19 October 2024

പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട 56 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി; കൂടുതലും കേരളത്തിൽ

ഒന്നിലധികം ബാങ്കിംഗ് ചാനലുകള്‍ വഴിയും ഹവാല, സംഭാവന എന്നീ പേരുകളിലും ഇന്ത്യക്ക് അകത്ത് നിന്നും പുറത്ത് നിന്നുമായി പിഎഫ്‌ഐയിലേക്ക് പണം ഒഴുകുന്നുണ്ട്.

രാജ്യ വ്യാപകമായി പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട 56 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ്. ഇതില്‍ ഭൂരിഭാഗം സ്വത്തുക്കളും കേരളത്തിൽ ആണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇത്തരത്തിൽ കണ്ടുകെട്ടിയവയില്‍ 35 സ്ഥാവര സ്വത്തുക്കളും ഉള്‍പ്പെടും.

ഇന്ത്യയ്ക്ക് വെളിയിൽ സിംഗപ്പൂരിലും അറബ് നാടുകളിലുമായി പി എഫ് ഐയ്ക്ക് 13,000 സജീവ അംഗങ്ങള്‍ ഉണ്ടെന്നും മലപ്പുറത്തെ മഞ്ചേരിയിലുള്ള പിഎഫ്‌ഐയുടെ കീഴിലുള്ള സത്യസരണി കേന്ദ്രം ഇസ്ലാമിക മതപരിവര്‍ത്തനത്തിനുള്ള ഇടമാണെന്നും ഇഡി വ്യക്തമാക്കുന്നു.

ഒന്നിലധികം ബാങ്കിംഗ് ചാനലുകള്‍ വഴിയും ഹവാല, സംഭാവന എന്നീ പേരുകളിലും ഇന്ത്യക്ക് അകത്ത് നിന്നും പുറത്ത് നിന്നുമായി പിഎഫ്‌ഐയിലേക്ക് പണം ഒഴുകുന്നുണ്ട്. ഇത്തരത്തിൽ ലഭിക്കുന്ന പണം ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനുമാണ് ഉപയോഗിക്കുന്നതെന്നും ഇഡി പ്രസ്താവയില്‍ പറയുന്നു.

ആകെ 29 ബാങ്ക് അക്കൗണ്ടുകളിലായാണ് പിഎഫ്‌ഐ അവരുടെ അനധികൃത പണം നിക്ഷേപിച്ചിരിക്കുന്നതെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട് . കേരള, കര്‍ണാടക, തമിഴ്‌നാട്, തെലങ്കാന, ഡല്‍ഹി, രാജസ്ഥാന്‍, മഹാരാഷ്ട്ര, ബിഹാര്‍, പശ്ചിമ ബംഗാള്‍, അസം, ജമ്മുകശ്മീര്‍, മണിപ്പൂര്‍ എന്നിവിടങ്ങിലായാണ് ബാങ്ക് അക്കൗണ്ടുകളുള്ളത്.

Share

More Stories

‘ശാന്തരാകൂ ആരാധകരേ’; അലൻ വാക്കറുടെ ഹൈദരബാദിലെ സം​ഗീത നിശ റദ്ദാക്കി

0
ആരാധകരെ നിരാശരാക്കിക്കൊണ്ട് അലൻ വാക്കറുടെ ഹൈദരബാദിലെ സം​ഗീത നിശ റദ്ദാക്കി. ഒക്ടോബർ 20ന് നടത്താനിരുന്ന സം​ഗീത പരിപാടിയാണ് റദ്ദാക്കിയിരുന്നത്. തങ്ങളുടെ പ്രിയ ​ഗായകനെ നേരിൽ കാണാനും പരിപാടികൾ ആസ്വദിക്കാനും കാത്തിരുന്ന ആരാധകരെ സംബന്ധിച്ച്...

‘എത്തിയത് അപ്രതീക്ഷിതമായി, ക്ഷണിച്ചതായി അറിയിയില്ല’; ദിവ്യക്കെതിരെ കളക്ടറേറ്റ് ജീവനക്കാരുടെ മൊഴി

0
കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിൻ്റെ മരണത്തില്‍ ആരോപണം നേരിടുന്ന പിപി ദിവ്യക്കെതിരെ കളക്ടറേറ്റ് ജീവനക്കാർ മൊഴി നൽകി. അപ്രതീക്ഷിതമായാണ് ദിവ്യ പരിപാടിയില്‍ എത്തിയതെന്നും ക്ഷണിച്ചതായി അറിയില്ലെന്നും നവീന്‍ ബാബുവിൻ്റെ യാത്രയയപ്പില്‍ പങ്കെടുത്ത...

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ചരിത്രത്തിലെ ഏക മലയാളി പ്രസിഡന്റ് ; സര്‍ ചേറ്റൂര്‍ ശങ്കരന്‍ നായരായി അക്ഷയ് കുമാർ;...

0
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ചരിത്രത്തിലെ ഏക മലയാളി പ്രസിഡന്‍റും കോടതിമുറികളില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പട പൊരുതിയ നീതിയുടെ ആള്‍രൂപവുമായ സര്‍ ചേറ്റൂര്‍ ശങ്കരന്‍ നായരുടെ ജീവിതം ബോളിവുഡ് ചിത്രമാവുന്നുവെന്ന വാര്‍ത്ത നേരത്തെ എത്തിയതാണ്....

‘ഒരു അന്വേഷണത്തിന്റെ തുടക്കം’; 185 അടി വലിപ്പമുള്ള സിനിമാ പോസ്റ്റർ മലയാള സിനിമയിൽ ഇതാദ്യം

0
മലയാള സിനിമ ചരിത്രത്തിൽ ഇന്നുവരെ കാണാത്ത തരത്തിലുള്ള പുതിയ പ്രചാരണ തന്ത്രവുമായി എം എ നിഷാദ് സംവിധാനം ചെയ്യുന്ന 'ഒരു അന്വേഷണത്തിന്റെ തുടക്കം' സിനിമ ടീം. സിനിമയുടെ പ്രമോഷനായി 185 അടി വലിപ്പമുള്ള...

സമീക്ഷ യുകെ ദേശീയ സമ്മേളനം നവംബർ 30ന് ബെർമിംഗ്ഹാമില്‍

0
യുകെയിലെ പുരോഗമന കലാ സാംസ്കാരിക സംഘടനയായ സമീക്ഷയുകെയുടെ ഏഴാമത് ദേശീയ സമ്മേളനം നവംബർ 30ന് ബെർമിംഗ്ഹാമിൽ നടക്കുമെന്ന് നാഷണല്‍ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ അറിയിച്ചു. വിവിധ ഏരിയ കമ്മിറ്റികളില്‍ നിന്നായി ഇരുന്നൂറോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തിൽ...

യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതായി പരാതി: ഷാജൻ സ്കറിയക്കെതിരെ കേസെടുത്തു

0
സോഷ്യൽ മീഡിയയിൽ യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചു എന്ന പരാതിയിൽ മലയാളത്തിലെ ഓൺലൈൻ മാധ്യമമായ മറുനാടൻ മലയാളിയുടെ എഡിറ്റർ ഷാജൻ സ്കറിയക്കെതിരെ കേസ്. ഇതേ വിഷയത്തിൽ ഷാജൻ സ്കറിയയെ കൂടാതെ രണ്ട് യുട്യൂബർമാർക്കെതിരേയും പോലീസ്...

Featured

More News