23 October 2024

തിയറ്ററുകളിൽ ഇനി ബേസിൽ- നസ്രിയ ജോടികൾ ; ‘സൂക്ഷ്മദര്‍ശിനി’ റിലീസ് പ്രഖ്യാപിച്ചു

ഹാപ്പി ഹവേർസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റേയും എ വി എ പ്രൊഡക്ഷൻസിന്റെന്‍റെയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേര്‍ന്നാണ് നിർമ്മാണം.

ബേസിൽ ജോസഫ്, നസ്രിയ നസീം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം സി സംവിധാനം ചെയ്യുന്ന ‘സൂക്ഷ്മദര്‍ശിനി’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം നവംബർ 22ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് ലിബിനും അതുലും ചേർന്നാണ്. ക്രിസ്റ്റോ സേവ്യറാണ് സം​ഗീതം.

ഹാപ്പി ഹവേർസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റേയും എ വി എ പ്രൊഡക്ഷൻസിന്റെന്‍റെയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേര്‍ന്നാണ് നിർമ്മാണം. ചിത്രത്തിൽ ദീപക് പറമ്പോല്‍, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപൻ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, ജെയിംസ്, നൗഷാദ് അലി, അപർണ റാം, സരസ്വതി മേനോൻ, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവർ മറ്റ് സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേഴ്സ്: ഇംതിയാസ് കദീർ, സനു താഹിർ, ഛായാഗ്രഹണം: ശരൺ വേലായുധൻ, ചിത്രസംയോജനം: ചമൻ ചാക്കോ, ഗാനരചന: മു.രി, വിനായക് ശശികുമാർ, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, കലാസംവിധാനം: വിനോദ് രവീന്ദ്രൻ, മേക്കപ്പ്: ആർ ജി വയനാടൻ, വസ്ത്രാലങ്കാരം: മഷർ ഹംസ, സ്റ്റിൽസ്: രോഹിത് കൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രതീഷ് മാവേലിക്കര, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: നസീർ കാരന്തൂർ, പോസ്റ്റർ ഡിസൈൻ: സര്‍ക്കാസനം, യെല്ലോ ടൂത്ത്സ്.

ചീഫ് അസോസിയേറ്റ്: രോഹിത് ചന്ദ്രശേഖർ, ഫിനാൻസ് കൺട്രോളർ: ഷൗക്കത്ത് കല്ലൂസ്, സംഘട്ടനം: പിസി സ്റ്റണ്ട്സ്, വിഎഫ്എക്സ്: ബ്ലാക്ക് മരിയ, കളറിസ്റ്റ്: ശ്രീക് വാര്യര്‍, വിതരണം: ഭാവന റിലീസ്, പ്രൊമോ സ്റ്റിൽസ്: വിഷ്ണു തണ്ടാശ്ശേരി, പിആർഒ: ആതിര ദിൽജിത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Share

More Stories

ഇന്ത്യയും ചൈനയും തർക്കമുള്ള അതിർത്തിയിലെ സംഘർഷം ലഘൂകരിക്കാൻ ഒരു കരാറിൽ ഏർപ്പെട്ടു

0
തർക്ക അതിർത്തിയിൽ തങ്ങളുടെ സൈനിക പ്രവർത്തനങ്ങൾ വിന്യസിക്കുന്നതിൽ ഇന്ത്യയും ചൈനയും ധാരണയിലെത്തി. ഇരു രാജ്യങ്ങളുടെയും നേതാക്കൾ ഉച്ചകോടിക്കായി റഷ്യയിൽ എത്തുമ്പോൾ ആണവ-സായുധരായ അയൽരാജ്യങ്ങൾ തമ്മിലുള്ള സംഘർഷം കുറയ്ക്കുന്നതിനുള്ള ഒരു ചുവടുവയ്പ്പാണെന്ന് ന്യൂഡൽഹി പ്രസ്‌താവനയിൽ...

