14 November 2024

വ്യാജവാർത്ത; മംഗളം പത്രത്തിന് പിഴ; അസോ. എഡിറ്റർക്ക് തടവുശിക്ഷ

എറണാകുളം കടവന്ത്രയിലും മഹാരാഷ്ട്രയിലും ഒന്നരക്കോടി വിലമതിക്കുന്ന ഫ്ളാറ്റുകൾ ടോം ജോസ് സ്വന്തമാക്കിയതായി വിജിലൻസ് കണ്ടെത്തിയെന്നും ഇത് മൂടിവയ്ക്കാൻ സർക്കാരിലെ ഉന്നതർക്ക് മേൽ സ്വാധീനം ചെലുത്തിയെന്നും ആരോപിച്ച് 2015 ഏപ്രിൽ 12ന് മംഗളം വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു.

മുൻ സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ നടന്നിരുന്ന വിജിലൻസ് അന്വേഷണത്തെ ക്കുറിച്ച് വസ്തുതാപരമല്ലാത്ത റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ച കാരണത്താൽ മംഗളം അസോ. എഡിറ്റർ ആയിരുന്ന ആർ അജിത് കുമാർ, കൊച്ചി റിപ്പോർട്ടർ ആയിരുന്ന കെ കെ സുനിൽ എന്നിവർക്ക് നാലുമാസം വീതം തടവുശിക്ഷ വിധിച്ച് കോടതി.

ഇതിനുപുറമെ പത്രസ്ഥാപനത്തിന് 50,000 രൂപയും പിഴയും വിധിച്ചാണ് എറണാകുളം സിജെഎം കോടതിയുടെ വിധി. പിഴ നൽകാൻ തയ്യാറായില്ലെങ്കിൽ മംഗളം എഡിറ്ററും പ്രസാധകനുമായ ബിജു വർഗീസ് മൂന്നുമാസം തടവ് കൂടി അനുഭവിക്കേണ്ടി വരും. എറണാകുളം കടവന്ത്രയിലും മഹാരാഷ്ട്രയിലും ഒന്നരക്കോടി വിലമതിക്കുന്ന ഫ്ളാറ്റുകൾ ടോം ജോസ് സ്വന്തമാക്കിയതായി വിജിലൻസ് കണ്ടെത്തിയെന്നും ഇത് മൂടിവയ്ക്കാൻ സർക്കാരിലെ ഉന്നതർക്ക് മേൽ സ്വാധീനം ചെലുത്തിയെന്നും ആരോപിച്ച് 2015 ഏപ്രിൽ 12ന് മംഗളം വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ ഈ വാർത്ത വ്യാജമാണ് എന്ന് ആരോപിച്ചാണ് ടോം ജോസ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. കോടതിക്ക് മുന്നിൽ വാർത്തയിലെ വസ്തുത തെളിയിക്കാൻ പ്രതികളായ റിപ്പോർട്ടർക്കോ മംഗളം മേധാവികൾക്കോ സാധിച്ചിരുന്നില്ല .അതേസമയം, മറ്റ് ചില ആരോപണങ്ങളുടെ പേരിൽ 2016ൽ ടോം ജോസിനെതിരെ സംസ്ഥാന വിജിലൻസ് അന്വേഷണം നടത്തിയിരുന്നു.

ജേക്കബ് തോമസ് സംസ്ഥാന വിജിലൻസ് മേധാവിയായിരുന്നപ്പോൾ ഇതുമായി ബന്ധപ്പെട്ട് തുടർച്ചയായി വാർത്തകൾ വിവിധ മാധ്യമങ്ങളിൽ വന്നിരുന്നു. മഹാരാഷ്ട്രയിലെ സിന്ധുദുർബിൽ കർഷകഭൂമി വഴിവിട്ട് സ്വന്തമാക്കി എന്നത് ഉൾപ്പെടെ ആരോപണങ്ങളിൽ വസ്തുതയില്ലെന്ന് കണ്ടെത്തി 2018ൽ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു . സർവീസിൽ നിന്നും വിരമിക്കലിന് ശേഷവും മംഗളത്തിനെതിരായ നിയമനടപടിയുമായി മുൻ ചീഫ് സെക്രട്ടറി മുന്നോട്ട് പോകുകയായിരുന്നു.

