ്പ് തന്നെ നാടൻ പാട്ട് വിഭാഗത്തിൽ ഈ പാട്ട് പുസ്‌തകത്തിൽ ഉൾപ്പെട്ടിരിക്കുന്നു. മൂന്നാം ക്‌ളാസ് വിദ്യാർത്ഥികൾക്കായുള്ള കേരള പാഠാവലി മലയാളത്തിൽ ആണ് ഗാനമുള്ളത്. പ്രകൃതിയെ കുറിച്ചുള്ള വളരെ അർത്ഥവത്തായ വരികളാണിത്. സിനിമയിൽ മനുഷ്യജീവിതവുമായി ഈ ഗാനത്തെ ബന്ധപ്പെടുത്തിയിരിക്കുന്നു. കുറച്ചു മാസങ്ങൾക്ക് മുൻപ് റിലീസ് ചെയ്‌ത സിനിമയിൽ സുരാജ് വെഞ്ഞാറമൂടും ആസിഫ് അലിയുമാണ് നായകന്മാർ. ബോക്‌സ് ഓഫീസിൽ വലിയ കോളിളക്കം സൃഷ്‌ടിച്ചില്ല എങ്കിലും, ഫീൽ ഗുഡ് റിവ്യൂകൾ ലഭിച്ച ചിത്രമാണിത്.

അഡിയോസ് അമിഗോ എന്ന ചിത്രത്തിൽ മണ്ണേ നമ്പി മരമിരിപ്പൂ… എന്നാരംഭിക്കുന്ന ഗോപി സുന്ദർ ഈണമിട്ട ഗാനമാണ് മൂന്നാം ക്‌ളാസിലെ കുരുന്നുകൾക്ക് മലയാള ഭാഷാ പുസ്‌തകത്തിൽ പഠിക്കാനുള്ളത്. മലയാള സിനിമയിൽ മുമ്പും നാടൻ പാട്ടുകൾ ചലച്ചിത്ര ഗാനമായി മാറിയിട്ടുണ്ട്. ചില കവിതകൾ ചലച്ചിത്ര ഗാന രൂപത്തിലും എത്തിയിട്ടുണ്ട്. വലിയ ഇടവേളക്ക് ശേഷമാണ് സ്‌കൂൾ പാഠപുസ്‌തകത്തിലെ ഒരു ഭാഗം ചലച്ചിത്രത്തിന് ഗാനമാകുന്നത്.

തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഒരു റീൽ രൂപത്തിൽ ഗോപി സുന്ദർ ഈ പാഠപുസ്‌തകത്തിൻ്റെ ഒരു ഭാഗം പോസ്റ്റ് ചെയ്‌തിരിക്കുന്നു. മൂന്നാം ക്‌ളാസിലെ മലയാളം പാഠപുസ്‌തകത്തിൻ്റെ രണ്ടാം ഭാഗത്തിലാണ് ഈ വരികൾ ഉൾപ്പെട്ടിരിക്കുന്നത്.

Share

More Stories

യുഎസ് വാർത്താ മാധ്യമങ്ങളെ പൂർണമായി അവിശ്വസിക്കുന്ന അമേരിക്കക്കാരുടെ എണ്ണം വർദ്ധിക്കുന്നു

0
തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ഒരു പുതിയ ഗാലപ്പ് വോട്ടെടുപ്പ് പ്രകാരം അമേരിക്കക്കാരിൽ മൂന്നിലൊന്നിൽ താഴെ ആളുകൾ യുഎസ് വാർത്താ മാധ്യമങ്ങളെ വിശ്വസിക്കുന്നു, ഇത് റെക്കോർഡ് നിരക്കിൽ താഴ്ന്ന കണക്കാണ്. 2023 നെ അപേക്ഷിച്ച് മാധ്യമങ്ങൾ...

അരുണാചൽ പ്രദേശ് ഇപ്പോൾ 36 ഹിമപ്പുലികളുടെ ആവാസ കേന്ദ്രമാണെന്ന് സർവേ

0
അരുണാചൽ പ്രദേശിൽ നിലവിൽ 36 ഹിമപ്പുലികളുണ്ടെന്ന് സർവേയിൽ പറയുന്നു. ഡബ്ല്യുഡബ്ല്യുഎഫ്-ഇന്ത്യയുമായി സഹകരിച്ച് പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന വകുപ്പ് (DoEFCC) നടത്തിയ സർവേ അരുണാചൽ പ്രദേശ് വനം മന്ത്രി വാങ്കി ലോവാങ് പുറത്തിറക്കി....

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വം; പി സരിന്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്തേക്കോ?

0
നേതൃത്വവുമായി ഇടഞ്ഞുകൊണ്ടു കോണ്‍ഗ്രസ് പാർട്ടി വിട്ട മുന്‍ ഡിസിസി പ്രസിഡന്റും മുന്‍ എംഎല്‍എയുമായ എ വി ഗോപിനാഥിനെ സന്ദര്‍ശിച്ച് ഡോ. പി സരിന്‍. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ കോൺഗ്രസ് നേതൃത്വവുമായി...

വൈക്കോൽ കത്തിച്ചവരെ പ്രോസിക്യൂട്ട് ചെയ്തില്ല; ഹരിയാന, പഞ്ചാബ് സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് സമൻസ്

0
വൈക്കോൽ കത്തിച്ചവരെ പ്രോസിക്യൂട്ട് ചെയ്യാത്തതിന് പഞ്ചാബ്, ഹരിയാന സർക്കാരുകളെ സുപ്രീം കോടതി രൂക്ഷമായി വിമർശിക്കുകയും ചീഫ് സെക്രട്ടറിമാർ നേരിട്ട് ഹാജരായി ഒക്ടോബർ 23 ന് നിലപാട് വിശദീകരിക്കാൻ നിർദേശിക്കുകയും ചെയ്തു. “ഞങ്ങൾ നിങ്ങൾക്ക് ഒരാഴ്ച...

ബിബിസിയുടെ ഫണ്ടിംഗ് വെട്ടിക്കുറച്ചു; റഷ്യൻ മാധ്യമങ്ങളോടുള്ള ‘പ്രചാരണ’ പോരാട്ടത്തിൽ യുകെ പരാജയപ്പെടുന്നു

0
ബിബിസി വേൾഡ് സർവീസിലേക്കുള്ള ഫണ്ടിംഗ് വെട്ടിക്കുറച്ചത് റഷ്യൻ, ചൈനീസ് മാധ്യമങ്ങളെ ഗ്ലോബൽ സൗത്തിൽ ഉടനീളം വെല്ലുവിളിയില്ലാത്ത സംപ്രേക്ഷണം അനുവദിച്ചു എന്ന് ബ്രിട്ടീഷ് സ്റ്റേറ്റ് മീഡിയ ബിബിസി ഡയറക്ടർ ജനറൽ പരാതിപ്പെട്ടു. ബിബിസിയുടെ വേൾഡ്...

ജനങ്ങളുടെ ഭൂമി പിടിച്ചെടുക്കാന്‍ നിയമവിരുദ്ധ സ്വകാര്യ സേനയ്ക്ക് സഹായം നല്‍കിയ ടാറ്റ

0
| കെ സഹദേവന്‍ 2005 ജൂണ്‍ 4. ഛത്തീസ്ഗഢിലെ ബസ്തര്‍ ജില്ലയിലെ ലോഹാന്‍ഡിഗുഡയില്‍ മെഗാ സ്റ്റീല്‍ പ്ലാന്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട ടാറ്റാ സ്റ്റീല്‍ സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനുമായി 19,500 കോടി രൂപയുടെ പദ്ധതി...

Featured

More News