നിക്ഷേപ തട്ടിപ്പ്; അപ്പോളോ, സമാന ഗ്രൂപ്പ് സ്ഥാപനങ്ങളില്‍ ഇഡി റെയ്‌ഡ്‌, കാൽലക്ഷത്തോളം രൂപ പിടിച്ചെടുത്തു

0
കൊച്ചി: നിക്ഷേപ തട്ടിപ്പ് കേസില്‍ അപ്പോളോ ജ്വല്ലറി, സമാന ഗ്രൂപ്പ് അടക്കമുള്ള സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൻ്റെ റെയ്‌ഡിൽ കാൽലക്ഷത്തോളം രൂപ പിടിച്ചെടുത്തു. ഈ സ്ഥാപനങ്ങളുടെ കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം ഓഫീസുകളിലും ഡയറക്ടര്‍മാരുടെ വീടുകളിലും...

മുസ്ലിം പുരുഷൻമാർക്ക് ഒന്നിലേറെ വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാമെന്ന് ബോംബെ ഹൈക്കോടതി

0
മുംബൈ: മുസ്ലിം പുരുഷന്‍മാര്‍ക്ക് ഒന്നിലേറെ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് ബോംബെ ഹൈക്കോടതി. മുസ്ലിം വ്യക്തിനിയമം ഒന്നിലേറെ വിവാഹങ്ങള്‍ക്ക് അനുമതി നല്‍കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിധി. തൻ്റെ മൂന്നാം ഭാര്യയുമായുള്ള വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍...

കണക്ടിങ് ഇന്ത്യ ഇനി കണക്ടിങ് ഭാരത്; നിറം മാറ്റത്തോടെ പുതിയ ലോഗോ പുറത്തിറക്കി ബിഎസ്എൻഎൽ

0
പൊതുമേഖലാ ടെലികോം സ്ഥാപനമായ ബിഎസ്എൻഎല്ലിന്‍റെ പുതിയ ലോഗോ പുറത്തിറക്കി. പഴയ ലോഗയോടെ നിറം ഉള്‍പ്പെടെ മാറ്റിയുള്ള പുതിയ ലോഗോയാണ് പുറത്തിറക്കിയത്. കാവി നിറമുള്ള വൃത്തത്തിനുള്ളിൽ ഇന്ത്യയുടെ ഭൂപടം പതിച്ചതാണ് പുതിയ ലോഗോ. ഇതോടൊപ്പം...

എന്തുകൊണ്ടാണ് യഥാർത്ഥ നിയന്ത്രണരേഖയിലെ ഡെംചോക്ക് ഇന്ത്യയ്ക്ക് നിർണായകമായിരിക്കുന്നത്?

0
ഈ മാസം 21 ന് ഇന്ത്യയും ചൈനയും അതിർത്തിയിലെ പട്രോളിംഗ് പോയിൻ്റുകൾ സംബന്ധിച്ച സ്തംഭനാവസ്ഥ അവസാനിപ്പിക്കാൻ സമ്മതിച്ച രണ്ട് മേഖലകളിൽ ഡെംചോക്കും ഉൾപ്പെടുന്നു. ലഡാക്കിൻ്റെ തെക്കുകിഴക്കേ മൂലയിൽ യഥാർത്ഥ നിയന്ത്രണ രേഖയിൽ (എൽഎസി)...

ജോർജ്ജ് തടാകം; വെള്ളം അപ്രത്യക്ഷമാകുന്ന വിചിത്ര സ്ഥലങ്ങൾ

0
ഓസ്‌ട്രേലിയയുടെ തെക്കുകിഴക്കായി കാൻബെറയ്‌ക്ക് സമീപം പതിറ്റാണ്ടുകളായി സന്ദർശകരെ ആശയ കുഴപ്പത്തിലാക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രകൃതി സൗന്ദര്യമാണ് ജോർജ്ജ് തടാകം. ഈ വലിയ ജലാശയം പൂർണ്ണമാകുമ്പോൾ പതിനാറ് മൈൽ നീളത്തിലും ആറ് മൈലിലധികം...

Featured

More News