Share

More Stories

ഭരണകൂടത്തിൻ്റെ അധികാരത്തിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കുന്നതിനുള്ള ഒരു കുടയാണ് നിയമവാഴ്‌ച: സുപ്രീം കോടതി

0
ഭരണകൂടത്തിൻ്റെ അധികാരത്തിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കുന്നതിനുള്ള ഒരു കുട സങ്കൽപ്പമാണ് നിയമവാഴ്‌ചയെന്നും ജനാധിപത്യത്തിനും നല്ല ഭരണത്തിനും ഇത് ആവശ്യമാണെന്നും സുപ്രീം കോടതി ബുധനാഴ്‌ച പറഞ്ഞു. ഭരണഘടനാപരമായ ജനാധിപത്യം സംരക്ഷിക്കുന്നതിന് നിയമവാഴ്‌ചയുടെ തത്വവും പൗരന്മാരുടെ പൗരാവകാശങ്ങളും...

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാം; ‘ചിരി’പദ്ധതിയുമായി കേരള പൊലീസ്

0
കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ ‘ചിരി’ പദ്ധതിയുമായി കേരള പൊലീസ്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിലാണ് ‘ചിരി’പദ്ധതിയെ കുറിച്ച് പങ്കുവെച്ചിരിക്കുന്നത്. ചിരിയുടെ 9497900200 എന്ന ഹെല്‍പ് ലൈന്‍ നമ്പരിലേക്ക് കുട്ടികള്‍ക്ക് മാത്രമല്ല അധ്യാപകരും...

കൊടൈക്കനാലിൽ ഏതൊക്കെ വാഹനങ്ങൾക്ക് ആണ് നിരോധനം?

0
പരിസ്ഥിതി പ്രശ്‌നങ്ങൾ തടയുന്നതിൻ്റെ ഭാഗമായി കൊടൈക്കനാലിൽ 12 മീറ്ററിൽ കൂടുതൽ നീളമുള്ള ഭാരവാഹനങ്ങൾക്കും യാത്രാ വാഹനങ്ങൾക്ക് നവംബർ 18 മുതൽ നിരോധനം ഏർപ്പെടുത്തി. ചുരം മേഖലയുടെ കവാടം മുതൽ നിരോധനം ബാധകമാണ്. 45...

എൻഡിടിവിയ്ക്ക് വായ്പ; ഐസിഐസിഐ ബാങ്ക് ഉദ്യോഗസ്ഥർ ഒത്തുകളിച്ചില്ലെന്ന് സിബിഐ

0
എൻഡിടിവിയുടെ പ്രണോയ് റോയ്, രാധികാ റോയ് എന്നീ പ്രമോട്ടർമാരിൽ നിന്ന് കുറഞ്ഞ പലിശ നിരക്കിൽ വായ്പ തിരിച്ചടയ്ക്കുന്നതിൽ ഐസിഐസിഐ ബാങ്ക് ഉദ്യോഗസ്ഥർ ഒത്തുകളിക്കുകയോ ക്രിമിനൽ ഗൂഢാലോചനയോ പദവി ദുരുപയോഗം ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് സിബിഐ...

പൊതുവിദ്യാലയങ്ങളിൽ ക്രിസ്തുമതത്തിൻ്റെ പത്തു കൽപ്പനകൾ പ്രദർശിപ്പിക്കണമെന്ന നിയമം ഭരണഘടനാ വിരുദ്ധം: അമേരിക്കൻ കോടതി

0
അമേരിക്കൻ സംസ്ഥാനമായ ലൂസിയാനയിലെ ഒരു ഫെഡറൽ കോടതി, 2025 ൽ സംസ്ഥാനത്തുടനീളമുള്ള എല്ലാ പൊതുവിദ്യാലയങ്ങളിലും ക്രിസ്തുമതത്തിൻ്റെ പത്തു കൽപ്പനകൾ പ്രദർശിപ്പിക്കണമെന്ന നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചു. നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്...

ഇപിയെ വെട്ടിയാല്‍ കേന്ദ്രകമ്മിറ്റിയിൽ ഒഴിവുകള്‍ മൂന്നാകും; പുതിയതായി എത്തുമെന്ന് ഉറപ്പുള്ളത് മന്ത്രി മുഹമ്മദ് റിയാസ്

0
സിപിഎം അതിന്റെ പാര്‍ട്ടി കമ്മറ്റികളിലെ അംഗങ്ങൾക്ക് നിശ്ചയിച്ചിട്ടുള്ള 75 വയസ്സെന്ന പ്രായ പരിധി ഇത്തവണ നടപ്പാക്കിയാല്‍ കേന്ദ്ര കമ്മറ്റിയില്‍ നിന്നും ഇപി ജയരാജന്‍ പുറത്താകും . സംസ്ഥാന നേതൃത്വവുമായും മുഖ്യമന്ത്രിയുമായും അകന്നതും, അതുടർച്ചയായി...

Featured

More News